റസ്‌റ്റോറന്റുകളുടെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമാക്കി, ഭക്ഷണത്തിന് വില കുറയും

  • Written By:
Subscribe to Oneindia Malayalam

ഗുവാഹത്തി: എസി, നോണ്‍ എസി റസ്‌റ്റോറന്റുകളിലെ ജിഎസ്ടി നിരക്ക് 5 ശതമാനമാക്കി കുറയ്ക്കാന്‍ ഗുവാഹത്തിയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അതേ സമയം ഫൈഫ് സ്റ്റാര്‍ ഹോട്ടലിലെ നിരക്ക് നിലവിലുള്ള 28 ശതമാനം തുടരും. പുതിയ നിരക്കുകള്‍ നവംബര്‍ 15 മുതല്‍ നിലവില്‍ വരും.

Arun Jaitely

ജിഎസ്ടി വന്നതിനു ശേഷം വന്ന മെച്ചം ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്ത പശ്ചാത്തലത്തില്‍ ഇനി മുതല്‍ ഹോട്ടലുകള്‍ക്ക് ഇന്‍പുട്ട് ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. നേരത്തെ 28 ശതമാനം സ്ലാബില്‍ 227 ഇനങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് പരമാവധി 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ സാധാരണ റസ്‌റ്റോറന്റുകളില്‍ 12 ശതമാനവും എസി റസ്‌റ്റോറന്റുകളില്‍ 18 ശതമാനവുമായിരുന്നു നിരക്ക്. പണ്ട് റെസ്റ്റോറന്റിന്റെ ഏതെങ്കിലും ഭാഗം എസിയായിട്ടുണ്ടെങ്കില്‍ പോലും 18 ശതമാനം നികുതി കൊടുക്കണമായിരുന്നു. എന്നാല്‍ 7500 രൂപയിലധികം വാടകയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 18% നികുതിയും സ്ഥാപനത്തിന് ഇന്‍പുട്ട് ടാക്‌സ് സൗകര്യവും ഉണ്ടാകും.

English summary
Restaurants in 5% GST slab
Please Wait while comments are loading...