സെക്‌സ് സിഡി; മുന്‍ ആം ആദ്മി മന്ത്രി ബിജെപിക്കൊപ്പം വോട്ടുചോദിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ വന്‍ വിവാദമുണ്ടാക്കിയ സെക്‌സ് സിഡി കേസിലെ നായകന്‍ സന്ദീപ് കുമാര്‍ ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. സന്ദീപ് കുമാറിന്റെ സെക്‌സ് സിഡി പുറത്തായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആം ആദ്മി പുറത്താക്കിയിരുന്നു. ഇതിനുശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും മാറിനിന്ന സന്ദീപ് ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഇലക്ഷനില്‍ ബിജെപിക്കുവേണ്ടി പ്രചരണം നടത്തുകയാണ്.

മുന്‍ ദില്ലി മന്ത്രികൂടിയായ സന്ദീപ് കുമാര്‍ ബിജെപി സ്ഥാനാര്‍ഥിയായ സവിത ഖത്രിക്കുവേണ്ടി വീടുവീടാന്തരം കയറിയിറങ്ങി വോട്ടുപിടിക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ക്കുവേണ്ടിയാണ് വോട്ടു ചോദിക്കുന്നതെന്നായിരുന്നു സന്ദീപിന്റെ മറുപടി. എവിടെ സുഹൃത്തുക്കള്‍ മത്സരിക്കുന്നുവോ അവരെ രാഷ്ട്രീയം നോക്കാതെ സഹായിക്കുമെന്നും സന്ദീപ് വ്യക്തമാക്കി.

aap

മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ വിമര്‍ശിക്കാനും സന്ദീപ് മടിച്ചില്ല. കെജ് രിവാള്‍ ജനങ്ങളെ വിഡ്ഡികളാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണ്. ആം ആദ്മി ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും സന്ദീപ് ആരോപിച്ചു. അതേസമയം, സന്ദീപ് ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നതായി ഇതുവരെ റിപ്പോര്‍ട്ടില്ല.

രണ്ടു സ്ത്രീകള്‍ക്കൊപ്പമുള്ള ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് കുട്ടികളുടെയും സ്ത്രീകളുടെ ക്ഷേമത്തിനായുള്ള വകുപ്പിന്റെ മന്ത്രിയായിരുന്ന സന്ദീപ് കുമാറിനെ അരവിന്ദ് കെജ്‌രിവാള്‍ സ്ഥാനത്തുനിന്നും നീക്കിയത്. പിന്നീട് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സംഭവം ദില്ലി രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

English summary
MCD polls: Sacked over sex CD row, former AAP minister campaigns for BJP
Please Wait while comments are loading...