ആധാറിൽ നിന്ന് വിവരങ്ങൾ ചോർത്തുകയെന്നത് അസാധ്യം, സംവിധാനത്തെ തകർക്കാൻ നീക്കമെന്ന് നന്ദൻ നീലേക്കനി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ദിനംപ്രതി ആധറിനെതിരെ വിവാദ പരാമർശങ്ങളും റിപ്പോർട്ടുകളും പുറത്തു വരുമ്പോൾ പ്രതികരണവുമായി മുന്‍ യുഐഡിഎഐ ചെയര്‍മാന്‍ നന്ദന്‍ നീലേക്കനി. ആധാറിനെ തകർക്കാൻ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധാർ വിവരങ്ങൾ ചോർത്തുകയെന്നത് അസാധ്യമായ കാര്യമാണ്. ആധാറിനെ നിരവധി സുരക്ഷാ സംവിധാനങ്ങളാല്‍ സംരക്ഷിച്ചിരിക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു.

പ്രതിരോധ രംഗത്ത് അഴിച്ചു പണിയുമായി ട്രംപ്; ആണവായുധ നയത്തിന് മാറ്റം, അപകടമെന്ന് മുന്നറിയിപ്പ്

കൂടാതെ ആധാർ സംവിധാനത്തെ തകർക്കാൻ സംഘടിതമായ ദുഷ്പ്രചരണം നടത്തുന്നുണ്ട്. ആധാർ ഒരു യഥാർഥമാണെന്നും അത് എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ 119 കോടി ജനങ്ങൾ ആധാർ കാർഡുണ്ട്. ഇതിൽ 5. 5 കോടി ആളുകൾ ആധാർ ബാങ്കുമായി ബന്ധിപ്പിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആധാർ വിവരങ്ങൾ ചോർത്താൻ സാധിക്കുമെന്നുളള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ഉത്തരകൊറിയ- യുഎസ് ചർച്ച; വ്യത്യസ്ത നിലപാടുമായി അമേരിക്ക, ട്രംപിന്റെ പ്രതികരണം ഇങ്ങനെ

വിര്‍ച്വല്‍ ഐഡി സംവിധാനം

വിര്‍ച്വല്‍ ഐഡി സംവിധാനം

ആധാർ വിവരങ്ങൾ ചോരുന്നുവെന്നുള്ള വാർത്തകൾ പ്രചരിച്ചതോടെ ജനങ്ങളുടെ ആശങ്കയകറ്റാൻ പുതിയ സംവിധാനവുമായി യുഐഡിഎഐ രംഗത്തെത്തിയിട്ടുണ്ട്. 12 അക്ക ആധാർ നമ്പറിന് പകരമായി ആധാര്‍ വെബ്സൈറ്റില്‍ നിന്ന് താല്‍ക്കാലികമായി ഒരു രഹസ്യ നമ്പര്‍ ലഭിക്കുന്നതിനുള്ള സൗകര്യമാണ് യുഐഡിഎഐ ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. 12 ആധാർ നമ്പറിന് പകരമായി 16 അക്കമുള്ള വിർച്വൽ ഐഡിയിൽ ബയോമെട്രിക്ക് വിവരങ്ങളും അടങ്ങിയിരിക്കും. കൂടാതെ ആധാർ ഉടമയ്ക്ക് ഒന്നിൽ കൂടുതൽ വിർച്വൽ ഐഡികൾ നിർമ്മിക്കാം. കൂടാതെ പുതിയ ഐഡി നിർമ്മിക്കുമ്പോൾ പഴയതു ഓട്ടോമാറ്റിക്കായി റദ്ദാവുകയും ചെയ്യും.

 വിവരങ്ങൾ കണ്ടെത്താനാകില്ല

വിവരങ്ങൾ കണ്ടെത്താനാകില്ല

നിലവിൽ ഫോട്ടോ, ജനനതിയ്യതി, വിലാസം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങളാണ് ആധികാരികതയ്ക്ക് വേണ്ടി നല്‍കേണ്ടത്. എന്നാല്‍ വിര്‍ച്വല്‍ ഐ‍ഡി നിലവില്‍ വരുന്നതോടെ 16 അക്ക വിര്‍ച്വല്‍ ഐഡി മാത്രം നല്‍കിയാല്‍ മതി. രാജ്യത്തെ 119 കോടി ആധാര്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് വിര്‍ച്വല്‍ ഐഡി പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ളതെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കി.

ആധാർ ചോർത്തുന്നു

ആധാർ ചോർത്തുന്നു

ആധാർ വിവരങ്ങൾ ചോർത്തുന്നുവെന്ന വിവരം ദ ട്രൈബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചാബ്​ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വാട്സ്​ ആപ്പ് ​ഗ്രൂപ്പിലൂടെ പേടിഎം വഴി 500 രൂപ നല്‍കിയാല്‍ വ്യക്തികളുടെ ആധാര്‍ വിവരങ്ങളും 300 രൂപ കൂടി നല്‍കിയാല്‍ കാർഡ്​ പ്രിൻറ്​ ചെയ്യാൻ സഹായിക്കു​ന്ന സോഫ്റ്റ്​വെയറുമടക്കം ലഭിക്കുമെന്നായിരുന്നു മാധ്യമത്തിലെ വാർത്ത. മാധ്യമ റിപ്പോർട്ട് പുറത്തു വന്നതോടെ ഇതിനെതിരെ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ആധാർ വിവരങ്ങൾ ഒരു തരത്തിലും ചോർത്തൻ കഴിയില്ലെന്നാണ് ഇവരുടെ വാദം‌. അതേസമയം ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

 മാധ്യമ പ്രവർത്തയ്ക്കെതിരെ കേസ്

മാധ്യമ പ്രവർത്തയ്ക്കെതിരെ കേസ്

ആധാർ വിവരം ആർക്കും ചോർത്താനാവെന്നുള്ള വാർത്ത പുറത്തുവിട്ട ദ് ട്രിബ്യൂൺ പത്രത്തിലെ ലേഖികയ്ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇവർക്കെതിരെ ആള്‍മാറാട്ടം, വഞ്ചന, കള്ള ഒപ്പിടുക, കൃത്രിമ രേഖയുണ്ടാക്കൽ , തെറ്റായ വിവരം പ്രചരിപ്പിക്കുന്നതിനെതിരെയുള്ള ഐടി നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. ആധാര്‍ നിയമപ്രകാരം മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയതായി ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മിഷണര്‍ അലോക് വര്‍മ പറഞ്ഞു. രചനയെ കൂടാതെ റിപ്പോര്‍ട്ടില്‍ പരമാര്‍ശമുള്ള അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

കേന്ദ്രത്തിൻരെ വിശദീകരണം

കേന്ദ്രത്തിൻരെ വിശദീകരണം

മാധ്യമ പ്രവർത്തകയ്ക്ക് നേരെ എഫ് ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ വിശദീകരണനുമായി നിയമ മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തിയിരുന്നു. മാധ്യമ സ്വാതന്ത്ര്യം നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും അതിനോടൊപ്പം തന്നെ രാജ്യത്തിന്റെ വികസനവും സുരക്ഷിതത്വവും സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആധാർ വിവരം ചേർത്തി സംഭവത്തിൽ യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ദ് ട്രിബ്യൂണും അതിലെ മാധ്യമ പ്രവർത്തകരും പോലീസുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
ormer Unique Identification Authority of India (UIDAI) chairman Nandan Nilekani has said that there was an "orchestrated campaign" to malign Aadhaar.ormer Unique Identification Authority of India (UIDAI) chairman Nandan Nilekani has said that there was an "orchestrated campaign" to malign Aadhaar.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്