മോദിയേയും ഷായേയും തുരത്തി മമത..!! തൃണമൂലിന് ഉജ്ജ്വല ജയം..!! ഇടത്പക്ഷം തോറ്റമ്പി..!!

  • By: Anamika
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ഇന്ത്യ മുഴുവന്‍ പിടിച്ചടക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ബിജെപിക്ക് മമതാ ബാനര്‍ജിയുടെ പശ്ചിമ ബംഗാളില്‍ അടിതെറ്റി. നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും തന്ത്രങ്ങള്‍ മമതയ്ക്ക് മുന്നില്‍ ഫലം കണ്ടില്ല. ബംഗാള്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയേയും ഇടത് പാര്‍ട്ടികളേയും നാണംകെടുത്തിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ജയം.

ഫ്‌ളാറ്റില്‍ തനിച്ച് താമസം..! സമ്പാദിക്കുന്നത് ഇങ്ങനെ..! പ്രശസ്ത നടിയോട് സദാചാര പോലീസ് ചെയ്തത്...!!

ബിജെപിയുടെ വൻപ്രചാരണം

പശ്ചിമ ബംഗാള്‍ അടക്കം ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങള്‍ പിടിച്ചടക്കാനുള്ള ബൃഹത്ത് പദ്ധതിയാണ് അമിത്ഷായുടെ നേതൃത്വത്തില്‍ ബിജെപി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബിജെപിയുടെ കേന്ദ്ര മന്ത്രിമാരും നേതാക്കളും അടക്കമുള്ളവര്‍ പശ്ചിമബംഗാളില്‍ പ്രചാരണത്തിന് എത്തിയിരുന്നു.

തൃണമൂലിന് ജയം

എന്നാല്‍ അമിത് ഷായുടെ ചാണക്യതന്ത്രങ്ങള്‍ക്കൊന്നും മമതാ ബാനര്‍ജിക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. ബംഗാള്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ എഴില്‍ നാല് നഗരസഭകളും മമതയുടെ തൃണമൂല്‍ പിടിച്ചടുത്തു. ഇടത് പക്ഷത്തിനും വന്‍ തിരിച്ചടിയേറ്റു.

ബിജെപി സഖ്യത്തിന് മൂന്ന് സീറ്റ്

ബിജെപി ഒറ്റയ്ക്കായിരുന്നില്ല മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഗൂര്‍ഖ ജനശക്തി മോര്‍ച്ച- ബിജെപി സംഖ്യമാണ് മമതയെ നേരിട്ടത്. ബിജെപി സംഖ്യത്തിന് ഏഴ് നഗരസഭകളിലുമായി മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ജയിച്ച നാല് സീറ്റിലും തൃണമൂലിന്റേത് ആധികാരിക വിജയമാണ്.

കോൺഗ്രസിനെ നിഷ്പ്രഭമാക്കി

പുതുതായി രൂപീകരിച്ച മിറിക് നഗരസഭയില്‍ തൃണമൂലാണ് വിജയിച്ചത്. ഒപ്പം കോണ്‍ഗ്രസ്സിന് സ്വാധീനമുള്ള നഗരസഭകളായ ദൊന്‍കല്‍, റായ്ഗഞ്ജ്, എന്നീ നഗരസഭകളിലും തൃണമൂല്‍ കോണ്‍ഗ്രസ്സ് വിജയം കണ്ടു. പൂജാലി നഗരസഭയും തൃണമൂലിനൊപ്പം നിന്നു.

ഇടതിന് നാണക്കേട്

30 വര്‍ഷക്കാലം പശ്ചിമ ബംഗാള്‍ ഭരിച്ച ഇടതുപക്ഷത്തിന് തോല്‍വികളുടെ തുടര്‍ച്ച തന്നെയാണ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലുമുണ്ടായത്. കോണ്‍ഗ്രസ്സിനൊപ്പം തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുപക്ഷത്തിന് നാമമാത്രമായ സീറ്റുകള്‍ മാത്രമാണ് ഓരോ നഗരസഭയിലും നേടാനായത്.

ക്രമക്കേടെന്ന് ആരോപണം

മമതാ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്കുള്ള ജനപിന്തുണയാണ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് കാരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രതികരിച്ചു. അതേസമയം തൃണമൂലിന്റെ വിജയം തിരഞ്ഞെടുപ്പില്‍ ക്രമക്കേടും അക്രമവും നടത്തിയാണെന്ന് സിപിഎം ആരോപിച്ചു.

English summary
Mamata's Trinamool Congress bags 4 seats in West Bengal Civic Poll
Please Wait while comments are loading...