കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലയുടെ പേര് മാറ്റിയതിൽ പ്രതിഷേധം; ആന്ധ്രയിൽ മന്ത്രിയുടേയും എംഎൽഎയുടേയും വീടിന് തീയിട്ടു

Google Oneindia Malayalam News

ഹൈരാബാദ്; ജില്ലയുടെ പേര് മാറ്റിയതിൽ പ്രതിഷേധിച്ച് ആന്ധ്രയിൽ മന്ത്രിയുടേയും എംഎൽഎയുടേയും വീടിന് തീയിട്ടു. ഗതാഗത മന്ത്രി പി വിശ്വരൂപിന്റേയും എം എൽ എ പൊന്നാട സതീഷിന്റെ വീടിനുമാണ് തീയിട്ടത്. പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയുടെ പേര് ബി ആർ അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്തതതിനെ തുടർന്നാണ് പ്രതിഷേധം.

andra-1653408164.

ആന്ധ്രാ പ്രദേശിലെ അമലപുരം ടൗണിലാണ് സംഭവം. കോണസീമ സാധന സമിതിയുടെ ആഹ്വാനപ്രകാരം ജില്ലയുടെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് പേരാണ് അമലപുരത്ത് തടിച്ച് കൂടിയത്. ഇവർ പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധക്കാർ പോലീസ് വാഹനവും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും കത്തിച്ചു.

'ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം''ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം'

ജില്ലാ കളക്ടറെ ഉപരോധിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശി. ഇതോടെ പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ ഇരുപതോളം പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടിൽ സംഭവ സ്ഥലത്തേക്ക് എത്തിയ ജില്ലാ പോലീസ് സൂപ്രണ്ട് കെഎസ്എസ് വി സുബ്ബ റെഡ്ഡിക്ക് നേരേയും പ്രതിഷേധക്കാർ കല്ലെറിഞ്ഞു. കല്ലേറിൽ ഇദ്ദേഹത്തിന് തലക്ക് പരിക്കേറ്റു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാർ മന്ത്രിയുടെ വീടിന് തീയിട്ടത്. ഈ സമയം മന്ത്രി സ്ഥലത്ത് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ രാജമുണ്ട്രി, കാക്കിനട, പശ്ചിമ ഗോദാവരി, കൃഷ്ണ ജില്ലകളിൽ നിന്ന് അമലപുരത്തേക്ക് കൂടുതൽ സേനയെ വിന്യസിച്ചതായി ഏലൂർ റേഞ്ച് ഡിജിപി ജി പാല രാജു പറഞ്ഞു.നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്തുവെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം അറിയിച്ചു.

കല്യാണി മഞ്ഞയിൽ ആറാടുകയാണ്',കിടിലൻ ചിത്രങ്ങളിൽ കണ്ണു തള്ളി ആരാധകർ ,വൈറൽ

ഏപ്രിൽ 4 നായിരുന്നു കൊനസീമ ജില്ല രൂപീകരിച്ചത്. ഈസ്‌റ്റ്‌ ഗോദാവരി ജില്ലയിൽ നിന്നുമാണ് പുതിയ ജില്ലയുടെ രൂപീകരണം. തുടർന്ന് കൊനസീമ ജില്ലയുടെ പേര് ഡോ ബി ആർ അംബേദ്കർ കൊനസീമ എന്നാക്കി മാറ്റുന്നത് സംബന്ധിച്ച് ജഗൻ മോഹൻ റെഡ്ഡി സർക്കാർ കഴിഞ്ഞ ആഴ്ചയാണ് വിഞ്ജാപനം പുറപ്പെടുവിച്ചിരുന്നു. എന്തെങ്കിലും ആക്ഷേപങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ 30 ദിവസത്തിനകം കളക്ടർക്ക് സമർപ്പിക്കണമെന്നായിരുന്നു വിഞ്ജാപനത്തിൽ വ്യക്തമാക്കിയത്. ഇതിനിടയിലാണ് ഇപ്പോൾ പ്രതിഷേധം ഉയർന്നത്.

ദലിത് വിഭാഗത്തിലുള്ളവർക്ക് ശക്തമായ സ്വാധീനമുള്ള ജില്ലയാണ് കൊനസീമ. ജില്ലയ്ക്ക് അംബേദ്കറുടെ പേര് നൽകണമെന്ന ആവശ്യം ഇവർ ഉയർത്തിയിരുന്നു.

English summary
Protest against district name change;Protestors set Andhra minister’s house on fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X