ഇവര്‍ നിയമസഭയില്‍ മിണ്ടാട്ടം മുട്ടിയ എംഎല്‍എമാര്‍.. !!! എന്തൊരു ദുരന്തമാണ് ഭായ്..

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: വോട്ട് നല്‍കി എംഎല്‍എമാരും മന്ത്രിമാരുമാക്കി രാഷ്ട്രീയക്കാരെ ജനങ്ങള്‍ നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും അയക്കുന്നത് വെറുതെ കാറ്റും കൊണ്ടിരിക്കാനല്ല. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും ഉന്നയിച്ച് നടപടിയുണ്ടാക്കാനാണ്. എന്നാല്‍ ഉത്തര്‍പ്രദേശിലെ നിയമസഭയിലെ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്.

ഉത്തര്‍പ്രദേശ് നിയമസഭയില്‍ 404 അംഗങ്ങളുണ്ട്. ഇവരില്‍ എത്ര പേര്‍ 2012 മുതലുള്ള നിയമസഭാ കാലയളവില്‍ ചോദ്യങ്ങളുന്നയിച്ചു എന്നതിന്റെ കണക്ക് കേട്ടാല്‍ കണ്ണു തള്ളും. കേരളത്തിലെ എംഎല്‍എമാരെ കണ്ടുപഠിക്കണം ഇവരൊക്കെ.

ഒരു ചോദ്യം പോലുമില്ല

പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചിലെ ഗവേഷകരുടെ കണക്ക് പ്രകാരം 404 നിയമസഭാ സാമാജികരില്‍ 232 പേര്‍ ഇതുവരെ ഒരു ചോദ്യം പോലും സഭയില്‍ ചോദിച്ചിട്ടില്ല. ആകെയുള്ളതില്‍ 58 ശതമാനം പേരാണ് ഒരു ചോദ്യമെങ്കിലും ചോദിച്ചിട്ടുള്ളത്.

2012ന് ശേഷമുള്ള കണക്ക്

2012ല്‍ ഉത്തര്‍പ്രദേശ് നിയമസഭ രൂപീകരിച്ചതിന് ശേഷമുള്ള കണക്കാണിത്. 10 ചോദ്യങ്ങളുടെ കണക്കെടുത്താല്‍ 9 എണ്ണവും ചോദിച്ചിരിക്കുന്നത് ഒരു പിടി എംഎല്‍എമാരാണ്. ഇവരില്‍ മൂന്ന് എംഎല്‍എമാര്‍ തന്നെയാണ് ആകെയുള്ളതില്‍ 500ലധികം ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നതും.

പ്രതിപക്ഷമാണ് മുന്നിൽ

പ്രതിപക്ഷ എംഎല്‍എമാരാണ് കണക്കില്‍ മുന്നില്‍. ഭരണപക്ഷ എംഎല്‍എമാരെക്കാളും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചത് ഇവര്‍ തന്നെയാണ്. ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ഒരാള്‍ നാല് ചോദ്യം വീതം എന്നതാണ് ശരാശരി കണക്ക്, പ്രതിപക്ഷത്ത് ഇത് ഒരാള്‍ 70 ചോദ്യം വീതമാണ്.

ബിജെപി മുന്നിൽ

ഏറ്റവും കൂടുതല്‍ ചോദ്യങ്ങളുന്നയിച്ചിരിക്കുന്നത് പ്രതിപക്ഷ കക്ഷിയായ ബിജെപിയുടെ എംഎല്‍എമാരാണ്. തൊട്ടുപിറകെ ഉള്ളത് കോണ്‍ഗ്രസ്സുകാരാണ്. ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയാണ് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. പാര്‍ട്ടിക്ക് 229 എംഎല്‍എമാരുണ്ട്.

English summary
A report says that majority of UP MLAs didn't ask a single question in 5 Years. 232 legislators asked zero questions.
Please Wait while comments are loading...