കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് അനുഭാവിയെന്ന് സംശയം:എടിഎസ് അറസ്റ്റ് ചെയ്തത് കൊടുംകുറ്റവാളിയെ, ഫണ്ട് കൈമാറ്റത്തില്‍ പങ്ക്!!

രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്ക്വാഡാ​ണ് യുവാവിനെ പിടികൂടിയത്

Google Oneindia Malayalam News

ജയ്പൂര്‍: ഐസിസിന്‍റെ ഫണ്ടുകള്‍ കൈമാറ്റം നടത്തിയതെന്ന് സംശയിക്കുന്ന യുവാവ് അറസ്റ്റില്‍. രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്ക്വാഡാണ് ചെന്നൈയില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ ഇയാളെ അറസ്റ്റ് ചെയ്തത്. 30കാരനായ ഹോരോണാണ് അറസ്റ്റിലായിട്ടുള്ളത്. ഐസിസില്‍ നിന്ന് പണം ശേഖരിക്കുകയും വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇയാള്‍ വഴിയാണ് നടന്നിട്ടുള്ളതെന്നാണ് പോലീസ് കണ്ടെത്തല്‍.

തമിഴ്നാട്ടിലെ ബര്‍മ ബസാറില്‍ നിന്നാണ് ഇയാള്‍ ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ പിടിയിലാകുന്നത്. രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ കസ്റ്റഡിയിലുള്ള മുഹമ്മദ് ഇഖ്ബാല്‍, ജമില്‍ അഹമ്മദ് എന്നീ കുറ്റവാളികളില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രദേശത്ത് ഹാരോണ്‍ ഒരു മൊബൈല്‍ കട നടത്തിവന്നിരുന്നുവെന്നും വിവരമുണ്ട്.

arrested-2

അറസ്റ്റിലായ ഹാരോണിനെ രാജസ്ഥാനിലെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് എടിഎസ് നല്‍കുന്ന വിവരം. തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നായി ഐസിസില്‍ ചേര്‍ന്നതായാണ് വിവരം. 2016ല്‍ തെലങ്കാനയില്‍ നിന്ന് ഒമ്പതുപേരും, തമിഴ്നാട്ടില്‍ നിന്ന് എട്ട് പേരും ഐസിസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് ഭീകരവിരുദ്ധ സ്ക്വാഡിന് ലഭിച്ച വിവരം.

കഴിഞ്ഞ മാസം അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റ് കര്‍ണ്ണാടക സ്വദേശിയായ ഐസിസ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഷാഫി അര്‍മറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് കരിമ്പട്ടികയില്‍പ്പെടുത്തിയതിന് പിന്നാലെയാണ് എടിഎസ് തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്യുന്നത്.

English summary
Rajasthan Anti-Terrorism Squad (ATS) on Tuesday detained a suspected Islamic State (ISIS) handler from Chennai, reported news agency ANI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X