മൌനം വെടിഞ്ഞ് തമിഴകം വാഴാന്‍ തല അജിത്ത് അവതരിക്കുമോ..? തലയെ കാത്ത് തമിഴർ.. ശശികലയും ഒപിഎസ്സും ??

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ജയലളിതയുടെ മുഖ്യമന്ത്രിക്കസേര പിടിക്കാന്‍ തിരക്കിട്ട കരുനീക്കങ്ങള്‍ നടക്കുമ്പോള്‍ തമിഴ് ജനത ഏറ്റവും അധികം അന്വേഷിക്കുന്നത് ഒരാളെയാണ്. തമിഴ്‌നാടിന്റെ പ്രിയപ്പെട്ട തല അജിത്തിനെ.

ജയലളിതയുടെ പിന്‍ഗാമിയായി ഏറ്റവും അധികം ഉയര്‍ന്നു കേട്ടിരുന്ന പേരായിരുന്നു അജിത്ത് കുമാറിന്റേത്. എന്നാല്‍ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള പനീര്‍ശെല്‍വത്തിന്റെയും ശശികലയുടേയും പോരിനിടെ തലയെ കണ്ടതേ ഇല്ല. തല എവിടെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ആരാധകര്‍ അന്വേഷിക്കുന്നത്.

താരങ്ങളുടെ അഭിപ്രായം

മലയാളത്തിലെ സിനിമാ താരങ്ങളെപ്പോലെയല്ല, നാട്ടിലൊരു പ്രശ്‌നം വന്നാല്‍ തങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കുന്നവരാണ് തമിഴ്‌സിനിമയിലെ താരങ്ങള്‍. തമിഴ്‌നാട്ടിലെ ഭരണ- രാഷ്ട്രീയ പ്രതിസന്ധിയിലും മുന്‍നിരതാരങ്ങളടക്കം അഭിപ്രായം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

തലയ്ക്ക് മൌനം

എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്നത് ഒരാളുടെ മൗനം വെടിയുന്നതിനാണ്. ജയലളിതയുടെ പിന്‍ഗാമിയെന്ന് ഏറ്റവും കൂടുതല്‍ പറഞ്ഞു കേട്ടിരുന്ന നടന്‍ അജിത്തിന്റെ വാക്കുകള്‍ക്കായാണ് തമിഴകം കാതോര്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പ്രതികരണത്തിന് താരം ഇതുവരെ തയ്യാറായിട്ടില്ല.

അമ്മയുടെ മകൻ

ജയലളിതയ്ക്ക് ഏറെ പ്രിയപ്പെട്ടയാളായിരുന്നു അജിത്തെന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. ജയലളിത തന്നെ സ്വന്തം മകനെപ്പോലെയാണ് കാണുന്നത് എന്ന് അജിത്ത് തന്നെ പറഞ്ഞിട്ടുള്ളതുമാണ്. പക്ഷേ പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അജിത്ത് മൗനം പാലിക്കുകയാണ്.

തല വരുമാ ?

താന്‍ ശശികലയ്ക്ക് ഒപ്പമാണോ അതോ പനീര്‍ശെല്‍വത്തിന് ഒപ്പമാണോ എന്ന് വെളിപ്പെടുത്താന്‍ താരം തയ്യാറല്ല. മാധ്യമങ്ങള്‍ക്കൊന്നും താരം പിടികൊടുക്കുന്നില്ല. ശശികലയ്ക്കും പനീര്‍ശെല്‍വത്തിനും മുഖ്യമന്ത്രിക്കസേര ലഭിക്കാത്ത സാഹചര്യം വന്നാല്‍ അജിത്ത് രംഗപ്രവേശം ചെയ്യുമോ എന്നതും വ്യക്തമല്ല.

അഭ്യൂഹങ്ങൾ അനവധി

ജയലളിത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് സന്ദര്‍ശനം നടത്തിയിരുന്നവരില്‍ പ്രമുഖനാണ് അജിത്ത്. അന്നുമുതലേ അജിത്ത് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

അജിത്ത് ചിത്രത്തിലേ ഇല്ല

2001 മുതല്‍ 2002 വരെയും 2014 മുതല്‍ 2015 വരെയും തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ള ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായ അജിത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി സഹായിക്കും എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ജയലളിതയുടെ മരണശേഷം അജിത്ത് രംഗത്ത് നിന്നും അപ്രത്യക്ഷനായി.

രാഷ്ടീയത്തിലെ സിനിമാക്കാർ

തമിഴ് രാഷ്ട്രീയത്തില്‍ സിനിമാ താരങ്ങളുടെ റോള്‍ ആദ്യമായല്ല. മുന്‍മുഖ്യമന്ത്രിയായിരുന്ന എംജിആറും ജയലളിതയും തന്നെ തമിഴ് സിനിമാലോകം വാണിരുന്നവരാണ്. അതുകൊണ്ടു തന്നെ അജിത്തിന്റെ രാഷ്ട്രീയ പ്രവേശവാര്‍ത്തകളില്‍ അത്ഭുതം കാണാനുണ്ടായിരുന്നില്ല.

വിമർശനവുമായി കമൽ

തമിഴ് രാഷ്ട്രീയത്തില്‍ സിനിമാ താരങ്ങളുടെ റോള്‍ ആദ്യമായല്ല. മുന്‍മുഖ്യമന്ത്രിയായിരുന്ന എംജിആറും ജയലളിതയും തന്നെ തമിഴ് സിനിമാലോകം വാണിരുന്നവരാണ്. അതുകൊണ്ടു തന്നെ അജിത്തിന്റെ രാഷ്ട്രീയ പ്രവേശവാര്‍ത്തകളില്‍ അത്ഭുതം കാണാനുണ്ടായിരുന്നില്ല.

ശശികലയെന്ന യാഥാർത്ഥ്യം

ശശികലയ്‌ക്കെതിരെ കടുത്ത ഭാഷയിലായിരുന്നു ഉലകനായകന്റെ പ്രതികരണം. ശശികല എന്ന യാഥാര്‍ത്ഥ്യം തന്നെ വളരെയധികം വേദനിപ്പിക്കുന്നതായും കമല്‍ പറഞ്ഞു. ജയലളിതയുമായുള്ള അടുപ്പം മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ലെന്നും കമല്‍ പറയുകയുണ്ടായി.

തുറന്നടിച്ച് അരവിന്ദ് സ്വാമി

അരവിന്ദ് സ്വാമി, സിദ്ധാര്‍ത്ഥ്, ഖുശ്ബു, മാധവന്‍ തുടങ്ങിയവരെല്ലാം വിഷയത്തില്‍ തങ്ങളുടെ നിലപാട് തുറന്ന് പ്രകടിപ്പിച്ചവരാണ്. ജനങ്ങളെ ഭരിക്കുന്നവരെയല്ല സേവിക്കുന്നവരെയാണ് ആവശ്യമെന്ന് അരവിന്ദ് സ്വാമി അഭിപ്രായപ്പെട്ടു.മാത്രമല്ല ശശികലയുടെ ഒപ്പമുള്ള എംഎല്‍എമാരുടെ നമ്പറുകളും അദ്ദേഹം ട്വീറ്റ് ചെയ്തു.

English summary
As Tamil Nadu is witnessing a major political crisis, all are waiting for thala Ajith to break his silence.
Please Wait while comments are loading...