കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകള്‍ തുറന്ന് പഞ്ചാബ്; പത്ത് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ, അധ്യാപകര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം

Google Oneindia Malayalam News

ചണ്ഡീഗഢ്: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ആദ്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പഞ്ചാബ്. പത്ത് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ക്ലാസാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് സംസ്ഥാനത്തെ സ്‌കൂള്‍ അടച്ചത്. നാല് മാസത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും സ്‌കൂള്‍ തുറന്നിരിക്കുന്നത്.

covid

കര്‍ശന നിയന്ത്രണങ്ങളോടെയാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച അധ്യാപകരെയും ജീവനക്കാരെയും മാത്രമാണ് സ്‌കൂളുകളിലേക്ക് പ്രവേശിപ്പിക്കുക. കൂടാതെ കുട്ടികളെ ക്ലാസുകളില്‍ അയയ്ക്കുന്നതിന് സ്‌കൂളുകള്‍ മാതാപിതാക്കളില്‍ നിന്ന് രേഖാമൂലമുള്ള അനുമതി തേടേണ്ടത് നിര്‍ബന്ധമാണ്. അതേസമയം, ഓണ്‍ലൈന്‍ ക്ലാസുകളും പുരോഗമിക്കുന്നുണ്ട്.

മാസ്‌ക ധരിച്ചതിന് ശേഷം മാത്രമാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുക. വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. സ്‌കൂള്‍ പ്രവേശന കവാടങ്ങളില്‍ തെര്‍മ്മല്‍ സ്‌കാനിംഗ് നടത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഒരു ഡെസ്‌കില്‍ ഒരു വിദ്യാര്‍ത്ഥികളെ മാത്രമാണ് ഇരുത്തുക.

യൂത്ത് ലീഗിനെ തള്ളി മുസ്ലിം ലീഗ്; മക്കരപ്പറമ്പില്‍ പോലീസ് സംരക്ഷണത്തില്‍ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ചയൂത്ത് ലീഗിനെ തള്ളി മുസ്ലിം ലീഗ്; മക്കരപ്പറമ്പില്‍ പോലീസ് സംരക്ഷണത്തില്‍ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച

ഇതുവരെ വിദ്യാര്‍ത്ഥികളില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ലുധിയാന ആസ്ഥാനമായുള്ള ഒരു സ്‌കൂളിലെ അധ്യാപകന്‍ പറഞ്ഞു. സ്‌കൂളില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ ഓണ്‍ലൈന്‍ മോഡിലൂടെയാണ് പഠിക്കുന്നുണ്ടെങ്കിലും, ക്ലാസ് മുറിയില്‍ നിന്നാണ് ഞങ്ങള്‍ക്ക് നന്നായി മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്‌കൂളില്‍ തിരിച്ചെത്തി സുഹൃത്തുക്കളെ കണ്ടതില്‍ വലിയ സന്തോഷമുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

'കർഷക മിത്രം'; വിവാദങ്ങൾക്കിടയിലും കന്നഡ രാഷ്ട്രീയത്തിൽ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി തെളിഞ്ഞ നേതാവ്'കർഷക മിത്രം'; വിവാദങ്ങൾക്കിടയിലും കന്നഡ രാഷ്ട്രീയത്തിൽ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റി തെളിഞ്ഞ നേതാവ്

ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍

English summary
Punjab opens schools for the first time since the second wave of Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X