കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സയീദ് സലാഹുദ്ദീന്‍

പാക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സലാഹുദ്ദീന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഹിസ്ബുള്‍ തലവന്‍ സയീദ് സലാഹുദ്ദീന്‍റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് സയീദ് സലാഹുദ്ദീനെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്നമെന്‍റ് ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത്. ഇതിന് പിന്നാലെയാണ് സലാഹുദ്ദീന്‍ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന കുറ്റസമ്മതം നടത്തുന്നത്. പാക് ടിവി ചാനലിനോട് സംസാരിക്കുമ്പോഴാണ് പാകിസ്താന്‍റെ ന്യായ വാദങ്ങള്‍ തള്ളിക്കൊണ്ട് സലാഹുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പാക് ചാനലിനെ ഉദ്ധരിച്ച് എഎന്‍ഐയാണ് തിങ്കളാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സലാഹുദ്ദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയ പാകിസ്താന്‍ സലാഹുദ്ദീന് പാകിസ്താന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് അനുവദിച്ചിട്ടുള്ളത്. അമേരിക്കയുടെ വിമര്‍ശനത്തെ പിന്തുണച്ച് ചൈനയും രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ സംഘടന ഭീകരാക്രമണങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടം സലാഹുദ്ദീനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത്.

ഹെൽമറ്റ് ഇല്ലാതെയാണോ യാത്ര? പിഴയടക്കേണ്ട.. മര്യാദ പഠിപ്പിക്കും!! പോലീസിന്റെ പുതിയ പരിപാടി! ഹെൽമറ്റ് ഇല്ലാതെയാണോ യാത്ര? പിഴയടക്കേണ്ട.. മര്യാദ പഠിപ്പിക്കും!! പോലീസിന്റെ പുതിയ പരിപാടി!

 syedsalahudin-

കശ്മീരിന് ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നാണ് പാക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സയീദ് ചൂണ്ടിക്കാണിക്കുന്നത്. മുസാഫറാബാദില്‍ അതീവ സുരക്ഷയോടെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സലാഹുദ്ദീന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കശ്മീരിന് സ്വയംഭരണാവകാശം വേണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന സയീദ് സലാഹൂദ്ദീനെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎസ് നയത്തോട് ആദ്യം തന്നെ പാകിസ്താന്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. കശ്മീര്‍ താഴ്വരയെ ഇന്ത്യന്‍ സൈന്യത്തിന്‍റെ ശവപ്പറമ്പാക്കുമെന്ന് നേരത്തെ സലാഹുദ്ദീന്‍ ഭീഷണി മുഴക്കിയിരുന്നു.

ഇന്ത്യയില്‍ നിന്ന് കശ്മീരിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുള്ള എല്ലാത്തരത്തിലുള്ള പിന്തുണയും നല്‍കുന്നത് തുടരുമെന്ന് യുഎസ് സലാഹുദ്ദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎസ് നടപടിയ്ക്ക് മറുപടിയെന്നോണം പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. അമേരിക്ക സലാഹുദ്ദീന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ സലാഹുദ്ദീനുമായി ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകള്‍ നടത്തുന്നതിനും അമേരിക്കയുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്വത്തുവകകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

English summary
Days after he was declared a 'global terrorist' by the Donald Trump administration in the United States, Hizbul Mujahideen (HM) chief Syed Salahuddin has admitted to carrying out terror attacks in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X