കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഇന്ത്യയാണ്; തേജസ് ട്രെയിനിന്റെ ആദ്യയാത്രയില്‍ വിലപിടിപ്പുള്ളവ മോഷ്ടിച്ച് യാത്രക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വിദേശ രാജ്യങ്ങളിലെ സൗകര്യങ്ങളും വൃത്തിയും ഇന്ത്യക്കാരെ എല്ലായിപ്പോഴും ആകര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇത്തരമൊരു സാഹചര്യമില്ലാത്തതില്‍ പരിതപിക്കുകയും ചെയ്യും. എന്നാല്‍, സൗകര്യങ്ങള്‍ ഒരുക്കിയാലോ രണ്ടുദിവസം കൊണ്ട് ഇവ ഇല്ലാതാക്കാന്‍ ഇന്ത്യക്കാര്‍ക്ക് കഴിയുകയും ചെയ്യും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞദിവസം തേജസ് ട്രെയിനില്‍ കണ്ടത്.

യാത്രക്കാര്‍ക്ക് മികച്ച സൗകര്യമൊരുക്കി അത്യാഢംബരത്തോടെ ഓടിത്തുടങ്ങിയ ട്രെയിനിന്റെ ആദ്യ ഓട്ടത്തില്‍ തന്നെ യാത്രക്കാര്‍ തങ്ങളുടെ പൊതു സ്വഭാവം കാണിച്ചു. ട്രെയിനിലെ വിലപിടിച്ച ഹെഡ്‌ഫോണ്‍ മോഷ്ടിച്ചവര്‍ സീറ്റിന് മുന്നിലായി ഘടിപ്പിച്ചിരുന്ന ചെറിയ സ്‌ക്രീന്‍ തകര്‍ക്കാനും മടികാണിച്ചില്ല.

tejastrain

മുംബൈയില്‍ നിന്നും ഗോവയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായാണ് റെയില്‍വെ ആഢംബരപൂര്‍ണം ട്രെയിന്‍ ട്രാക്കിലിറക്കിയത്. എന്നാല്‍, ആദ്യദിനം തന്നെ വിലപിടിച്ച 12 ഹെഡ്‌ഫോണുകള്‍ നഷ്ടപ്പെട്ടതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു. മാത്രമല്ല, ഒരുദിവസംകൊണ്ട് ട്രെയിന്‍ വൃത്തിഹീനമാവുകയും ചെയ്തു.

ട്രെയിനിലെ ടോയ്‌ലറ്റും മറ്റും ക്ലീന്‍ ചെയ്തില്ലെന്ന് രണ്ടാംദിവസം യാത്ര ചെയ്തവര്‍ പറയുന്നു. ഭക്ഷണവും ഉദ്ഘാടന ദിവസത്തേക്കാള്‍ മോശമായി. ആഴ്ചയില്‍ അഞ്ചുദിവസമാണ് മുംബൈ ഗോവ റൂട്ടില്‍ ട്രെയിനിന്റെ ഓട്ടം. സൗകര്യങ്ങള്‍ക്കനുസരിച്ച് യാത്രാക്കൂലിയിലും വര്‍ധനവുണ്ട്. എന്നാല്‍, രണ്ടാംദിവസം മുതല്‍ പരാതി വന്നതോടെ റെയില്‍വെ അധികൃതര്‍ സമ്മര്‍ദ്ദിലായിരിക്കുകയാണ്.

English summary
Tejas Express 1st Mumbai-Goa trip: Passengers steal headphones, damage screens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X