• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൂത്തുക്കുടി കസ്റ്റഡി മരണം: കേസിൽ എസ്ഐ അറസ്റ്റിൽ, ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റം ചുമത്തി!!

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ എസ്ഐ അറസ്റ്റിൽ. സബ് ഇൻസ്പെക്ടറായ രഘു ഗണേഷിനെയാണ് സിഐഡി ഡിപ്പാർട്ട്മെന്റിലെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജൂൺ 15ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത അച്ഛനും മകനുമാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണമടയുന്നത്. സിബിഐയ്ക്കാണ് കേസന്വേഷണത്തിന്റെ ചുമതല.

കൊച്ചി ബ്ലാക്ക്മെയിൽ കേസ്: ഒരാൾ കൂടി അറസ്റ്റിൽ, പെൺകുട്ടികൾക്ക് മുറിയെടുത്ത് നൽകിയത് ഇയാൾ!!

ജയരാമനും ബെന്നിക്സും കൊല്ലപ്പെട്ടത് ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്ന വിശദീകരണമാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ളത്. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിനൊപ്പം ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിച്ച് വരുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ്.

കൊലക്കുറ്റത്തിന് കേസ്

കൊലക്കുറ്റത്തിന് കേസ്

കസ്റ്റഡി കൊലപാതക കേസിൽ അറസ്റ്റിലായ തമിഴ്നാട് പോലീസിലെ എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുള്ളത്. പിതാവും മകനുമടക്കം രണ്ട് പേരാണ് തൂത്തുക്കുടിയിൽ പോലീസിന്റെ ശാരീരിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ലോക്ക് ഡൌണിനിടെ 15 മിനിറ്റ് സമയം അധികം കട തുറന്നുവെച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പോലീസ് കസ്റ്റഡിയിൽ വെച്ച് കൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ മദ്രാസ് ഹൈക്കോടതി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

കുടുതൽ അറസ്റ്റ് ഉടൻ

കുടുതൽ അറസ്റ്റ് ഉടൻ

രഘു ഗണേഷിന് പുറമേ ഇൻസ്പെക്ടർ ശ്രീധർ, സബ്ബ് ഇൻസ്പെക്ടർ ബാലകൃഷ്ണൻ എന്നിവരാണ് കസ്റ്റഡിയിൽ വെച്ച് അച്ഛനെയും മകനെയും മർദ്ദിക്കുന്നതിന് നേതൃത്വം നല്കിയത്. എന്നാൽ ശ്രീധറിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നതായി എന്ന് ആക്ഷേപം ഉയരുന്നുണ്ട്. സിബിസിഐഡി ഐജിയുടേയും എസ്പിയുടേയും നേതൃത്വത്തിലുള്ള 12 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോപണ വിധേയരായ 13 പോലീസുകാരെയും ഇതിനകം ചോദ്യം ചെയ്തുിട്ടുണ്ട്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നുവെന്നാണ് സിബിസിഐഡി പറയുന്നത്. സാത്താങ്കുളം സ്റ്റേഷനിൽ ഒരു മാസത്തിനിടെ നടന്ന എല്ലാ ലോക്കപ്പ് മർദ്ദനങ്ങളെക്കുറിച്ചും അന്വേഷണം നടന്നുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പോലീസുകാരുടെ അറസ്റ്റും ഉടനുണ്ടാകും.

 അസഭ്യം പറഞ്ഞെന്ന് പോലീസ്

അസഭ്യം പറഞ്ഞെന്ന് പോലീസ്

ജയരാജ്(59), മകൻ ബെന്നിക്സ്(31) എന്നിവരാണ് ജൂൺ കസ്റ്റഡിയിൽ വെച്ച് മർദ്ദനത്തിനിരയായതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ലോക്ക് ഡൌണിനിടെ അനുവദിക്കപ്പെട്ട സമയത്തിന് ശേഷം 15 മിനിറ്റ് സമയം കട തുറന്നുവെച്ചതോടെയാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെറുക്കുന്നതിനായി ഇരുവരും അസഭ്യം പറയുകയും ചെയ്തെന്നാണ് പോലീസിന്റെ അവകാശവാദം.

 കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചു

കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചു

ഇരുവരും പോലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടുണ്ട്. പോലീസ് മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിച്ചതിന് പുറമേ മലായത്തിലും രക്തസ്രാവമുണ്ടായെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ജയരാമനും ബെന്നിക്സും കൊല്ലപ്പെട്ടത് ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്ന വിശദീകരണമാണ് പോലീസ് നൽകുന്നത്. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലാവുന്നത്. സംഭവത്തിൽ തമിഴ്നാട്ടിൽ വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. തൂത്തുക്കുടിയിലെ സാത്താങ്കുളത്ത് ജയരാമൻ, മകനായ ബെന്നിക്സ് എന്നിവരാണ് ദിവസങ്ങൾക്ക് മുമ്പ് മരണത്തിന് കീഴടങ്ങിയത്. മലദ്വാരത്തിൽ കമ്പി ഉൾപ്പെടെ കുത്തിക്കയറ്റിയ നിലയിലായിരുന്നു.

 കസ്റ്റഡിയിലെടുത്ത് ക്രൂരത

കസ്റ്റഡിയിലെടുത്ത് ക്രൂരത

ലോക്ക്ഡൌൺ ലംഘിച്ചെന്ന് ആരോപിച്ച് കസ്റ്റിഡിയിലെടുത്ത ജയരാമനും ബെന്നിക്സും കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് മരണമടയുന്നത്. കോവിൽപ്പെട്ട സബ്ജയിലിലാണ് ഇരുവരെയും പാർപ്പിച്ചിരുന്നത്. ശരീരത്തിൽ നിന്ന് ചോരയൊലിക്കുന്ന രീതിയിലാണ് ഇരുവരെയും മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയതെന്നും ഇരുവരും ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നുമാണ് ബെന്നിക്സിന്റെ സോഹദരി സാക്ഷ്യപ്പെടുത്തുന്നത്. ആശുപത്രിയിൽ വെച്ച് രക്തസ്രാവം നിയന്ത്രണാതീതമായതോടെ ഏഴോളം ലുങ്കികൾ മാറ്റി ഉടുപ്പിക്കുകയായിരുന്നുവെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.

 സ്വമേധയാ കേസെടുത്തു

സ്വമേധയാ കേസെടുത്തു

കസ്റ്റഡിയിൽ വെച്ച് അച്ഛനും മകനും ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായ സംഭവത്തിൽ ഹൈക്കോടതി കസ്റ്റഡി മരണത്തിന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. പോലീസിനെ രൂക്ഷ വിമർശനമാണ് മദ്രാസ് ഹൈക്കോടതി ഉന്നയിച്ചത്. ജനങ്ങൾക്ക് മേലുള്ള പോലീസ് അതിക്രമം കൊറോണ വൈറസിനേക്കാൾ വലിയ പകർച്ചാവ്യാധിയാണെന്നാണ് കോടതി കുറ്റപ്പെടുത്തിയത്. സംസ്ഥാനത്ത് പല തലങ്ങളിൽ നിന്നും സംഭവത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

English summary
Sub Inspector arrested in Thoothukkudi murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X