കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേയ് 4 മുതല്‍ ആശ്വാസം, ചില ജില്ലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കും; ലോക്ക് ഡൗണ്‍ ഫലപ്രദമായെന്ന് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ മേയ് 4 മുതല്‍ വിവിധ ജില്ലകളില്‍ ഇലവ് നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗരേഖ മേയ് നാലിന് പുറത്തുവരും. ഇന്ത്യയില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്ഥിതി മെച്ചപ്പെട്ടെന്നും ഇത് നഷ്്ാകാതിരിക്കാന്‍ മേയ് 3വരെ കര്‍ശനനിയന്ത്രണം തുടരണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്താണെന്നും ഫലപ്രധമായിരുന്നെന്നുമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇളവുകളുമായി ബന്ധപ്പെട്ട് വരുന്ന ദിവസങ്ങളില്‍ വ്യക്തമാക്കുമെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.

lockdown

ഇതിനിടെ കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാന്‍ അനുമതി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. കൊറോണ വൈറസ് രോഗ ലക്ഷണങ്ങളില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്കാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. കൊറോണ രോഗ പ്രതിരോധ നടപടികളുടെ രാജ്യത്താകമാനം പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.

അതേസമയം, വരുന്ന ദിവസങ്ങളിലെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തുകയാണെങ്കില്‍ അതാത് ജില്ലകളില്‍ മേയ് 3ന് ശേഷം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഏറ്റവും അവസാനമായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക പ്രകാരം 1008 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇന്നലെയായിരുന്നു. 73 മരണം. ഇതുവരെ 31787 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
കുടിയേറ്റ തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് പോകാന്‍ അനുമതി | Oneindia Malayalam

രാജ്യത്ത് 129 ജില്ലകളാണ് ഹോട്ട്‌സ്‌പോട്ട് അല്ലങ്കില്‍ റെഡ്‌സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ ഇത് 170 ആയിരുന്നു. 325 ഗ്രീന്‍ സോണുകളില്‍ നിന്ന് 307 ആയി കുറച്ചിട്ടുമുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രാലയത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഓറഞ്ച് സോണ്‍ 207ല്‍ നിന്നും 297 ആയി ഉയര്‍ന്നിട്ടുണ്ട്. ലോക്ക് ഡൗണ്‍ ഇളവുകളുമായി ബന്ധപ്പെട്ട് അവസാന തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൈക്കാള്ളുകയെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം, കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ സമിതി മേയ് 15വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. 375 കേസുകളും 19 മരണവും റിപ്പോര്‍ട്ട് ചെയ്ത പഞ്ചാബ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. കേരളവും മേയ് 15വരെ ഭാഗികമായി ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

English summary
The Home Ministry will announce the Lockdown Relaxations On May 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X