കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എഫ് ക്യാമ്പ് ആക്രമണം: ഭീകരര്‍ക്ക് ഉന്നം തെറ്റി! ലക്ഷ്യം വെച്ചത് വിമാനത്താവളം, പ്ലാന്‍ പൊളിഞ്ഞു!

ഭീകരസംഘടന ജെയ് ഷെ മുഹമ്മദിന്‍റെ അഫ്സല്‍ ഗുരു സ്ക്വാഡാണ് കഴിഞ്ഞ ദിവസം ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപത്തെ ബിഎസ്എഫ് 182 ബറ്റാലിയന്‍ ക്യാമ്പ് ആക്രമിച്ചത്.

Google Oneindia Malayalam News

ശ്രീനഗര്‍: ചൊവ്വാഴ്ച ബിഎസ്എഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ ലക്ഷ്യം വച്ചിരുന്നത് ശ്രീനഗര്‍ വിമാനത്താവളമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇന്‍റലിജന്‍സ് വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജെയ് ഷെ മുഹമ്മദിന്‍റെ അഫ്സല്‍ ഗുരു സ്ക്വാഡാണ് കഴിഞ്ഞ ദിവസം ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപത്തെ ബിഎസ്എഫ് 182 ബറ്റാലിയന്‍ ക്യാമ്പ് ആക്രമിച്ചത്. ആക്രമണത്തിനിടെ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ബികെ യാദവ് കൊല്ലപ്പെടുകയും പോലീസും ബിഎസ്എഫും സംയുക്തമായി നടത്തിയ തിരച്ചിലില്‍ മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

സിആര്‍പിഎഫ് സുരക്ഷയൊരുക്കുന്ന ശ്രീനഗര്‍ വിമാനത്താവളം കശ്മീരിലെ അതീവ സുരക്ഷാ മേഖലകളില്‍ ഒന്നാണ്. വിമാനത്താവളത്തിന് പുറത്തുള്ള പ്രദേശത്തെ സുരക്ഷാ ചുമതല വ്യോമസേനയ്ക്കും ബിഎസ്എഫിനുമാണ്. എന്നാല്‍ അതീവ സുരക്ഷാ മേഖലയില്‍ ആക്രമണം നടത്തിയ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതിനാണ് ഭീകരര്‍ ശ്രമിച്ചതെന്നാണ് സൂചന. അതിനൊപ്പം വിമാനത്താവളത്തിന് ഒരുക്കിയിട്ടുള്ള സുരക്ഷാ കവചം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് സമീപത്തെ ബിഎസ്എഫ് ക്യാമ്പ് ആക്രമിച്ചതെന്നും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു.

 അഫ്സല്‍ ഗുരു സ്ക്വാഡ് ഭീഷണി

അഫ്സല്‍ ഗുരു സ്ക്വാഡ് ഭീഷണി

അഫ്സല്‍ ഗുരു സ്ക്വാഡിലെ 11 പേരില്‍ ഉള്‍പ്പെട്ടവരെയാണ് സൈന്യം വധിച്ചിട്ടുള്ളതെന്നും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ് 16,17 തിയ്യതികളിലായി ഇന്ത്യയിലേയ്ക്ക് രണ്ട് സംഘങ്ങളായി നുഴഞ്ഞുകയറിയവരാണ് ആക്രമണത്തിന് പിന്നിലെന്നും വിവരമുണ്ട്. ഏഴ് അംഗങ്ങളുള്ള ആദ്യത്തെ സംഘം പൂഞ്ചിലെ നിയന്ത്രണ രേഖ വഴിയും രണ്ടാമത്തെ സംഘം ഗുര്‍ദാസ്പൂര്‍ വഴിയുമാണ് എത്തിയതെന്നാണ് വിവരം. പാകിസ്താനിസെ ഷാക്കര്‍ഗറില്‍ നിന്നാണ് സംഘം പുറപ്പെട്ടതെന്ന വിവപരവും ഇന്‍റലിജന്‍സിന് ലഭിച്ചിട്ടുണ്ട്.

 മൂന്ന് ഭീകരരെ വധിച്ചു

മൂന്ന് ഭീകരരെ വധിച്ചു

പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരരെ വധിച്ചതെന്നാണ് ഔദ്യോഗിക വിവരം. ബിഎസ്എഫിന്‍റെ 182 ബറ്റാലിയന്‍ ക്യാമ്പിന് നേരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളം താത്കാലികമായി അടച്ചിടുകയും ചെയ്തിരുന്നു.

 ഉത്തരവാദിത്തം ഏറ്റെടുത്തു

ഉത്തരവാദിത്തം ഏറ്റെടുത്തു

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദിന്‍റെ അഫ്സല്‍ ഗുരു സ്ക്വാഡ് രംഗത്തെത്തിയിരുന്നു. ബിഎസ്എഫ് ബറ്റാലിയന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ ഭീകരര്‍ വ്യോമസേനയുടെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ജമ്മുകശ്മീരില്‍ നിരന്തരം ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന്‍റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ദില്ലിയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു.

പദ്ധതിയിട്ട് ആക്രമിച്ചു

പദ്ധതിയിട്ട് ആക്രമിച്ചു


ആഗസ്റ്റ് 26ന് കശ്മീരിലെ പുല്‍വാമയില്‍ പോലീസ് ലൈനുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും അതിര്‍ത്തി കടന്നെത്തിയ അഫ്ഗസല്‍ ഗുരു സ്ക്വാഡായിരുന്നുവെന്നാണ് പോലീസ് നിഗമനം. സംഘത്തില്‍ ഉള്‍പ്പെട്ട ഭീകരര്‍ ശ്രീനഗര്‍ വിമാനത്താവളം ആക്രമിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും ഇവരില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടതെന്നും ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
According to Intelligence sources Times of India reports The original target of the suicide attack at 182 battalion headquarters of Border Security Force (BSF) on Tuesday morning was the Srinagar airport for which a member of Jaish-e-Mohammad's Afzal Guru Squad had even conducted a reconnaissance of the area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X