കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീഹാര്‍ ജയിലില്‍ കുറ്റവാളികള്‍ കവിഞ്ഞു

  • By Aswathi
Google Oneindia Malayalam News

ദില്ലി: കുറ്റകൃത്യങ്ങള്‍ ചെയ്തുകൂട്ടുന്ന കാര്യത്തില്‍ ഇന്ത്യ ഒട്ടും പിന്നിലല്ലെന്നത് വാസ്തവമാണ്. അതിന് അധികം പഠനങ്ങളൊന്നും നടത്തേണ്ട ആവശ്യമില്ല. ഒന്ന് തീഹാര്‍ ജയില്‍ വരെ പോയാല്‍ മതി. രാജ്യത്ത് എത്രത്തോളം കുറ്റവാളികളുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ വേണമെങ്കില്‍ വിലയിരുത്താം.

ഇന്ത്യയിലെ ഏറ്റവും വലിയ ജയിലാണ് തീഹാര്‍ ജയില്‍ എന്ന കാര്യത്തില്‍ സംശയമില്ലല്ലോ. പറഞ്ഞിട്ടെന്താ ഇന്ത്യയിലെ കുറ്റവാളികളെ കൊണ്ട് ഇപ്പോള്‍ ജയില്‍ കവിഞ്ഞിരിക്കുയാണത്രെ. തടവലുകാരുടെ 'സംഋദ്ധി' കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത് ജയില്‍ അധികൃതരാണ്.

tihar-jail

6,250 പേരെ ഉള്‍കൊള്ളിക്കാന്‍ സൗകര്യമുള്ള ജയിലാണ് തീഹാര്‍ ജയില്‍. എന്നാല്‍ ഇവിടെ ഇപ്പോഴുള്ളത് പതിമൂന്നായിരത്തില്‍ ഏറെ തടവുപുള്ളികളാണ്.

12,930 പുരുഷ തടവുപുള്ളികളും 615 സ്ത്രീ തടവുപുള്ളികളുമാണ് ഇപ്പോള്‍ ജയിലിലുള്ളത്. ഇവരെ കൂടാതെ 366 വിദേശ തടവുകാര്‍ വേറെയും. ഇതില്‍ 10,154 പേര്‍ വിചാരണ കത്ത് കഴിയുന്നവരാണ്. 3,388 പേര്‍ ശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നവരും.

എന്തായാലും നിയമങ്ങളും ശിക്ഷകളുമെല്ലാം ഉണ്ടെങ്കിലും ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ നാള്‍ക്കു നാള്‍ കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ അംഗസംഖ്യകൂടിയാല്‍ എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് ജയിലധികൃതര്‍.

English summary
Over 13,000 prisoners, more than the sanctioned capacity of 6,250, are lodged in the Tihar Central Jail here, an official said Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X