കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇൻഫോസിസിന് പുതിയ സിഇഒ; സലീൽ എസ് പരേഖ്, ജനുവരിയിൽ ചുമതലയേൽക്കും

നിലവിൽ കേപ്ജമിനിയുടെ എക്സിക്യൂട്ടിവ് അംഗമായ പരേഖ്, 2018 ജനുവരിയിൽ ഇൻഫോസിസിൽ ചുമതലയേൽക്കും.

Google Oneindia Malayalam News

ബെംഗളൂരു: ഇൻഫോസിസിന്റെ പുതിയ സിഇഒയും മാനേജിങ് ഡയറക്ടറുമായി സലീൽ എസ് പരേഖിനെ നിയമിച്ചു. നിലവിൽ കേപ്ജമിനിയുടെ എക്സിക്യൂട്ടിവ് അംഗമായ പരേഖ്, 2018 ജനുവരിയിൽ ഇൻഫോസിസിൽ ചുമതലയേൽക്കും.

ബോംബെ ഐഐടിയിൽ നിന്നും ഏറോനോട്ടിക്കൽ എൻജിനിയറിങിൽ ബിരുദം നേടിയ പരേഖ്, കമ്പ്യൂട്ടർ സയൻസിലും, മെക്കാനിക്കൽ എൻജിനീയറിങിലും ബിരുദാനന്തര ബിരുദധാരിയുമാണ്. പുതിയ സിഇഒയ്ക്കായി ആഗോളതലത്തിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഇൻഫോസിസ് നോമിനേഷൻ കമ്മിറ്റി സലീൽ എസ് പരേഖിനെ തിരഞ്ഞെടുത്തത്.

salilparekh

ഉയർന്ന യോഗ്യതകളും, കരിയർ റെക്കോഡുകളും സ്വന്തമാക്കിയ വ്യക്തിയാണ് സലീൽ എസ് പരേഖ് എന്ന് നോമിനേഷൻ കമ്മിറ്റി ചെയർപേഴ്സൺ കിരൺ മസുംദർ ഷാ പറഞ്ഞു. അദ്ദേഹം തന്നെയാകും ഇൻഫോസിസിനെ നയിക്കാൻ കഴിയുന്ന വ്യക്തിയെന്ന് തങ്ങൾ വിശ്വസിക്കുന്നതായും കിരൺ വ്യക്തമാക്കി.

തിരുവനന്തപുരത്ത് 107 പേരെ ഇനിയും കണ്ടെത്താനായില്ല, കൊച്ചിയിൽ 800പേരെക്കുറിച്ച് വിവരമില്ല...തിരുവനന്തപുരത്ത് 107 പേരെ ഇനിയും കണ്ടെത്താനായില്ല, കൊച്ചിയിൽ 800പേരെക്കുറിച്ച് വിവരമില്ല...

കോഴിക്കോട് നഗരമധ്യത്തിൽ യുവാവിനെ പീഡിപ്പിക്കാൻ ശ്രമം! തലയ്ക്കടിച്ച് ഹോട്ടലിൽ കൊണ്ടുപോയി...കോഴിക്കോട് നഗരമധ്യത്തിൽ യുവാവിനെ പീഡിപ്പിക്കാൻ ശ്രമം! തലയ്ക്കടിച്ച് ഹോട്ടലിൽ കൊണ്ടുപോയി...

സിഇഒ ആയിരുന്ന വിശാൽ സിക്ക കഴിഞ്ഞ ഓഗസ്റ്റിൽ രാജിവെച്ചതോടെയാണ് ഇൻഫോസിസിൽ പ്രതിസന്ധി ഉടലെടുത്തത്. മുൻ സിഇഒ നാരായണമൂർത്തി ഉന്നയിച്ച ആരോപണങ്ങളെ തുടർന്നായിരുന്നു വിശാൽ സിക്കയുടെ രാജി. തുടർന്ന് യുബി പ്രവീൺ റാവുവാണ് സിഇഒയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്നത്.

English summary
salil s parekh is the new ceo of infosys.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X