കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍ ഓണ്‍ലൈനില്‍!! ക്രിമിനല്‍ ഡാറ്റാബേസിനെക്കുറിച്ച് നിങ്ങളറിയേണ്ടത്

ദേശീയ തലത്തിലുള്ള ‍ ക്രിമിനല്‍ ഡാറ്റാ ബേസ് ഉപയോഗിച്ചായിരിക്കും ഓണ്‍ലൈന്‍ വേരിഫിക്കേഷന്‍ നടത്തുക

Google Oneindia Malayalam News

ദില്ലി: പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍റെ കാലതാമസം ഉടന്‍ ഇല്ലാതാവും. ഓണ്‍ലൈന്‍ വഴി പോലീസ് വേരിഫിക്കേഷന്‍ നടത്താനുള്ള സംവിധാനമാണ് രാജ്യത്ത് പ്രാബല്യത്തില്‍ വരാനിരിക്കുന്നത്. പുതുതായി തയ്യറാക്കിയിട്ടുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങളുടേയും കുറ്റവാളികളുടേയും ദേശീയ തലത്തിലുള്ള ‍ ഡാറ്റാ ബേസ് ഉപയോഗിച്ചായിരിക്കും ഓണ്‍ലൈന്‍ വഴി പാസ്പോര്‍ട്ടിനുള്ള ഓണ്‍ലൈന്‍ വേരിഫിക്കേഷന്‍ സാധ്യമാകുക.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ വേരിഫിക്കേഷന്‍ പ്രാബല്യത്തില്‍ വരും. തിങ്കളാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക്സ് ആന്‍ഡ് സിസ്റ്റംസിന്‍റെ നേതൃത്തില്‍ ദേശീയ തലത്തില്‍ ഡാറ്റാ ബേസ് പുറത്തിറക്കിയിട്ടുള്ളത്. ഇതോടെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പാസ്പോര്‍ട്ട് വേരിഫിക്കേഷനുള്ള കാലതാമസം ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ തെലങ്കാന പോലുള്ള ചില സംസ്ഥാനങ്ങള്‍ ഈ മാര്‍ഗ്ഗം പിന്തുടരുന്നുണ്ട്. പോലീസുമായുള്ള ബന്ധം കുറയ്ക്കുന്നതിനും സമയം ലാഭിക്കാനും ഈ സംവിധാനം ജനങ്ങളെ സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി മെഹ്രിഷി പറഞ്ഞു.

ക്രിമിനല്‍ ഡാറ്റാ ബേസ്

ക്രിമിനല്‍ ഡാറ്റാ ബേസ്

2009ല്‍ അംഗീകാരം ലഭിച്ച ക്രിമിനല്‍ ഡാറ്റാ ബേസ് ആറ് വര്‍ഷത്തിന് ശേഷം മാത്രമാണ് പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്തെ 15,398 പോലീസ് സ്റ്റേഷനുകളില്‍ കുറ്റകൃത്യങ്ങള്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഡിജിറ്റല്‍ പോലീസ് പോര്‍ട്ടലും ഉദ്ഘാടനം ചെയ്തിരുന്നു. പരാതി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈനായി വേരിഫിക്കേഷനും ലഭിക്കുന്നതാണ് ഡിജിറ്റല്‍ പോലീസ് വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം.

വേരിഫിക്കേഷന്‍ ഓണ്‍ലൈനില്‍

വേരിഫിക്കേഷന്‍ ഓണ്‍ലൈനില്‍

സിസിടിഎന്നുമായി പാസ്പോര്‍ട്ട് സേവാ സെന്‍ററുകളിലെ സോഫ് റ്റ് വെയറുകളുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇതോടെ ഒരു വര്‍ഷത്തില്‍ പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍ ഓണ്‍ലൈനായി സാധ്യമാകുമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി വ്യക്തമാക്കി. ഇതോടെ പാസ്പോര്‍ട്ട് വേരിഫിക്കേഷനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷകള്‍ ക്രിമിനല്‍ ഡാറ്റാബേസുമായി ഒത്തുനോക്കിയായിരിക്കും അപേക്ഷിക്കുന്നവരുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. അപേക്ഷകരുടെ അയല്‍വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയ്ക്ക് പകരമായി ഹാന്‍ഡ് ഹെല്‍ഡ് മൊബൈല്‍/ ടാബ് ലറ്റ് എന്നിവ ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവും പ്രാബല്യത്തില്‍ വരും. അഡ്രസ് ഡാറ്റാബേസില്‍ അപ് ലോഡ് ചെയ്താണ് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നത്.


കേന്ദ്ര ഏജന്‍സികളുമായി ബന്ധം

കേന്ദ്ര ഏജന്‍സികളുമായി ബന്ധം

വിവിധ സംസ്ഥാന പോലീസ് സിറ്റിസെന്‍ പോര്‍ട്ടലുകളുമായി ബന്ധിപ്പിച്ച രീതിയിലാണ് ദേശീയ തലത്തിലുള്ള ഡിജിറ്റല്‍ പോലീസ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും റിസര്‍ച്ച് ഏജന്‍സികള്‍ക്കും സുരക്ഷിതമായി ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം പോര്‍ട്ടലിലുണ്ടാകും. നാഷണല്‍ ഡാറ്റാ ബേസില്‍ നിന്ന് കുറ്റവാളികളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള എല്ലാത്തരത്തിലുള്ള വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കും.

 പ്രധാനമന്ത്രിയുടെ പദ്ധതി

പ്രധാനമന്ത്രിയുടെ പദ്ധതി

പ്രധാനമന്ത്രിയുടെ മിനിമം ഗവണ്‍മെന്‍റ്, മാക്സിമം ഗവേണന്‍സ് എന്ന സ്വപ്ന പദ്ധതിയാണ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക്സ് സിസ്റ്റംസ് വഴി യാഥാര്‍ത്ഥ്യമായിട്ടുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.

 എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികള്‍ക്ക് ആശ്വാസം

എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികള്‍ക്ക് ആശ്വാസം

റിയല്‍ ടൈമില്‍ ലോ എ​ന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികള്‍ക്ക് കുറ്റകൃത്യങ്ങളും കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങളും ലഭിക്കുന്നതിന് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക്സ് സിസ്റ്റംസിനെ ആശ്രയിക്കാം. അടുത്ത രണ്ട് മാസത്തിനുള്ളില്‍ രാജ്യത്ത് ഇ- കോര്‍ട്ട്, ഇ- പ്രിസണ്‍സ് തുടങ്ങിയ സംവിധാനങ്ങളും പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. ഇത് വഴി പോലീസിന് കേസന്വേഷണത്തിന് സഹായിക്കുന്ന ജയില്‍ രേഖകള്‍ ലഭിക്കുന്നതിനും ഈ സംവിധാനം സഹായിക്കും.

ഡാറ്റാ ബേസിന്‍റെ സുരക്ഷ

ഡാറ്റാ ബേസിന്‍റെ സുരക്ഷ

ക്രിമിനല്‍ ഡാറ്റാ ബേസ് ആരംഭിച്ചതോടെ ഡാറ്റാബേസിന്‍റെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതകളാണ് ഇതില്‍ പ്രധാനം. ഐടി റിസോഴ്സാണ് ഈ പ്രശ്നം ഉന്നയിച്ചിട്ടുള്ളത്. നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്‍ററും ഇതേ ചോദ്യമാണ് ഉന്നയിച്ചിട്ടുള്ളത്.

English summary
Delays in issue of passports due to lack of timely police verification are set to go with the government planning to replace physical verification of the applicant's antecedents with online verification using a link to the newly-created national database on crimes of criminals. The national database was rolled out on Monday as part of the home ministry's Crime and Criminal Tracking Networks and Systems (CCTNS) initiative.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X