കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപിക്ക് ആശ്വാസം നല്‍കി സര്‍വ്വേ! പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ മോദി തന്നെ

  • By
Google Oneindia Malayalam News

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിന്‍റെ ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്ന് സര്‍വ്വേ. എന്നാല്‍ മറാത്തകളെ പ്രീതിപ്പെടുത്താനായി 16 ശതമാനം സംവരണം നടപ്പിലാക്കിയിട്ടും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ജനപ്രീതി ഉയര്‍ന്നിട്ടില്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡേ പൊളിറ്റിക്കല്‍ എക്സ്ചേഞ്ച് സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിക്ക് ആശ്വസിക്കാവുന്ന കാര്യങ്ങളാണ് മഹാരാഷ്ട്രയില്‍ നിന്ന് വരുന്നത്. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. വിശദാംശങ്ങളിലേക്ക്

 മറാത്തക്കാര്‍ക്ക് സംവരണം

മറാത്തക്കാര്‍ക്ക് സംവരണം

വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലിയിലും മറാത്ത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം അവരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. ജൂലൈയില്‍ മറാത്തക്കാര്‍ തുടങ്ങിയ സംവരണ സമരം അക്രമാസക്തമായിരുന്നു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ അലയടിച്ച പ്രതിഷേധം സര്‍ക്കാരിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയര്‍ന്നതോടെയാണ് നവംബറില്‍ വിഭാഗത്തിന് 16 ശതമാനം സംവരണം ഫഡ്നാവിസ് സര്‍ക്കാര്‍ നടപ്പാക്കിയത്.

 മറാത്ത പ്രധാന വോട്ടുബാങ്ക്

മറാത്ത പ്രധാന വോട്ടുബാങ്ക്

മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 30 ശതമാനവും മറാത്തക്കാരാണ്. സംവരണം ഏര്‍പ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ മറാത്തകളെ കൂടെ നിര്‍ത്താനാകുമെന്നായിരുന്നു സര്‍ക്കാരിന്‍റെ കണക്ക് കൂട്ടല്‍.

 സര്‍ക്കാരിന് ഗുഡ് മാര്‍ക്ക്

സര്‍ക്കാരിന് ഗുഡ് മാര്‍ക്ക്

എന്നാല്‍ സംവരണം ഫഡ്നാവിസിന്‍റെ ജനപ്രീതി ഉയര്‍ത്തിയില്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.
അതേസമയം സര്‍ക്കാരില്‍ സംതൃപ്തരാണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 41 ശതമാനം പേരും വ്യക്തമാക്കിയത്. 34 ശതമാനം പേര്‍ സര്‍ക്കാരില്‍ അസംതൃപ്തി രേഖപ്പെടുത്തി.

 ഉദ്ദവ് താക്കറയ്ക്കും പിന്തുണ

ഉദ്ദവ് താക്കറയ്ക്കും പിന്തുണ

സംസ്ഥാനത്തിന്‍റെ അടുത്ത മുഖ്യനായി ഫഡ്നാവിസാണ് സര്‍വ്വേയില്‍ മുന്‍ഗണനയെങ്കിലും സര്‍വ്വേയില്‍ പങ്കെടുത്ത 15 ശതമാനം പേര്‍ ശിവസേന നേതാവ് ഉദ്ദവ് താക്കറയേയും എന്‍സിപി നേതാവ് ശരദ് പവാറിനേയും പിന്തുണച്ചു.

 കര്‍ഷകര്‍ സര്‍ക്കാരിനെതിരെ

കര്‍ഷകര്‍ സര്‍ക്കാരിനെതിരെ

അതേസമയം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയാണ് മുഖ്യമന്ത്രി പട്ടികയില്‍ നാലാം സ്ഥാനത്ത് ഇടംപിടിച്ചത്. കര്‍ഷക സൗഹൃദ നയങ്ങളില്‍ സര്‍ക്കാര്‍ പിന്നോട്ടാണെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 45 ശതമാനം കര്‍ഷകരും സര്‍ക്കാരില്‍ അതൃപ്തി രേഖപ്പെടുത്തി.

 കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണ

കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണ

സര്‍വ്വേയില്‍ പങ്കെടുത്ത 45ശതമാനം പേരും കേന്ദ്രസര്‍ക്കാരില്‍ തൃപ്തി രേഖപ്പെടുത്തി. 33 ശതമാനം ആളുകളാണ് അസംതൃപ്തി രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്നും സര്‍വ്വേ രേഖപ്പെടുത്തുന്നു.

 'മോടി' കുറയാതെ മോദി

'മോടി' കുറയാതെ മോദി

സര്‍വ്വേയില്‍ പങ്കെടുത്ത 48 ശതമാനം പേരും മോദിയെ പിന്തുണച്ച് രംഗത്തെത്തി. അടുത്ത പ്രധാനമന്ത്രിയായി വെറും 29 ശതമാനം ആളുകള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത്.

 റാഫേല്‍ വിലപ്പോയില്ല

റാഫേല്‍ വിലപ്പോയില്ല

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്‍റെ പ്രധാന പ്രചരണ ആയുധമാണ് റാഫേല്‍ വിഷയം. എന്നാല്‍ സംസ്ഥാനത്ത് റാഫേല്‍ വിഷയം ജനങ്ങളെ ബാധിച്ചേ ഇല്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.

 അഴിമതി ഇല്ല

അഴിമതി ഇല്ല

സര്‍വ്വേയില്‍ പങ്കെടുത്ത 63 ശതമാനം പേര്‍ക്കും റാഫേല്‍ വിഷയം എന്താണെന്ന് പോലും അറിയില്ല. അതേസമയം 35 ശതമാനം പേര്‍ റാഫേല്‍ ഇടപാടില്‍ ഒരു അഴിമതിയും നടന്നതായി വിശ്വസിക്കുന്നില്ലെന്നും വ്യക്തമാക്കി.

 തൊഴിലില്ലായ്മ പ്രശ്നം തന്നെ

തൊഴിലില്ലായ്മ പ്രശ്നം തന്നെ

എന്നാല്‍ തൊഴിലില്ലായ്മ ഇപ്പോഴും പ്രധാന പ്രശ്നമാണെന്ന് സര്‍വ്വേയില്‍ ഉയര്‍ത്തിക്കാട്ടുന്നു. തൊഴിലില്ലായ്മയ്ക്കെതിരെ 25 ശതമാനം പേര്‍ സര്‍വ്വേയില്‍ അതൃപ്തി വ്യക്തമാക്കി. 21 ശതമാനം പേര്‍ കുടിവെള്ള പ്രശ്നങ്ങളിലം 20 ശതമാനം പേര്‍ വില വര്‍ധനവിലും അതൃപ്തി അറിയിച്ചു.

English summary
Quotas have made Marathas happy but Devendra Fadnavis's popularity has dipped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X