കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലും മെട്രോ; നിര്‍മാണം അതിവേഗത്തില്‍, രണ്ടു വര്‍ഷത്തിനകം ദോഹ മെട്രോ ഓടിത്തുടങ്ങും

  • By Desk
Google Oneindia Malayalam News

ദോഹ: 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിനു മുന്നോടിയായി ഖത്തര്‍ നടപ്പാക്കുന്ന സ്വപ്‌നപദ്ധതികളിലൊന്നാണ് ദോഹ മെട്രോ. ഖത്തറിലെ പ്രധാന നഗരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദോഹമെട്രോയുടെ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഏതാനും അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ നടപ്പാക്കിയ ഉപരോധത്തിനിടയിലും നിര്‍മാണ പ്രവൃത്തികള്‍ക്ക് യാതൊരു കുറവുമില്ല.

ഉപരോധം മെട്രോ പദ്ധതിയുടെ വോഗത കുറയ്ക്കില്ല

ഉപരോധം മെട്രോ പദ്ധതിയുടെ വോഗത കുറയ്ക്കില്ല

ഖത്തറിലെ പ്രധാന കമ്പനികളിലൊന്നായ ഖത്തര്‍ റെയിലാണ് മെട്രോയുടെ നിര്‍മാണം നടത്തുന്നത്. ഉപരോധം ഒരു വിധത്തിലും നിര്‍മാണത്തെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും കമ്പനി കൈക്കൊണ്ടിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതിന്റെ ഭാഗമായി ദുബയില്‍ നിന്ന് പ്രവര്‍ത്തിക്കുകയായിരുന്ന ബില്‍ഡിംഗ് ഓട്ടോമേഷന്‍ ആന്റ് കണ്‍ട്രോള്‍ സിസ്റ്റം യൂനിറ്റ് ദോഹയിലേക്ക് ഈയിടെ മാറ്റുകയായിരുന്നു. ഈയിടെ നിര്‍മാണപ്രവൃത്തികള്‍ നേരില്‍ക്കാണാനെത്തിയ ഖത്തര്‍ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അല്‍ സുലൈത്തി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ബാഹ്യഘടകങ്ങള്‍ നിര്‍മാണത്തെ ബാധിക്കുമെന്ന സംശയം ഖത്തര്‍ റെയിലിന്റെ സമര്‍പ്പിതമായ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ അസ്ഥാനത്തായി എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

ആദ്യചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ആദ്യചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

നിര്‍മാണമാരംഭിച്ച 37 മെട്രോ സ്‌റ്റേഷനുകളുടെ ചിത്രങ്ങള്‍ ഖത്തര്‍ റെയില്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദൃശ്യഭംഗിക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഓരോ നിര്‍മാണവും പുരോഗമിക്കുന്നതെന്ന് ആദ്യകാഴ്ചയില്‍ തന്നെ ബോധ്യപ്പെടുത്തുന്നവയാണ് ചിത്രങ്ങള്‍. മണല്‍ക്കുന്നുകളുടെ മാതൃകയിലുള്ള മേല്‍ക്കൂരയോടു കൂടിയുള്ള സ്‌റ്റേഷനുകള്‍, അതിമനോഹരമായ സീലിംഗുകള്‍, ചില്ല് കൊട്ടാരമെന്നു തോന്നിക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ കൂട്ടത്തിലുണ്ട്. അല്‍വക്‌റ, റാസ് ബു ഫൊണ്ടാസ്, ഇക്കണോമിക് സോണ്‍ എന്നിവിടങ്ങിലെ പുറം സ്റ്റേഷനുകള്‍ക്കാണ് മണല്‍ക്കുന്നുകളുടെ മാതൃകയുള്ളത്.

പരീക്ഷണ ഓട്ടം റെഡ്‌ലൈനില്‍

പരീക്ഷണ ഓട്ടം റെഡ്‌ലൈനില്‍

മൂന്ന് ലൈനുകളിലായിട്ടാണ് ദോഹ മെട്രോ ആദ്യഘട്ടത്തിന്റെ നിര്‍മാണം നടക്കുന്നത്. ഇതില്‍ ലുസൈല്‍- അല്‍വക്‌റ പാതയിലെ അല്‍ഖസ്സര്‍, ദോഹ ജദീദ്, ഇക്കണോമിക് സോണ്‍ എന്നീ മൂന്ന് സ്റ്റേഷനുകളിലാണ് ദോഹ മെട്രോ ആദ്യ പരീക്ഷണ ഓട്ടം നടത്തുക. ഈ വര്‍ഷാവസാനത്തോടെ ഈ മൂന്ന് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനസജ്ജമാക്കി പരീക്ഷണ ഓട്ടം നടത്താനാണ് തീരുമാനം.

 2020ഓടെ യാത്ര തുടങ്ങും

2020ഓടെ യാത്ര തുടങ്ങും

രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി 2020 ആദ്യത്തോടെ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനായിരുന്നു ഖത്തര്‍ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനനുസരിച്ച് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിച്ചുവരികയാണ്.

റിഫയില്‍ നിന്ന് മന്‍സൂറയിലേക്കുള്ള പച്ച ലൈനും അസീസിയ്യയില്‍ നിന്ന് റാസ് ബൂ അബൂദ് വരെയുള്ള ഗോള്‍ഡ് ലൈനും ഉള്‍പ്പെടെ മൂന്ന്് ലൈനുകളിലും റെയില്‍ ട്രാക്ക് പാകുക, ആദ്യ നാല് ട്രെയിനുകള്‍ എത്തിക്കുക, ഓപറേറ്റര്‍ കരാര്‍ നല്‍കുക തുടങ്ങി മെട്രോയുടെ 70 ശതമാനം ജോലിയും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

സുരക്ഷ കഴിഞ്ഞ് ബാക്കി കാര്യം

സുരക്ഷ കഴിഞ്ഞ് ബാക്കി കാര്യം

മെട്രോ നിര്‍മാണത്തില്‍ ഒന്നാം സ്ഥാനം സുരക്ഷയ്ക്കായിരിക്കുമെന്ന് ഖത്തര്‍ റെയില്‍ പറയുന്നു. അപകട സാധ്യതാ നിരക്ക് (ആക്‌സിഡന്റ് ഫ്രീക്വന്‍സി റേറ്റ്) വെറും 0.036 ആണ്. ഇത്തരമൊരു മെഗാ പ്രൊജക്ടില്‍ ഇത്ര താഴ്ന്ന അപകടസാധ്യതാ നിരക്ക് കൈവരിക്കുകയെന്നത് വലിയ നേട്ടമായാണ് കാണുന്നത്.

പണിയെടുക്കുന്നത് 52,000 തൊഴിലാളികള്‍

പണിയെടുക്കുന്നത് 52,000 തൊഴിലാളികള്‍

മലയാളികള്‍ ഉള്‍പ്പെടെ 52000 തൊഴിലാളികളാണ് ദോഹ മെട്രോയുടെ വിവിധ പ്രൊജക്ടുകളിലായി പണിയെടുത്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ട് വര്‍ഷത്തിനകം മെട്രോ ഓടിത്തുടങ്ങുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ദോഹ മെട്രോ അടക്കമുള്ള എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാന്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി കഴിഞ്ഞ മാസം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

English summary
The massive Doha Metro project appears on track to begin testing trains this December, new photos of construction progress suggests. Last week, Qatar Rail posted pictures on social media of some of the 37 metro stations currently under construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X