കാസർകോട് അതിർത്തിയിലെ ബാങ്കിൽ മൂന്ന് സുരക്ഷ ജീവനക്കാർ മരിച്ച നിലയിൽ; ഞെട്ടിപ്പിക്കുന്ന വാർത്ത

  • Posted By: Desk
Subscribe to Oneindia Malayalam

കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാങ്കില്‍ മൂന്ന് ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് അതിര്‍ത്തിയിലെ തലപ്പാടിയില്‍ ആണ് സംഭവം.

തലപ്പാടി കോട്ടക്കാര്‍ സര്‍വ്വീസ് സഹകരണ സൊസൈറ്റിയിലെ സുരക്ഷ ജീവനക്കാരെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉമേഷ്, സന്തോഷ്, സോമനാഥ് എന്നിവരാണ് മരിച്ചത്.

Bank Death

ഉമേഷും സന്തോഷും നിലവില്‍ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരാണ്. സോമനാഥ് മുന്‍ സുരക്ഷാ ജീവനക്കാരനും ആണ്. മരണകാരണം സംബന്ധിച്ച് ചില സംശയങ്ങള്‍ പോലീസിന് മുന്നില്‍ ഉണ്ട്, ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണോ മരണകാരണം എന്നും സംശയിക്കുന്നുണ്ട്.

നവംബര്‍ 7 ചൊവ്വാഴ്ച രാവിലെ ആണ് മൂന്ന് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ശക്തമായ ഇടിയും മിന്നലും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ജനറേറ്റര്‍ ഓണാക്കി ഉറങ്ങിയതാവാം എന്നാണ് കരുതുന്നത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

English summary
Three found dead inside bank at Kerala-Karnata border, Talapady

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്