ഗൂര്‍ഖാ പ്രക്ഷോഭം:സ്‌കൂളുകളില്‍ ആവശ്യത്തിന് ഭക്ഷണമില്ല,വിദ്യാര്‍ത്ഥികളും വലയുന്നു

Subscribe to Oneindia Malayalam

ഡാര്‍ജിലിങ്: ഡാര്‍ജിലിങിലെ ഗൂര്‍ഖാ പ്രക്ഷോഭം റസിഡന്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെയും ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സമരം ശക്തമായതോടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷ്യ വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. നിലവില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന ഭക്ഷണം തീരാറായതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. അവധിക്കാലം അടുക്കാറയപ്പോള്‍ പല കുട്ടിരകള്‍ക്കും വീട്ടില്‍ പോകാനാകും എന്ന ഉറപ്പുമില്ല.

ഡാര്‍ജിലിങ്ങിലെ റസിഡന്റ് സ്‌കൂളുകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കു പുറമേ ബംഗ്ലാദേശ്, നേപ്പാള്‍, തായ്‌ലന്റ്, ഹോങ്കോങ്ങ്, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഇവിടുത്തെ റസിഡന്റ് സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്. അവധിക്കാലം ആരംഭിച്ചാല്‍ കുട്ടികളെ എങ്ങനെ വീടുകളിലേക്ക് വിടും എന്ന ആശങ്കയിലാണ് സ്‌കൂള്‍ അധികൃതര്‍. കുട്ടികളുടെ അടുത്തേക്ക് എങ്ങനെ എത്തുമെന്നോര്‍ത്ത് മാതാപിതാക്കളും ആശങ്കയിലാണ്.

gorkhaland

പ്രത്യക ഗൂര്‍ഖാ ലാന്‍ഡ് എന്ന ആവശ്യമുന്നയിച്ചാണ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. ഗൂര്‍ഖാ ലാന്‍ഡ് എന്ന സ്വപ്നം നേടാനായി ജയിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന പോരാട്ടത്തിന് തയ്യാറാവേണ്ടതുണ്ടെന്ന് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുരുങ് അജ്ഞാത കേന്ദ്രത്തില്‍ നിന്നും ആഹ്വാനം ചെയ്തിരുന്നു. ബിമല്‍ ഗുരുങിന്റെ സന്ദേശം മലയോര മേഖലയില്‍ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ട്.

English summary
Students stuck, food supply low at Darjeeling schools
Please Wait while comments are loading...