മലക്കം മറിയുന്നതിനിടെ ബോഡിബില്‍ഡര്‍ മത്സരവേദിയില്‍ മരിച്ചുവീണു; ഞെട്ടിക്കുന്ന വീഡിയോ

  • Posted By:
Subscribe to Oneindia Malayalam

ജൊഹന്നസ്ബര്‍ഗ്: ബോഡിബില്‍ഡിങ്ങിലെ മുന്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ മത്സരവേദിയില്‍ മരിച്ചുവീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ താരമായ സിഫിസോ ലുങ്കേലോ തബാതെയാണ് ദാരുണമായി മരിച്ചത്. മത്സരവേദിയിലേക്ക് കൈകളുയര്‍ത്തി കടന്നുവന്ന സിഫിസോ മലക്കം മറിയുന്നതിനിടെ തലയടിച്ചുവീഴുകയായിരുന്നു.

മുന്‍ ഐഎഫ്ബിബി ജൂനിയര്‍ ചാമ്പ്യനായിരുന്നു സിഫിസോ. സൗത്ത് ആഫ്രിക്കയില്‍ നടന്ന ഒരു മത്സരത്തിനായാണ് ഇദ്ദേഹം വേദിയിലെത്തിയത്. കൈകള്‍ ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുകയും അവരുടെ കൈയ്യടിനേടാനായി മലക്കം മറിയുകയുമായിരുന്നു. എന്നാല്‍, കഴുത്തൊടിഞ്ഞ് വീണ സിഫിസോയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

body-builder-dies

എല്ലായിപ്പോഴും കാണികളെ ആവേശത്തിലാക്കാന്‍ ശ്രദ്ധിച്ചിരുന്നയാളാണ് സിഫിസോ. ഇതിനായുള്ള പരിശ്രമം ഒടുവില്‍ ജീവനെടുക്കുകയും ചെയ്തു. ബോഡിബില്‍ഡിങ് ലോകം സിഫിസോയുടെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ്. ഇത്തരം പ്രകടനങ്ങള്‍ ജീവന്‍ ഇല്ലാതാക്കുമെന്നും സുരക്ഷിതമായി അഭ്യാസം നടത്തണമെന്നുമാണ് ഇവരുടെ അഭിപ്രായം.


English summary
South African bodybuilder dies while attempting back-flip
Please Wait while comments are loading...