• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാണ്ഡ്യയില്‍ ഒന്നല്ല, നാല് സുമലതമാര്‍ മത്സരരംഗത്ത്; വിജയമുറപ്പിക്കാന്‍ പതിനെട്ടടവും പയറ്റി ജെഡിഎസ്

ബെംഗളൂരു: നടി സുമതലയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ താരപരിവേഷം നേടിയ മണ്ഡലമാണ് കര്‍ണാടകയിലെ മാണ്ഡ്യ. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്‍റെ ഭാര്യയായ തനിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു സ്വതന്ത്രയായി മത്സരിക്കാന്‍ സുമലത തീരുമാനിച്ചത്.

ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി; 135 സീറ്റുകളില്‍ ബിജെപി ഒതുങ്ങും, പ്രവചനവുമായി മമത

ജെഡിഎസുമായി സഖ്യം രൂപീകരിച്ച് മത്സരിക്കുന്ന കോണ്‍ഗ്രസ് സിറ്റിങ് സീറ്റായ മാണ്ഡ്യ ജെഡിഎസിന് വിട്ടുനല്‍കുകയായിരുന്നു. ഇതോടെ സീറ്റ് പ്രതീക്ഷിച്ചിരുന്ന സുമലത പാര്‍‍ട്ടിയോട് ഇടയുകയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കന്ന സുമലതക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി. ഇതിനിടയിലാണ് സുമതലയെ വീഴ്ത്താനായി അപരകളെ രംഗത്തിറക്കി ജെഡിഎസ് പുതിയ തന്ത്രം പയറ്റുന്നത്.

സുമലതക്കെതിരെ

സുമലതക്കെതിരെ

നടി സുമലതക്കെതിരെ നാല് സുമലതമാരാണ് മാണ്ഡ്യയില്‍ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ വിജയമുറപ്പിക്കാന്‍ ജെഡിഎസാണ് ഇത്തരമൊര അപരക്കെണി ഒരുക്കുന്നതെന്ന് വ്യക്തമാണ്.

സ്വതന്ത്രര്‍

സ്വതന്ത്രര്‍

അംബരീഷിന്‍റെ ഭാര്യ സുമലത ഉള്‍പ്പടെ മത്സരരംഗത്തേക്കെത്തിയിരിക്കുന്ന 4 സുമലതമാരും സ്വതന്ത്രസ്ഥാനാര്‍ത്ഥികളാണ്‌. മാണ്ഡ്യ, രാമനഗര ജില്ലകളില്‍ നിന്നുള്ളവരാണ്‌ പുതിയ മൂന്ന് സുമലതമാര്‍.

പത്താംക്ലാസ്

പത്താംക്ലാസ്

പത്താംക്ലാസാണ് നടി സുമലതയുടെ വിദ്യാഭ്യാസയോഗ്യതയായി രേഖപ്പെടുത്തിയിരിക്കുന്നത്. മഞ്‌ജെ ഗൗഡ എന്നയാളുടെ ഭാര്യയായ മറ്റൊരു സുമലതയുട വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസാണ്. ഏഴാം ക്ലാസ് വരെ പഠിച്ചിട്ടുള്ള മറ്റൊരു സുമലതയുടെ ഭര്‍ത്താവ് സിദ്ധഗൗഡയാണ്.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത

കെ ദര്‍ശന്‍റെ ഭാര്യയായ പി സുമലതയക്കാണ് കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളത്. എംഎസ്എസി ബിരുധധാരിയാണ് ഇവര്‍. ബിജെപി പിന്തുണയോടെ നടി പ്രചരണ രംഗത്തേക്ക് കടന്നതോടെയാണ് മറ്റ് മൂന്ന് സുമലതമാരും രംഗപ്രവേശനം ചെയ്യുന്നത്.

പ്രതികരണം

പ്രതികരണം

പരാജയഭീതിയുള്ളതിനാലാണ് എതിരാളികള്‍ തനിക്കെതിരെ അപര സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കുന്നതെന്നാണ് സുമലത പ്രതികരിക്കുന്നത്. ഈ നീക്കം നേരത്ത് തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് മാണ്ഡ്യയിലെ ജനങ്ങള്‍ പറഞ്ഞിരുന്നു.

തിരാളികളുടെ നയം

തിരാളികളുടെ നയം

തന്‍റെ എതിരാളിക്കെതിരെ അപരന്‍മാരെ നിര്‍ത്തണമെന്ന് മാണ്ഡ്യയിലെ ജനങ്ങള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അത്തരമൊരു നീക്കം നമ്മുടെ ഭാഗത്ത് നിന്ന് വേണ്ടാ എന്ന് പറഞ്ഞത് താനാണ്. അത് എതിരാളികളുടെ നയമാണെന്നും സുമലത അഭിപ്രായപ്പെട്ടു.

നിഖില്‍ കുമാരസ്വാമി

നിഖില്‍ കുമാരസ്വാമി

ജെഡിഎസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ്‌ മാണ്ഡ്യയിലെ ജെഡിഎസ്‌-കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി. ബിജെപി സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതും പ്രാദേശിക കോണ്‍ഗ്രസ്‌ നേതൃത്വം അവരോടൊപ്പം നിലയുറപ്പിക്കുന്നതും നിഖില്‍ കുമാരസ്വാമിക്ക് വെല്ലവിളിയാണ്.

കമ്മീഷന് പരാതി

കമ്മീഷന് പരാതി

അതിനിടെ, സംസ്ഥാന സര്‍ക്കാറില്‍ നിന്ന് തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സുമലത കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തന്‍റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നും വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ പലരേയും കാണുന്നുവെന്നും സുമലത പരാതിയില്‍ ആരോപിക്കുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Sumalatha vs Sumalathas: Actress faces 3 namesakes in Mandya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X