കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ മഴയും ഉരുള്‍പൊട്ടലും, ഒട്ടേറെ മരണം, ദുരിതം ബംഗാളിലും

  • By Muralidharan
Google Oneindia Malayalam News

ഇംഫാല്‍: അതിര്‍ത്തി സംസ്ഥാനമായ മണിപ്പൂരില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും വന്‍ നാശനഷ്ടം വിതച്ചു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മണിപ്പൂരില്‍ മഴ തകര്‍ത്തുപെയ്യുകയാണ്. പ്രധാനപ്പെട്ട നദികളിലെല്ലാം വെള്ളം കരകവിഞ്ഞ് ഒഴുകുന്നു. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലാണ്. ചന്ദേല്‍ ജില്ലയുടെ പല ഭാഗത്തും റോഡ് ഗതാഗതം ഏതാണ്ട് അസാധ്യമായിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ക്ക് വീടില്ലാതായി.

വെളളത്തിനടിയിലാണ്

വെളളത്തിനടിയിലാണ്

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. ഇവിടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിന് അടിയിലായി.

ഗതാഗതം മുടങ്ങി

ഗതാഗതം മുടങ്ങി

ഗതാഗത സൗകര്യങ്ങള്‍ മുടങ്ങി. വീട് നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മണിപ്പുര്‍ മുഖ്യമന്ത്രി ഇബോബി സിംഗിനെ ബന്ധപ്പെട്ട് സഹായവാഗ്ദാനങ്ങള്‍ നല്‍കി

 രക്ഷാപ്രവര്‍ത്തനം തുടുരുന്നു

രക്ഷാപ്രവര്‍ത്തനം തുടുരുന്നു

കേന്ദ്രസര്‍ക്കാരിന്റെ ദുരന്ത നിവാരണേസന രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ മാത്രമേ നാശനഷ്ടങ്ങളുടെ വ്യക്തമായ ചിത്രം ലഭ്യമാകൂ.

ബംഗാളിലും

ബംഗാളിലും

കിഴക്കന്‍ സംസ്ഥാനങ്ങളായ ഒഡീഷയും പശ്ചിമബംഗാളും മഴക്കെടുതിയിലാണ്. ബംഗാളില്‍ 40 പേരോളം മഴയില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

English summary
At least 20 people were killed when a landslide buried a whole village in the remote Joupi area of Manipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X