കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാദവും പ്രതിവാദവും; ഒമ്പതര മണിക്കൂര്‍ ചൂടേറിയ ചര്‍ച്ച; കേന്ദ്രത്തിന് വേണ്ടി വാദിച്ച് ഗുരുമൂര്‍ത്തി

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാറിനും റിസര്‍വ്വ് ബാങ്കിനുമിടയില്‍ അനുരഞ്ജനത്തിന്റെ സൂചനകളുമായി മാരത്തണ്‍ ചര്‍ച്ച അവസാനിച്ചു. കേന്ദ്രവുമായുള്ള ഭിന്നതയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കുമെന്ന അഭ്യൂഹം പരന്ന സാഹചര്യത്തില്‍ നടന്ന യോഗം ഒമ്പത് മണിക്കൂര്‍ നീണ്ടു. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് നീണ്ട യോഗം വൈകുന്നേരം 7.30 നാണ് അവസാനിച്ചത്.

പ്രധാനതര്‍ക്കവിഷയങ്ങള്‍ പരിശോധിക്കാന്‍ രണ്ട് സമിതികള്‍ക്ക് രൂപം നല്‍കുക എന്നതാണ് പ്രധാന യോഗം കൈകൊണ്ട പ്രധാന തീരുമാനം. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരം കുറയ്ക്കുന്നത് സംബന്ധിച്ചും വായ്പാകാര്യത്തില്‍ വീഴ്ചവരുത്തിയ ബാങ്കുകളോടുള്ള സമീപനത്തിന്റെ കാര്യത്തിലും പുതിയ സമിതികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.

rbi

സമീപകാല ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഖ്യമേറിയ യോഗം ചൂടേറിയ ചര്‍ച്ചകള്‍ക്കും വാക്‌പോരിനും സാക്ഷ്യം വഹിച്ചെങ്കിലും സൗഹൃദപരമായാണ് പിരിഞ്ഞതെന്ന് ബാങ്ക് വൃത്തങ്ങള്‍ അറിയിക്കുന്നു. കേന്ദ്രവുമായി അകല്‍ച്ചക്ക് ഇടയാക്കിയ കരുതല്‍ ധനശേഖരത്തിന്റെ പങ്ക് സര്‍ക്കാറിന് നല്‍കുന്ന കാര്യം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കും.

റിസര്‍വ് ഇത്രയേറെ കരുതല്‍ ധനശേഖരം സൂക്ഷിക്കേണ്ട കാര്യമില്ലെന്നായിരുന്നു കേന്ദ്ര നിയമിച്ച അനൗദ്യോഗിക ഡയറക്ടറും ആര്‍എസ്എസ് സൈദ്ധാന്തികനുമായ എസ് ഗുരുമൂര്‍ത്തി വാദിച്ചു. ലോകത്തൊരു കേന്ദ്രബാങ്കും3.6 ലക്ഷം കോടി കരുധല്‍ ധനമായി സൂക്ഷിക്കുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

<strong>തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് തന്ത്രമൊരുക്കാന്‍ ഉമ്മന്‍ചാണ്ടിയും; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നാളെ</strong>തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് തന്ത്രമൊരുക്കാന്‍ ഉമ്മന്‍ചാണ്ടിയും; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നാളെ

റിസര്‍വ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതല്‍ധനത്തിന്റെ മൂന്നിലൊന്ന് വികസനകാര്യങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇത് ആപല്‍ക്കരണമെന്നായിരുന്നു ബാങ്ക് നിലപാട്. എന്നാല്‍ 9.5 മണിക്കൂര്‍ നീണ്ട യോഗത്തില്‍ ഇരുകൂട്ടരും സമവായത്തിന്റെ വഴി. ഭരണപരമായ പ്രശ്‌നങ്ങളും ധനലഭ്യത ഉറപ്പാക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചചെയ്യാന്‍ അടുത്തമാസം 14 നു ഭരണസമിതി വീണ്ടും ചേരും.

English summary
s gurumurthy most vocal at rbi board meeting which started on a tense note but eased as day progressed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X