കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യം, ഇസിയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി. ഭരണഘടനാ സ്ഥാപനങ്ങള്‍ കോടതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരാതി പറയുന്നതിന് പകരം കാര്യങ്ങളെ കുറച്ച് കൂടി നല്ല രീതിയില്‍ ചെയ്യാന്‍ ശ്രമിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗത്തിന്റെ യഥാര്‍ത്ഥ കുറ്റക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും, അവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇസി പരാജയപ്പെട്ടെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

1

അഭിപ്രായ സ്വാതന്ത്ര്യമെന്നത് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത് വാര്‍ത്തയാക്കാന്‍ കൂടിയുള്ളതാണെന്ന് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. ചില കാര്യങ്ങളിലൊഴിച്ച് ബാക്കിയെല്ലാത്തിലും കോടതി നടപടികളില്‍ സ്വകാര്യത കൊണ്ടുവരാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പത്ര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ പ്രകാരം മാധ്യമങ്ങള്‍ക്ക് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും കോടതി പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ ഡിജിറ്റല്‍ യുഗത്തിലാണ് ആളുകള്‍ ജീവിക്കുന്നത്. അതുകൊണ്ട് ഇന്റര്‍നെറ്റിനെ വിവരങ്ങള്‍ക്കായി സമീപിക്കും. അതുകൊണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് നല്ലതല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം മദ്രാസ് ഹൈക്കോടതിയുടെ വാക്കുകള്‍ കടുത്തതാണെന്ന് മനസ്സിലാക്കുന്നതായി കോടതി പറഞ്ഞു. ഇത്തരം വീര്യം കൂടി വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കോടതികള്‍ വിട്ട് നില്‍ക്കണം. കാരണം അത് തെറ്റായ രീതിയില്‍ പ്രചരിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമവ്യവസ്ഥയുടെ പ്രവര്‍ത്തനം സുതാര്യമാണെന്ന് ബോധ്യപ്പെടുത്താന്‍ അനിവാര്യമാണെന്നും സുപ്രീം കോടതി പറഞ്ഞു.

വാര്‍ത്തയെന്നത് ദിനപത്രങ്ങളും റേഡിയോയും ഇന്റര്‍നെറ്റും എല്ലാം അടങ്ങുന്നതാമ്. ഇന്റര്‍നെറ്റ് കോടതി റിപ്പോര്‍ട്ടിംഗിനെ വലിയ പുരോഗതിയിലേക്ക് നയിച്ചിട്ടുണ്ട്. അത്തരമൊരു പുതിയ സാങ്കേതിക വിദ്യയെ ഒരിക്കലും പിന്നോട്ട് നയിക്കാനില്ല. അന്താരാഷ്ട്ര കോടതികള്‍ ലൈവ് സ്ട്രീമിംഗ് അനുവദിക്കുന്നുണ്ട്. ഗുജറാത്ത് ഹൈക്കോടതിയും അത്തരമൊരു അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മാധ്യമങ്ങളെ കോടതി റിപ്പോര്‍ട്ടിംഗില്‍ നിന്ന് വിലക്കാനാവില്ലെന്നും സുപ്രീം കോടതി വിലയിരുത്തി.

Recommended Video

cmsvideo
KGMOA demand two-week lockdown in kerala | Oneindia Malayalam

English summary
reporting court proceeding is part of freedom of speech, supreme court dismiss ec plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X