കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വര്‍ഷം മോദി വിദേശയാത്രയ്ക്ക് ചെലവഴിച്ചത് എത്ര കോടി? കണക്കുകള്‍ ഇതാ...

Google Oneindia Malayalam News

ദില്ലി: ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമ്പോള്‍ വിദേശാത്രകള്‍ ഒക്കെ നടത്തേണ്ടി വരും. കാലങ്ങളായി അത്രവലിയ ബന്ധമൊന്നും സൂക്ഷിയ്ക്കാത്ത നാടുകള്‍ പോലും സന്ദര്‍ശിച്ചാണ് നരേന്ദ്ര മോദി കൈയ്യടി നേടിയത്.

പ്രധാനമന്ത്രി ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സമയവും വിദേശത്താണെന്നാണ് ആക്ഷേപം. കോടികള്‍ പൊടിപൊടിച്ചാണ് ഓരോ യാത്രയെന്നും എതിരാളികള്‍ പറയുന്നു.

ഇതെല്ലാം സത്യമാണോ... എത്ര കോടിയാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വിദേശയാത്രയ്ക്കായി പ്രധാനമന്ത്രി ചെലവഴിച്ചത്?

37 കോടി രൂപ

37 കോടി രൂപ

പ്രധാനമന്ത്രി കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ വിദേശ യാത്രകള്‍ക്ക് വന്ന ചെലവ് 37 കോടി രൂപയാണെന്നാണ് പറയപ്പെടുന്നത്. ചിലകണക്കുകള്‍ ഇനിയും കിട്ടാന്‍ ബാക്കിയുണ്ട്.

വിവരാവകാശം

വിവരാവകാശം

ലോകേഷ് ബത്ര എന്ന വിമുക്ത ഭടന്‍ ആണ് വിവരാവകാശ നിയമ പ്രകാരം ഈ കണക്കുകള്‍ ശേഖരിച്ചത്. മോദി സന്ദര്‍ശിച്ച വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര ഓഫീസുകളില്‍ നിന്നാണ് വിവരം ശേഖരിച്ചത്.

20 രാജ്യങ്ങള്‍

20 രാജ്യങ്ങള്‍

2014 ജൂണ്‍ മുതല്‍ 2015ജൂണ്‍ വരെ നമ്മുടെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത് 20 രാജ്യങ്ങളാണ്. എന്നാല്‍ നാല് രാജ്യങ്ങളുടെ സന്ദര്‍ശന ചെലവ് ഇതുവരെ ലഭിച്ചിട്ടില്ലത്രെ.

മന്‍മോഹനും മോശമല്ല

മന്‍മോഹനും മോശമല്ല

മോദിയുടെ വിദേശയാത്രകളെ കുറ്റം പറയുന്നവര്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ യാത്രകളെ കുറിച്ച് ഒന്നും പറയുന്നില്ല. രണ്ടാം തവണ അധികാരമേറ്റപ്പോള്‍ ഒരു വര്‍ഷം കൊണ്ട് 12 രാജ്യങ്ങളാണ് മന്‍മോഹന്‍ സന്ദര്‍ശിച്ചത്.

മോദിയുടെ ചെലവ്

മോദിയുടെ ചെലവ്

മോദിയുടെ അമേരിയ്ക്കന്‍ സന്ദര്‍ശനം ആണല്ലോ ഏറെ ആഘോഷിയ്ക്കപ്പെട്ടത്. എന്നാല്‍ ഏറ്റവും ചെലവേറിയ യാത്ര അതായിരുന്നില്ല.

ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം

ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം

ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ ചെലവാണ് ഒന്നാം സ്ഥാനത്തുള്ളത്. 7.8 കോടി രൂപ. പ്രധാനമന്ത്രി ഒറ്റയ്ക്കല്ലോല്ലോ പോകുന്നത്. അദ്ദേഹത്തിന്റെ സംഘത്തിന്റേയും താമസത്തിന് മാത്രം വന്നത് 5.6 കോടിയാണ്.

പാവം ഭൂട്ടാന്‍

പാവം ഭൂട്ടാന്‍

പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ ഏറ്റവും ചെലവ് കുറഞ്ഞത് ഭൂട്ടാന്‍ യാത്ര ആയിരുന്നത്രെ. വെറും 41.33 ലക്ഷം രൂപ മാത്രം.

അറിയാനുള്ളത്

അറിയാനുള്ളത്

16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ കണക്ക് മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ജപ്പാന്‍, ശ്രീലങ്ക, ഫ്രാന്‍സ്, തെക്കന്‍ കൊറിയ എന്നിവിടങ്ങളിലെ നയതന്ത്ര ഓഫീസുകള്‍ കണക്കുകള്‍ നല്‍കിയിട്ടില്ല.

English summary
PM Narendra Modi's foreign trips cost the exchequer over Rs 37 crore with his Australia trip proving to be the most expensive one.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X