കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകർക്ക് 6000 രൂപയുമായി മോദി സർക്കാർ; ഗൊരഖ്പൂരിൽ കിസാൻ സമ്മാൻ നിധിക്ക് തുടക്കം

Google Oneindia Malayalam News

Newest First Oldest First
1:37 PM, 24 Feb

കിസാൻ സമ്മാൻ നിധി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു
1:35 PM, 24 Feb

കിസാൻ സമ്മാൻ പദ്ധതിയിൽ സംസ്ഥാനങ്ങൾക്ക് മോദിയുടെ മുന്നറിയിപ്പ്. പദ്ധതിയിൽ സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയം കളിക്കരുത്
1:28 PM, 24 Feb

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം വീരമൃത്യു വരിച്ച 22,500 സൈനീകരുടെ സ്മരണയ്ക്കായാണ് യുദ്ധ സ്മാരകവും അതിനോടനുബന്ധിച്ച് മ്യൂസിയവും നിർമിച്ചത്. 2015ലാണ് സ്മാരക നിർമാണത്തിന് കേന്ദ്രം അനുമതി നൽകുന്നത്.
1:26 PM, 24 Feb

ഇന്ത്യാ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധ സ്മാരകം ഫെബ്രുവരി 25ന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
1:22 PM, 24 Feb

മത-രാഷ്ട്രീയ ചിന്തകൾ മാറ്റിവെച്ച് രാജ്യം സൈന്യത്തിനൊപ്പം നിൽക്കണമെന്ന് മൻ കീ ബാത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മൻ കീ ബാത്് ഇനി മെയ് മാസത്തിൽ ഉണ്ടാകുമെന്നും രണ്ട് മാസം തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1:21 PM, 24 Feb

പുൽവാമ ഭീകരാക്രമണത്തിൽ സൈന്യം അവരുടെ ഭാഷയിൽ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി മൻകീ ബാത്തിൽ‌ പറഞ്ഞു. ജവാൻമാരുടെ ജീവത്യാഗം ഭീകരാക്രമണം തുടച്ചു നീക്കാൻ രാജ്യത്തെ പ്രേരിപ്പിക്കുന്നതാണ്. ഭീകര സംഘടനകളുടെ താവളം ഇല്ലാതാക്കാൻ സൈന്യം ശ്രമം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
1:14 PM, 24 Feb

രണ്ട് ഹെക്ടറിൽ കുറവ് ഭൂമിയുള്ള കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും സർവ്വീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാൻ അർഹതയില്ല.
1:13 PM, 24 Feb

രാജ്യത്താകമാനം കേന്ദ്രത്തിനെതിരെ കർഷക രോഷം ഉയർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ബജറ്റിൽ‌ 75,000 കോടി ചെലവ് വരുന്ന പദ്ധതി പ്രഖ്യാപിച്ചത്.
1:13 PM, 24 Feb

ഉദ്ഘാടന ദിവസം തന്നെ ഒരു കോടിയിലധികം കർഷകരുടെ അക്കൗണ്ടിലേക്ക് ആദ്യ ഗഡുവായ 2000 രൂപ നിക്ഷേപിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ബാക്കി അപേക്ഷകരുടെ അക്കൗണ്ടുകളിലും പണം എത്തുമെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയ അധികൃതർ വ്യക്തമാക്കുന്നത്

ലക്നൗ: പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഉയർന്ന് വരുന്ന കർഷക രോഷം തണുപ്പിക്കാൻ മോദി സർക്കാരിന്റെ വലിയ പദ്ധതികളിലൊന്നായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലായിരുന്നു ഉദ്ഘാടനം. കർ‌ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ പ്രതിവർഷം നേരിട്ടെത്തിക്കുന്നതാണ് പദ്ധതി.

75,000 കോടി രൂപയുടെ പദ്ധതിയാണ് കിസാൻ സമ്മാൻ നിധി. രാജ്യത്തെ 12 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. സോൾ സമാധാന പുരസ്കാരം ലഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

modi
English summary
pm launched kisan samman nidhi live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X