ജാഗ്രതൈ!! ഭീകരര്‍ രാസായുധം പ്രയോഗിക്കും! ഇന്ത്യയില്‍ ജാഗ്രതാ നിര്‍ദേശം, പിന്നില്‍ ആര്?

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയില്‍ രാസായുധ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഇന്‍റലിജന്‍സ്. രാജ്യത്ത് സര്‍വ്വീസ് നടത്തുന്ന വിമാന കമ്പനികള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് നേരെ രാസായുധ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്ത് ഭീകരര്‍ രാസായുധം പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ട്രെയിന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ ലഗേജ് പരിശോധന ശക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

 ജാഗ്രതാ നിര്‍ദേശം

ജാഗ്രതാ നിര്‍ദേശം

രാജ്യത്ത് ഭീകരര്‍ രാസായുധം പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ട്രെയിന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ ലഗേജ് പരിശോധന ശക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

 ഉടന്‍ നടപടി വേണം

ഉടന്‍ നടപടി വേണം

രാസായുധ ആക്രമണത്തിന് സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സെപ്തംബര്‍ ഒന്നിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. രാസായുധ ആക്രമണത്തിന് സാധ്യതയുള്ളതെന്ന് തോന്നുന്നതും അസാധാരണായ എന്ത് സംഭവം ശ്രദ്ധയില്‍പ്പെട്ടാലും ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും, വ്യോമയാന മന്ത്രാലയത്തിനുംകേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആസ്ട്രേലിയയിലെ സംഭവം

ആസ്ട്രേലിയയിലെ സംഭവം

ആസ്ട്രേലിയയില്‍ കഴിഞ്ഞ മാസം വിമാനത്തില്‍ സ്ഫോടക വസ്തുക്കള്‍ കടത്താനുള്ള ശ്രമം പോലീസ് ഇടപെട്ട് ഇല്ലാതാക്കിയിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവം കൂടി കണക്കിലെടുത്താണ് കേന്ദ്ര ഇന്‍റലിജന്‍സിന്‍റെ മുന്നറിയിപ്പ്.

 വിഷവാതക പ്രയോഗം

വിഷവാതക പ്രയോഗം

സ്ഫോടക വസ്തുക്കള്‍ക്ക് പുറമേ വിഷവാതകം പ്രയോഗിക്കാനുള്ള സാധ്യയും ഇന്‍റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര ഇന്‍റലിജന്‍സ് സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്‍റലിജന്‍സ് മുന്നറിയിപ്പ് പുറത്തുവന്നതോടെ സിവില്‍ വ്യോമയാന സുരക്ഷാ ഡിപ്പാര്‍ട്ട്മെന്‍റും സിഐഎസ്എഫ് എയര്‍പോര്‍ട്ട് അതോറിറ്റിയും, മെട്രോ എയര്‍പോര്‍ട്സ് അതോറിറ്റിയും സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

 രാസായുധങ്ങളില്‍ എന്തെല്ലാം

രാസായുധങ്ങളില്‍ എന്തെല്ലാം

ഭീകരര്‍ രാസായുധം ഉപയോഗിച്ച് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ ഇന്‍റലിജന്‍സ് ഏജന്‍സി വിഷവാതകം, കെമിക്കല്‍ പൗഡറുകള്‍, കീടനാശിനികള്‍, ആസിഡ്, വെള്ളം എന്നിവ ഉപയോഗിച്ചേക്കാമെന്നും ചൂണ്ടിക്കാണിക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Following intelligence inputs that terrorists may launch a chemical attack by releasing toxic gases in aircraft and other modes of public transport, the Union home ministry has issued an alert to all states and security agencies to step up frisking and baggage checks at airports, bus stands, and train and metro stations.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്