കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നതിന് തെളിവുകള്‍ ഇല്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ

  • By Neethu
Google Oneindia Malayalam News

ദില്ലി: താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്നും ഹിന്ദുകള്‍ക്ക് കൈമാറണമെന്നും കാണിച്ച് ആഗ്രയിലെ ആറ് അഡ്വക്കേറ്റ്‌സ് നല്‍കിയ പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നതിന് യാതൊരു തെളിവുകളും ഇല്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ തിങ്കളാഴ്ച ലോകസഭയില്‍ അറിയിച്ചു.

താജ്മഹലില്‍ ഹിന്ദുകള്‍ക്ക് ആരാധന നടത്തുന്നതിന് അധികാരമുണ്ടെന്നും ഹിന്ദു ക്ഷേത്രമായിരുന്ന താജ്മഹല്‍ ഹിന്ദുകള്‍ക്ക് തന്നെ വിട്ടു കൊടുക്കണം എന്നായിരുന്നു അഡ്വക്കേറ്റ്‌സ് നല്‍കിയ ഹര്‍ജിയിലെ വാദം. ഹിന്ദു ആരാധനാ മൂര്‍ത്തിയായ ശിവന്റെ ക്ഷേത്രമായിരുന്നു എന്നതില്‍ വ്യക്തമായ തെളുവുകള്‍ ഉണ്ടെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്.

tajmahal

ദിവസത്തില്‍ 12000 വിനോദ സഞ്ചാരികളാണ് താജ്മഹല്‍ സന്ദര്‍ശനത്തിനായി എത്തുന്നത്. ഹിന്ദു ക്ഷേത്രമാണെന്ന വാദം വിനോദ സഞ്ചാരത്തെ ബാധിച്ചിട്ടിലെന്നും മന്ത്രി വ്യക്തമാക്കി.

1653 ല്‍ ഷാജഹാന്‍ തന്റെ പ്രിയ പത്‌നി മുംതാസ് മഹലിന്റെ ഓര്‍മ്മക്കായി നിര്‍മ്മിച്ചതാണ് താജ്മഹല്‍. പതിനാലാമത്തെ കുഞ്ഞിന്റെ ജനനത്തോടെയാണ് മുംതാസ് മഹല്‍ മരിക്കുന്നത്. ഇന്ന് ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയില്‍ മുന്‍നിരയിലാണ് താജ്മഹലിന്റെ സ്ഥാനം.

English summary
Taj Mahal: India monument 'not a Hindu temple.Culture Minister Mahesh Sharma said the government had not found any evidence to support the claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X