കുടുംബത്തിലെ 5 യുവതികളെ നഗ്നരാക്കി കുഴിച്ചിട്ടു; ഞെട്ടിപ്പിക്കുന്ന സംഭവം... തുമ്പ് ലഭിച്ചത് ഇങ്ങനെ
ഭോപ്പാല്‍: ഒരു കുടുംബത്തിലെ അഞ്ച് യുവതികളെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. 10 അടി താഴ്ചയില്‍ കുഴിയെടുത്താണ് മണ്ണിട്ട് മൂടിയത്. അഞ്ചു പേരുടെയും മൃതദേഹം പോലീസ് കണ്ടെടുത്തു. ആരുടെയും ശരീരത്തില്‍ വസ്ത്രമില്ലായിരുന്നു. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി അക്രമികള്‍ ചില കുതന്ത്രങ്ങള്‍ ഒരുക്കിയെന്നും പോലീസ് കണ്ടെത്തി.
കൊല്ലപ്പെട്ട ഒരു യുവതിയുമായി ബന്ധമുള്ള യുവാവ് ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. അമ്പരപ്പിക്കുന്ന സംഭവം മധ്യപ്രദേശിലെ ദേവാസില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....

കുടുംബത്തിലെ അഞ്ച് യുവതികളെ ഒരു മാസം മുമ്പ് കാണാതായിരുന്നു. ഒരുമിച്ച് അഞ്ച് പേരെ കാണാതായത് വലിയ വാര്‍ത്തയായി. ഇവരുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. അന്വേഷണം തുടങ്ങിയെങ്കിലും ആദ്യം പോലീസ് ഇരുട്ടില്‍ തപ്പി. സാങ്കേതിക വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു.

ദേവാസ് ജില്ലയിലെ ഒരു പാടത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പത്തടി താഴ്ചയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ മണ്ണിട്ട് മൂടിയിരിക്കുന്നത്. ഇത്രയും താഴെ കുഴിച്ചിട്ടതിനാല്‍ പോലീസിന് കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് പ്രതികള്‍ കരുതിയത്. എന്നാല്‍ പ്രതികളുടെ തന്ത്രം പൊളിച്ചായിരുന്നു പോലീസ് നീക്കം.

മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചാണ് പോലീസ് വയലിലെത്തിയതും മണ്ണ് നീക്കി പരിശോധിച്ചതും. അപ്പോഴാണ് അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തിയത്. 45കാരി മംമ്ത, ഇവരുടെ രണ്ടു മക്കള്‍, രണ്ടു ബന്ധുക്കളായ യുവതികള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മെയ് 13നാണ് ഇവരെ എല്ലാവരെയും വീട്ടില്‍ നിന്ന് കാണാതയത്.

മംമ്തയുടെ രുപാലി എന്ന മകളുമായി അവരുടെ വീട്ടുടമസ്ഥന് സുരേന്ദ്ര രജ്പുത്തിന് ബന്ധമുണ്ടായിരുന്നു. ഇയാളാണ് കൊലപാതകം നടത്തിയത്. സഹായത്തിനുണ്ടായിരുന്നവരില് 5 പേരെയും അറസ്റ്റ് ചെയ്തു. ബാക്കി ഏഴ് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ് പോലീസ്. വൈകാതെ ഇവരെയും പിടികൂടുമെന്ന് പോലീസ് ഓഫീസര്‍ ശിവദയാല്‍ സിങ് അറിയിച്ചു.

പത്തടി താഴ്ചയില്‍ അഞ്ച് കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. യുവതികളുടെ വസ്ത്രങ്ങള്‍ പ്രതികള്‍ അഴിച്ചുമാറ്റിയിരുന്നു. അവ കത്തിച്ചു. മൃതദേഹത്തില്‍ ഉപ്പും യൂറിയയുമിട്ട ശേഷമാണ് മൂടിയത്. വേഗത്തില്‍ ദ്രവിച്ചുപോകുന്നതിനാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറയുന്നു. കണ്ടെടുത്ത മൃതദേഹങ്ങള്‍ ചീഞ്ഞളിഞ്ഞ നിലയിലാണ്.

കുടുംബത്തിലെ ചിലര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം ദിവസങ്ങള്‍ നീണ്ടെങ്കിലും തുമ്പ് കിട്ടിയിരുന്നില്ല. അതിനിടെ പ്രതികള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടത്തി. കാണാതായവരില്‍ ഒരു യുവതി വിവാഹിതയായി എന്നും മറ്റുള്ളവര്‍ അവള്‍ക്കൊപ്പം സുരക്ഷിതയാണ് എന്നുമായിരുന്നു ഇവര്‍ നടത്തിയ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം.

എന്നാല്‍ വിവാഹിതയായി എന്ന് പറയപ്പെടുന്ന രുപാലിയുടെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചു. വീട്ടുടമസ്ഥനുമായി രുപാലിക്ക് ബന്ധമുണ്ട് എന്ന് വ്യക്തമായി. ഇയാള്‍ മെയ് 13ന് ശേഷം നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങളും ശേഖരിച്ചു. എല്ലാവരെയും വേറെ വേറെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. മറ്റൊരു വിവാഹത്തിന് സുരേന്ദ്ര ഒരുങ്ങിയതാണ് തര്‍ക്കത്തിനും കൊലപാതത്തിനും കാരണമായത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications