കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ്: തൂത്തുക്കുടിയില്‍ പുകയുന്നതെന്ത്??

  • By Desk
Google Oneindia Malayalam News

കഴിഞ്ഞദിവസമാണ് തൂത്തുക്കുടിയില്‍നിന്ന് ആ വാര്‍ത്ത വന്നത് പോലീസ് വെടിവെയപില്‍ 11 മരണം.പിന്നീട് വാര്‍ത്തകളില്‍ തൂത്തുകുടി കലാപഭൂമിയായി.തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് ചെമ്പ്‌സംസ്‌കരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്കുനേരെ ബുധനാഴ്ച വീണ്ടും പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൂടി മരിച്ചു.കോ​ർ​പ​റേ​റ്റ്​ ഭീ​മ​നാ​യ വേ​ദാ​ന്ത ലി​മി​റ്റ​ഡി​​​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്​​ഥാ​പ​ന​മാ​ണ്​ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചെ​മ്പു സം​സ്​​ക​ര​ണ​ശാ​ല​ക​ളി​ൽ ഒ​ന്നാ​യ വേ​ദാ​ന്ത സ്​​​റ്റെ​ർ​ലൈ​റ്റ് കോപര്‍ യൂനിറ്റ്.1998ലാണ് ഈ കമ്പനി തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ കമ്പനി സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനം എന്നാല്‍ പരിസരവാസികള്‍ എതിര്‍ക്കുകയായിരുന്നു.1994ല്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്ര ബോര്‍ഡ് കമ്പനി സ്ഥാപിക്കാന്‍ അനുമതി തുടങ്ങിയതോടെയാണ് തൂത്തുകുടിയില്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചത്.പ്രതിവര്‍ഷം നാലുലക്ഷം ടണ്‍ കോപര്‍കാത്തോഡ് ആണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്.കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇവിടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഖന ലോഹങ്ങളും ആസിഡുകളും അടക്കമുളള മാരകവിഷങ്ങള്‍ പരിസര പ്രദേശങ്ങളെ മലിനമാക്കുകയാണ്.മാര്‍ച്ച് 27ന്‌ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കെ​ന്ന പേ​രി​ൽ 15 ദി​വ​സ​ത്തേ​ക്ക്​ പ്ലാ​ൻ​റ്​ അ​ട​ച്ചി​ട്ടി​രു​ന്നു. കമ്പനിക്കെതിരെ നടന്നുവരുന്ന പ്രതിഷേധങ്ങള്‍ വകവെക്കാതെ കോ​പ്പ​ർ കാ​​ത്തോ​ഡി​​െൻറ ഉ​ൽ​പാ​ദ​നം ഇ​ര​ട്ടി​യാ​ക്കി, അതായത്‌ എ​ട്ട്​ ല​ക്ഷം ട​ൺ ആ​ക്കി വ​ർ​ധി​പ്പി​ക്കാ​നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ പ​ദ്ധ​തി.എ​ന്നാ​ൽ, ചെ​മ്പു സം​സ്​​ക​ര​ണ ശാ​ല പാ​രി​സ്​​ഥി​തി​ക നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​ കാ​ണിച്ച് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വേദാന്ത സാറ്റലൈറ്റ്‌സിന് ലൈസന്‍സ് പുതുക്കി നല്‍കിയില്ല. ഇതിനാല്‍ കമ്പനി മേല്‍ അതോറിറ്റിയെ സമീപിച്ചു.ഇൗ ​വി​ഷ​യം ജൂ​ൺ ആ​റി​ന്​ പ​രി​ഗ​ണി​ക്കാ​നാ​യി അ​തോ​റി​റ്റി മാ​റ്റി​വെ​ച്ചി​രി​ക്ക​വെ​യാ​ണ്​ പുതിയ സംഭവവികാസങ്ങള്‍.ഇതിന് മുമ്പേ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ലെ കേ​സ്​ കാ​ര​ണം 2013ല്‍ കമ്പനി അടച്ചിട്ടിട്ടുണ്ട്‌.പ്ലാന്റ് മൂലം ദുരിതത്തിലായ പ്രദേശവാസികളാണ് സമരമുഖത്തിലുള്ളത്. പ്ലാ​ൻ​റ്​ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ 100 ദി​വ​സ​മാ​യി ഇ​വ​ർ തു​ട​ർ​ച്ച​യാ​യി സമത്തിലാണ്.കഴിഞ്ഞദിവസം ഇവിടെനടന്ന വെടിവെപ്പില്‍ 11 പേര്‍ മരിച്ചിരുന്നു. ബുധനാഴ്ചയും തൂത്തുക്കുടിയില്‍ പ്രതിഷേധപ്രകടനങ്ങളും അക്രമങ്ങളും നടന്നു. ആള്‍ക്കൂട്ടം രരണ്ട് പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു.

photo

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗംചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രതിഷേധക്കാര്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തി ഒന്നിക്കുന്നത് തടയാന്‍ തൂത്തുക്കുടി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ അഞ്ചുദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.എന്നാല്‍ കമ്പനിക്കെതിരെ മാത്രമല്ല നാട്ടുകാരുടെ ഈ സമരം,കോ​ർ​പ​റേ​റ്റ്​ ഭീ​മ​​െൻറ ഏ​ജ​ൻ​റു​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ഭ​ര​ണ​കൂ​ട​​ത്തി​നും പൊ​ലീ​സി​നും ത​മി​ഴ്​​നാ​ട്​ ​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നു​മെ​തി​രെ​യും കൂ​ടി​യാ​ണ്.

English summary
thoottukudi strike news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X