• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയിലേക്ക് ഇന്ധനത്തില്‍ കുറവുണ്ടാകില്ല.... ഉറപ്പിച്ച് സൗദി അറേബ്യ, അംബാസിഡര്‍ പറഞ്ഞത് ഇങ്ങനെ

ദില്ലി: ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന സൂചനയുമായി സൗദി അറേബ്യ. അരാംകോയില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഉല്‍പ്പാദനത്തിന് ഇടിവ് ഉണ്ടായെങ്കിലും ഇന്ത്യയിലേക്കുള്ള ഇന്ധനത്തില്‍ കുറവുണ്ടാകില്ലെന്ന് സൗദി അംബാസിഡര്‍ അറിയിച്ചിരിക്കുകയാണ്. അതേസമയം പാകിസ്താനെ മറികടന്ന് ഇന്ത്യ സൗദിയുടെ വലിയ സുഹൃത്താവുന്നു എന്ന സൂചനയും ഇതിലുണ്ട്.

ഇറാനില്‍ നിന്നുള്ള എണ്ണയുടെ വരവ് കുറച്ച്, സൗദിയില്‍ നിന്ന് എണ്ണ വ്യാപാരം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇന്ത്യ. ഇത് സ്വീകാര്യമാണെന്ന് സൗദി അറിയിച്ചിരിക്കുകയാണ്. അതേസമയം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി അറേബ്യ സന്ദര്‍ശിച്ച് മടങ്ങിയതിന് പിന്നാലെയാണ് ഈ പരാമര്‍ശം അംബാസിഡര്‍ നടത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റ പ്രത്യേക വിമാനത്തിലായിരുന്നു പിന്നീട് ഇമ്രാന്‍ ഖാന്‍ അമേരിക്കയിലേക്ക് പോയത്.

ഇന്ത്യക്ക് പ്രശ്‌നമില്ല

ഇന്ത്യക്ക് പ്രശ്‌നമില്ല

അരാംകോ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് വിതരണത്തില്‍ പ്രതിസന്ധിയുണ്ടായെങ്കിലും, ഇന്ത്യ പ്രശ്‌നം നേരിടേണ്ടി വരില്ലെന്നാണ് സൗദി അംബാസിഡര്‍ ഡോ സൗദി ബിന്‍ മുഹമ്മദ് അല്‍ സാതി പ്രതികരിച്ചത്. ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ക്ക് വേണ്ട ഇന്ധനം നല്‍കാന്‍ സൗദി തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിലും കുറവുണ്ടായാല്‍ അത് സൗദി പരിഹരിക്കുമെന്നും അല്‍ സാതി പറഞ്ഞു.

ഇറാനെ വെല്ലാന്‍

ഇറാനെ വെല്ലാന്‍

സൗദിയുടെ പ്രതിസന്ധി മുതലെടുത്ത് ഇറാന്‍ എണ്ണ വിപണിയില്‍ നീക്കങ്ങള്‍ സജീവമാക്കാന്‍ ശ്രമിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൗദിയുടെ ഇടപെടല്‍. ഇന്ത്യ കുറഞ്ഞ വിലയില്‍ നേരത്തെ ഇറാനില്‍ നിന്ന് ഇന്ധനം വാങ്ങിയിരുന്നു. അമേരിക്കയുടെ ഭീഷണിയെ തുടര്‍ന്ന് ഇത് പിന്നീട് വെട്ടിക്കുറച്ചിരുന്നു. ഇന്ത്യ വീണ്ടും ഇറാനെ സമീപിക്കാതിരിക്കാന്‍ ആവശ്യമായ എണ്ണ തരാമെന്നാണ് സൗദി നല്‍കുന്ന സൂചന. ഒപെക്കിന് പുറത്തുള്ള രാജ്യങ്ങളുമായി കൂടുതല്‍ എണ്ണ ആവശ്യമായ രാജ്യങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അല്‍ സാതി പറഞ്ഞു.

ഇന്ത്യ അപലപിച്ചു

ഇന്ത്യ അപലപിച്ചു

ഇന്ത്യ സൗദിയിലെ ആക്രമണത്തെ അപലപിച്ചെന്ന് സാതി വ്യക്തമാക്കി. എല്ലാ അര്‍ത്ഥത്തിലുമുള്ള തീവ്രവാദത്തെ എതിര്‍ക്കുന്നതായും അവര്‍ പറഞ്ഞു. ഒരു സുഹൃത്തെന്ന നിലയില്‍ പങ്കാളിയെന്ന നിലയിലും ഇന്ത്യയുടെ പിന്തുണയെയും ഐക്യദാര്‍ഢ്യത്തെയും അഭിനന്ദിക്കുന്നതായും സാതിപറഞ്ഞു. അതേസമയം അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണ നല്‍കുന്ന ഹൂത്തിക്കളാണെന്നും, അതിന് തെളിവുണ്ടെന്നും സൗദി പറയുന്നു.

അന്താരാഷ്ട്ര പ്രതിസന്ധി

അന്താരാഷ്ട്ര പ്രതിസന്ധി

അരാംകോയിലെ ആക്രമണത്തെ എണ്ണ വിപണി കടുത്ത പ്രതിസന്ധിയിലേക്ക് വീണിരുന്നു. ഇന്ധന വില 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ നിരക്കിലേക്ക് ഉയര്‍ന്നിരുന്നു. 15 ശതമാനം വര്‍ധനവാണ് ഉണ്ടായത്. സെപ്റ്റംബര്‍ അവസാനത്തോടെ എണ്ണ ഉല്‍പ്പാദനം പുനരാരംഭിക്കുമെന്ന് സൗദി പിന്നീട് അറിയിച്ചിരുന്നു. അതേസമയം ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യ സൗദിയെ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ പ്രതിസന്ധിയില്ലെന്നാണ് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൂചിപ്പിച്ചത്.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

ഇന്ത്യ ആഭ്യന്തര ഉപയോഗത്തിന്റെ 80 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധി ഇന്ത്യയിലെ ഇന്ധന വിലയെ കാര്യമായി സ്വാധീനിക്കും. ഇത് സമ്പദ് മേഖലയ്ക്ക് വലിയ തകര്‍ച്ച ഉണ്ടാക്കുകയും ചെയ്യും. അതേസമയം ആക്രമണത്തെ കുറിച്ച് അന്വേഷിച്ച് യുഎന്നിനെയും അന്താരാഷ്ട്ര വിദഗ്ദരെയും ക്ഷണിക്കുമെന്ന് സൗദി അംബാസിഡര്‍ വ്യക്തമാക്കി. ഹൂത്തി തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള കരുത്ത് സൗദിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്കയുടെ ഇടപെടലും ഇതില്‍ നിര്‍ണായകമായെന്ന് സൂചനയുണ്ട്.

ഞാനൊരു ഹിന്ദുവാണ്....പക്ഷേ ബിജെപിയുടെ ഹിന്ദുത്വമില്ല, രാമന്റെ പേരില്‍ രാജ്യം ഭയത്തിലെന്ന് തരൂര്‍

English summary
saudi assures will meet indias oil shortfall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X