കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയം ഉത്തരവാദിത്തം കൂട്ടുന്നുവെന്ന് രാംനാഥ് കോവിന്ദ്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. 65 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയാണ് രാംനാഥ് കോവിന്ദിന്റെ മിന്നുന്ന വിജയം.

തിരഞ്ഞെടുപ്പ് വിജയം തന്റെ ഉത്തരവാദിത്തം കൂട്ടുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. എല്ലാകാലവും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ramnath Kovind

ബിഹാര്‍ ഗവര്‍ണര്‍ ആയിരുന്ന രാംനാഥ് കോവിന്ദ് ഇന്ത്യന്‍ ചരിത്രത്തില്‍ മറ്റൊരു താളുകൂടിയാണ് എഴുതി ചേര്‍ത്തിരിക്കുന്നത്. കെആര്‍ നാരായണന് ശേഷം രാഷ്ട്രപതി പദവി അലങ്കരിക്കുന്ന ദളിത് വിഭാഗക്കാരനാണ് കോവിന്ദ്.

താന്‍ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നവീനതയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ദളിത് മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് കൂടി ആയിരുന്നു രാംനാഥ് കോവിന്ദ്.

കോണ്‍ഗ്രസ്സും പ്രതിപക്ഷ കക്ഷികളും ചേര്‍ന്ന് മുന്നോട്ട് വച്ച സ്ഥാനാര്‍ത്ഥിയും മുന്‍ ലോക്‌സഭ സ്പീക്കറും ആയ മീരാ കുമാറിനെയാണ് രാംനാഥ് കോവിന്ദ് പരാജയപ്പെടുത്തിയത്.

English summary
President Election: Ramnath Kovind's reaction after result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X