കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ സുരക്ഷയ്ക്കായി ഹൈദരാബാദിലെ ഷീടാക്‌സി, പിന്തുണയുമായി രാജമൗലി

Google Oneindia Malayalam News

ഹൈദരാബാദ്; യാത്രയ്ക്കിടയിലെ സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് ഹൈദരാബാദില്‍ ഷീടാക്‌സി പുറത്തിറങ്ങി. മുമ്പ് കേരളത്തില്‍ നടപ്പിലാക്കിയ ഷീ കാബസ് എന്ന പേരിലെ അതേ മാതൃകയിലാണ് തെലുങ്കാന സര്‍ക്കാരും ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഇപ്പോഴിതാ ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമൗലി പദ്ധതിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് രാജമൗലി ഷീടാക്‌സി പദ്ധതിയെ പിന്തുണച്ച് പോസ്റ്റ് ചെയ്തത്.

shetaxi

ഹൈദരബാദില്‍ സ്ത്രീകള്‍ക്ക് വേണ്ടി പുതിയ സേവനം തുടങ്ങിയിരിക്കുന്നു. ഷീ കാബസ് എന്ന പേരിലാണ് ഇത് ആരംഭിച്ചിരിക്കുന്നത്. ജിപിഎസ് ട്രാക്കിങോട് കൂടിയ സ്ത്രീകള്‍ക്കുള്ള ക്യാബുകളാണിത്. അപകടകരമായ ഘട്ടങ്ങളില്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കാനുള്ള പ്രത്യേക ബട്ടണും ടാക്‌സിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ വലിയൊരു കാല്‍വെപ്പാണിത്, പദ്ധതിയ്ക്ക് എല്ലാവിധാ ആശംസകളും എന്ന് രാജമൗലി ഫേസ്ബുക്കവില്‍ പോസ്റ്റ് ചെയ്തു.

ഹൈദരാബാദിലെ ഐടി മേഖല, വിമാന താവളം, എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ജീവനാക്കാരെ ലക്ഷ്യമാക്കിക്കൊണ്ടാണ് ഇപ്പോള്‍ കാര്‍ ഇറക്കിയിരിക്കുന്നത്. കൂടുതല്‍ കാറുകള്‍ ഇറക്കുന്നതോടെ മറ്റുള്ളവരിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

English summary
The cars were fitted with security features like panic button, GPS and connected to police control room through GPS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X