കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരന്തരം ബലാല്‍സംഗ ഭീഷണിയെന്ന് പ്രമുഖ ഗായിക!! പിന്നില്‍....ഒടുവില്‍ ഗായിക ചെയ്തത്!!

ഓണ്‍ലൈന്‍ പരാതി ക്യാംപയിന്‍ ചിന്‍മയി ആരംഭിച്ചുകഴിഞ്ഞു

  • By Manu
Google Oneindia Malayalam News

ചെന്നൈ: തെന്നിന്ത്യയിലെ തിരക്കേറിയ ഗായികയായ ചിന്‍മയി ശ്രീപദയ്‌ക്കെതിരെ ബലാല്‍സംഗ ഭീഷണികള്‍. ട്വിറ്ററിലൂടെയാണ് ഗായികയ്ക്കു നേരെ നിരവധി ഭീഷണികള്‍ വന്നത്. ഇതിനെതിരേ ശക്തമായി പോരാടാന്‍ തന്നെയുള്ള ഒരുക്കത്തിലാണ് ചിന്‍മയി.

ക്യാംപയിന്‍ തുടങ്ങി

തനിക്കെതിരേ ബലാല്‍സംഗ ഭീഷണി മുഴക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ചിന്‍മയി ഓണ്‍ലൈന്‍ ക്യാംപയിന്‍ തുടങ്ങിക്കഴിഞ്ഞു. ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റില്‍ ചിന്‍മയി പോസ്റ്റ് ചെയ്ത പരാതിക്കു 98,171 പേരാണ് ഇതിനകം പിന്തുണയേകിയത്.

 പരാതിയില്‍ കുറിച്ചത്

ചില ട്വിറ്റര്‍ യൂസര്‍മാര്‍ തനിക്കെതിരേ ബലാല്‍സംഗ ഭീഷണി മുഴക്കുന്നുണ്ട്. മുഖത്ത് ആസിഡ് ഒഴിക്കുമെന്നും മറ്റു പല തരത്തിലും ഉപദ്രവിക്കാന്‍ ശ്രമിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുന്നതായും ചിന്‍മയി പരാതിയില്‍ കുറിച്ചു.

ട്വിറ്ററില്‍ പരാതിപ്പെട്ടു

ഇത്തരം അപകടകാരികളായ യൂസര്‍മാരെ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്ററിനെ നേരിട്ട് സമീപിക്കുകയാണ് ചിന്‍മയി ആദ്യം ചെയ്തത്. എന്നാല്‍ പോലീസ് കേസ് ഫയല്‍ ചെയ്യാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു ട്വിറ്റര്‍ അധികൃതരുടെ മറുപടി.

ട്വിറ്റര്‍ വിടില്ല

ഇത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ കൂടുതല്‍ സ്ത്രീകളും ചെയ്യുന്നത് ട്വിറ്റര്‍ വിടുകയെന്നതാണ്. എന്നാല്‍ ഞാന്‍ അതു ചെയ്യില്ല. ഇതിനെതിരേ പോരാടുക തന്നെ ചെയ്യും. പോലീസില്‍ പരാതി നല്‍കുകയും ചെയ്യുമെന്ന് ചിന്‍മയി വ്യക്തമാക്കി.

 മൂന്നു പേര്‍ അറസ്റ്റില്‍

ചില ആരാധകര്‍ തന്നെ ഈ വിഷമ ഘട്ടത്തില്‍ സഹായിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നു മൂന്നു പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചതായി ചിന്‍മയി പറഞ്ഞു.

ആശങ്കയുണ്ട്

ഇത്തരത്തില്‍ ട്വിറ്ററിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകള്‍ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും അവര്‍ അതിനെ അതിജീവിക്കാന്‍ എന്തു ചെയ്യുമെന്നത് തന്നെ ആശങ്കപ്പെടുത്തുന്നതായും ചിന്‍മയി പറഞ്ഞു. സ്ത്രീകള്‍ക്കെതിരേ ആക്രമണമഴിച്ചുവിടുന്ന ഇത്തരം അക്കൗണ്ടുകളെ ബ്ലോക്ക് ചെയ്യുകയെന്നത് ട്വിറ്ററിന്റെ ഉത്തരവാദിത്ത്വമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നാലു ലക്ഷത്തോളം അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ഭീകരവാദവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 3,60,000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ ബലാല്‍സംഗ ഭീഷണി മുഴക്കുന്ന അക്കൗണ്ടുകള്‍ക്കെതിരേ ട്വിറ്റര്‍ എന്തുകൊണ്ടു നടപടിയെടുക്കുന്നില്ലെന്നും ചിന്‍മയി ചോദിച്ചു.

സിഇഒയ്ക്ക് അയക്കും

ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന ഓണ്‍ലൈന്‍ പരാതി ക്യാംപയിന്‍ 1.50 ലക്ഷം പിന്നിട്ടാല്‍ അതു ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സെയ്ക്ക് അയക്കാനാണ് ചിന്‍മയിയുടെ തീരുമാനം.

English summary
An online petition kick-started by singer Chinmayi Sripada, seeking to block users who issue rape threats from their Twitter handle, has gathered close to one lakh signatures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X