കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിമി തീവ്രവാദികളെ വെടിവെച്ചുകൊന്ന പോലീസുകാരുടെ കാഷ് അവാര്‍ഡുകള്‍ തടഞ്ഞുവെച്ചു

ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട തീവ്രവാദികളെ കൊലപ്പെടുത്തിയതിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അവാര്‍ഡുകളാണ് തടഞ്ഞുവെച്ചത്.

  • By Anwar Sadath
Google Oneindia Malayalam News

ഭോപ്പാല്‍: എട്ട് സിമി തീവ്രവാദികളെ വെടിവെച്ചു കൊലപ്പെടുത്തിയ പോലീസുകാരുടെ കാഷ് അവാര്‍ഡുകള്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട തീവ്രവാദികളെ കൊലപ്പെടുത്തിയതിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അവാര്‍ഡുകളാണ് തടഞ്ഞുവെച്ചത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അവാര്‍ഡുകള്‍ തടഞ്ഞുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ പോലീസുകാര്‍ക്കും മറ്റും പ്രഖ്യാപിച്ച അവാര്‍ഡുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അന്വേഷണത്തിനുശേഷം മാത്രമേ അവാര്‍ഡുകള്‍ നല്‍കാന്‍ സര്‍ക്കാരിന് സാധിക്കൂ. അതുവരെ കാത്തിരിക്കേണ്ടിവരുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

simi

തീവ്രവാദികളെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് 2 ലക്ഷം രൂപവീതമാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചത്. പോലീസുകാര്‍ക്ക് പ്രഖ്യാപിച്ച അവാര്‍ഡുകള്‍ തടഞ്ഞുവെക്കണമെന്ന് നേരത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു.

ഒരുവശത്ത് സര്‍ക്കാര്‍ തന്നെ പല അന്വേഷണങ്ങളും പ്രഖ്യാപിക്കുമ്പോള്‍ മറുവശത്ത് കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് നീതിയല്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു. പോലീസുകാര്‍ കുറ്റക്കാര്‍ ആണോ അല്ലയോ എന്ന കാര്യം അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകൂ. തിടുക്കപ്പെട്ട് സര്‍ക്കാര്‍ അവാര്‍ഡ് വിതരണം ചെയ്യുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
SIMI encounter: MP govt puts on hold cash reward for cops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X