• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ഥാനാര്‍ത്ഥികളെ ഇനി സോണിയ ഗാന്ധി തീരുമാനിക്കും...സീനിയര്‍ ശുപാര്‍ശ ഒഴിവാക്കും!!

ദില്ലി: കോണ്‍ഗ്രസ് തിരിച്ചുവരവ് ഉറപ്പിച്ച് പോരാട്ടം ശക്തമാക്കുന്നു. മൂന്ന് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സോണിയാ ഗാന്ധി ഏറ്റെടുത്തിരിക്കുകയാണ്. ഇനി മുതല്‍ സ്ഥാനാര്‍ത്ഥികളെ സംസ്ഥാനങ്ങള്‍ തീരുമാനിക്കുന്ന രീതി സോണിയ അവസാനിപ്പിക്കും. രാഹുല്‍ ഗാന്ധി കൊണ്ടുവന്ന നീക്കമാണിത്. പകരം കഴിവുള്ള യുവനേതാക്കളെ നിര്‍ദേശിക്കാനാണ് സോണിയ ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിട്ടുള്ള ദളിതുകളെയും മുസ്ലീങ്ങളെയും പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് സോണിയ ഏറ്റെടുത്തിരിക്കുന്നത്. 1998 മുതല്‍ കോണ്‍ഗ്രസ് നേരിട്ട പ്രതിസന്ധിക്ക് സമാന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അന്നത്തെ പോലെ പാര്‍ട്ടിയെ ശക്തമാക്കുക എന്ന ദൗത്യമാണ് സോണിയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ചത്. പ്രവര്‍ത്തിക്കാത്തവരെ തരംതാഴ്ത്തുക എന്ന നിര്‍ദേശവും

മൂന്ന് സംസ്ഥാനങ്ങളിലെ പോരാട്ടം

മൂന്ന് സംസ്ഥാനങ്ങളിലെ പോരാട്ടം

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ വിജയം നേടുക എന്നതാണ് പ്രധാന ലക്ഷ്യമാണ് സോണിയ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ ഉന്നയിച്ചത്. ഇനി അഥവാ ഭരണം നേടാന്‍ സാധിച്ചില്ലെങ്കില്‍ മുഖ്യ പ്രതിപക്ഷത്തിന് വേണ്ട സീറ്റുകളെങ്കിലും നേടണമെന്നാണ് ആവശ്യം. അതിനായിട്ടാണ് വോട്ടുബാങ്ക് ശക്തിപ്പെടുത്തുന്ന നീക്കം തുടങ്ങിയത്. സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ വിജയം രാജ്യസഭയിലെ സാന്നിധ്യത്തില്‍ അടക്കം കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് സോണിയയുടെ വിലയിരുത്തല്‍. അതേസയം സ്ഥാനാര്‍ത്ഥികളെയും ഇനി മുതല്‍ സോണിയയാണ് തീരുമാനിക്കുക.

സഖ്യം ഇങ്ങനെ

സഖ്യം ഇങ്ങനെ

കോണ്‍ഗ്രസിന്റെ സംഘടനാ ശേഷി ഇല്ലാതാക്കി കൊണ്ടുള്ള സഖ്യം വേണ്ടെന്ന നിലപാടാണ് സോണിയ മുന്നോട്ട് വെച്ചത്. നേരത്തെ കര്‍ണാടകത്തിലെ പഴയ മൈസൂരില്‍ ജെഡിഎസ്സുമായുള്ള സഖ്യത്തിലൂടെ കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ ഇനി വേണ്ടെന്നാണ് പ്രധാന നിര്‍ദേശം. ദില്ലി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സഖ്യത്തിന് പരമാവധി ശ്രമിക്കാനാണ് തീരുമാനം. മഹാരാഷ്ട്രയില്‍ പ്രകാശ് അംബേദ്ക്കറുടെ വിബിഎയുമായി സീറ്റ് വിഭജനം സജീവമാക്കാനും നിര്‍ദേശമുണ്ട്.

ലക്ഷ്യം ഈ വോട്ടുബാങ്ക്

ലക്ഷ്യം ഈ വോട്ടുബാങ്ക്

മൂന്ന് വോട്ടുബാങ്കിലാണ് സോണിയ ലക്ഷ്യമിടുന്നത്. മുസ്ലീം, ദളിത്, ഒബിസി വോട്ടുബാങ്ക് എന്നിവയാണിത്. ഇതില്‍ ഒവൈസി മഹാരാഷ്ട്രയില്‍ അംബേദ്ക്കര്‍ക്കൊപ്പം കൂടിയതോടെ മുസ്ലീം വോട്ടുകള്‍ ഭിന്നിക്കാനുള്ള സാധ്യത കൂടുതലാണ്. ഒബിസി വിഭാഗം മോദിയുടെ ശക്തമായ വോട്ടുബാങ്കാണ്. ദളിത് വോട്ടുകള്‍ പ്രകാശ് അംബേദ്ക്കര്‍ സ്വന്തമാക്കുകയും ചെയ്തു. ഇത് കോണ്‍ഗ്രസിലേക്ക് വന്നാല്‍ ഭരണം ഉറപ്പാണ്. അതാണ് സഖ്യത്തിനായുള്ള നീക്കം ശക്തിപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍.

സോണിയ ഒരുങ്ങി

സോണിയ ഒരുങ്ങി

കോണ്‍ഗ്രസിലെ എസ്‌സി വിഭാഗം നേതാക്കളുടെ യോഗം കഴിഞ്ഞ ദിവസം സോണിയ ചേര്‍ന്നിരുന്നു. ഇവരോട് എസ്‌സി വോട്ടുകള്‍ ഒരു കാരണവശാലും പിളര്‍ക്കരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എസ്‌സിയിലെ യുവവോട്ടര്‍മാരെ ക്യാമ്പയിനിലൂടെ തിരിച്ചുകൊണ്ടുവരാനാണ് സോണിയയുടെ നീക്കം. 55 സീറ്റുകള്‍ എസ്‌സി സംവരണ മണ്ഡലങ്ങളാണ്. ഇതിലാണ് ആദ്യം ലക്ഷ്യമിടുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും പത്ത് ശതമാനത്തിലധികം എസ്‌സി വോട്ടുബാങ്കുണ്ട്. മോദിയെ മറികടന്ന് ഇത് ലഭിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. സിന്ധ്യയെ സംസ്ഥാനത്ത് എത്തിച്ചത് ഇത് മുന്നില്‍ കണ്ടാണ്.

പ്രിയങ്കയുടെ ഇടപെടല്‍

പ്രിയങ്കയുടെ ഇടപെടല്‍

സോന്‍ഭദ്രയില്‍ അടക്കം ബിജെപി സര്‍ക്കാരിന് കീഴില്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളാണ് പ്രചാരണത്തില്‍ ഇടംപിടിക്കുക. മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതും പ്രചാരണ വിഷയമാകും. അതേസമയം പ്രിയങ്കയെ ദളിതുകളുടെ പ്രിയ നേതാവായി ഉയര്‍ത്തി കാണിക്കുകയാണ് മറ്റൊരു നീക്കം. രാഹുലിന് പ്രചാരണ കമ്മിറ്റിയെ നയിക്കുന്ന ചുമതലയുണ്ടാവും. മഹാരാഷ്ട്രയില്‍ 200 സീറ്റാണ് കോണ്‍ഗ്രസിന്റെ ടാര്‍ഗറ്റ്.

മോദിയെ പൊളിക്കണം

മോദിയെ പൊളിക്കണം

മോദി സര്‍ക്കാരിന് കീഴില്‍ നിരവധി പദ്ധതികള്‍ വിജയമാണെന്ന പ്രചാരണമാണ് ബിജെപി ഉന്നയിക്കുന്നത്. ഇതിനെ പൊളിക്കുന്നതിനായി ദളിത് മേഖലയില്‍ എന്‍ജിഒകള്‍ക്ക് സമാനമായ പ്രവര്‍ത്തനം നടത്താനാണ് സോണിയ തീരുമാനിച്ചിരിക്കുന്നത്. ദളിത് നേതാക്കളോട് ഓരോ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് തീരുന്നത് വരെ ക്യാമ്പ് ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹരിയാനയില്‍ എസ്‌സി നേതാക്കള്‍ കൂടുതല്‍ സീറ്റും നല്‍കിയേക്കും. ഹിന്ദു വോട്ടുകളുടെ ഏകീകരണം ഇല്ലാതായാല്‍ ബിജെപി വീഴുമെന്ന് നേതാക്കളോട് സോണിയ നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാന നേതാക്കള്‍ കൂറുമാറാതെ നോക്കാനും നിര്‍ദേശമുണ്ട്.

ഡ്രൈവിംഗറിയാത്ത ജെയ്റ്റ്‌ലി...... പക്ഷേ സിനിമകളിലെ സീനുകള്‍ കാണാപാഠം, സുഹൃത്ത് പറയുന്നത് ഇങ്ങനെ

English summary
sonia gandhi set congress poll plan for sc voters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X