വോട്ടിംഗ് മെഷീനില്‍ ഒരു കൃത്രിമവും നടക്കില്ല, തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി !!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിയ്ക്കുന്ന വോട്ടിംഗ് മെഷിനുകളില്‍ തിരിമറി സാധ്യമല്ലെന്ന്‌ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍വ്വകകക്ഷി യോഗത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യുപി തെരഞ്ഞെടുപ്പിന് ശേഷം

യുപി തെരഞ്ഞെടുപ്പിന് ശേഷം

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ശേഷമാണ് വോട്ടിംഗ് മെഷിനുകളില്‍ വ്യാപകമായി ക്രമക്കേട് നടന്നെന്ന ആരോപണം ഉണ്ടായത്. ഏത് ബട്ടണില്‍ ഞെക്കിയാലും ബിജെപിയ്ക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്നതിന്റെ വീഡോകളും പുറത്തുവന്നിരുന്നു.

എതിര്‍പ്പ്

എതിര്‍പ്പ്

ഇതോടെ ബിജെപി ഒഴികെയുള്ള മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാം വോട്ടിംഗ് മെഷിന് എതിരെ രംഗത്തെത്തി. വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തുന്നത് എങ്ങനെയെന്ന് എഎപി വ്യക്തമാക്കുകയും ചെയ്തിരുന്നു.

സര്‍വ്വകകക്ഷി യോഗം

സര്‍വ്വകകക്ഷി യോഗം

വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉള്ള സംശയങ്ങള്‍ ദൂരീകരിയ്ക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വകകക്ഷിയോഗം വിളിച്ചത്. 35 സംസ്ഥാന പാര്‍ട്ടികളുടേയും 7 ദേശീയ പാര്‍ട്ടികളുടേയും പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

വിശദീകരിച്ചു

വിശദീകരിച്ചു

ഇലക്ട്രോണിക് വോട്ടിംഗ് യ��്ത്രം തയ്യാറാക്കുന്ന പൊതുമേഖല സ്ഥാപനത്തിലെ വിദഗ്ദ്ധരും ഐഐടികളിലെ എഞ്ചിനീയര്‍മാരും വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ച് കൊടുത്തു.

സമയം നല്‍കി

സമയം നല്‍കി

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ കഴിയുമെന്ന് തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.

വിവിപാക്റ്റ്

വിവിപാക്റ്റ്

2019ഓടെ എല്ലാ യന്ത്രങ്ങളിലും വിവിപാക്റ്റ് യന്ത്രങ്ങള്‍ ഘടിപ്പിയ്ക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.

English summary
There wont be any Malpractices related to voting machine, Says SC
Please Wait while comments are loading...