കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെങ്കിക്കു പിറകെ സിക, ഇന്ത്യയിലും രോഗം പടരാന്‍ സാധ്യത

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ഡെങ്കിക്കു പിറകെ സിക വൈറസ് ഇന്ത്യയിലും പടര്‍ന്ന് പിടിക്കാന്‍ സാധ്യയുണ്ടെന്ന് റിപ്പോര്‍ട്ട്. ആഫ്രിക്കയിലും ഏഷ്യയിലുമായി രണ്ട് ബില്ല്യണ്‍ ആളുകളാണ് സിക്ക ഭീഷണിയില്‍ കഴിയുന്നത്. ഇതില്‍ നിരവധി ആളുകള്‍ക്ക് രോഗം സ്ഥിരീകിരച്ചു കഴിഞ്ഞു.

ഇന്ത്യയിലും ഇന്തോനേഷ്യയിലും നൈജീരിയയിലും രോഗം പടര്‍ന്നു പിടിയ്ക്കാന്‍ സാധ്യതയുള്ളതായി പഠനങ്ങള്‍ പറയുന്നു. വൈറസിനെ ചെറുക്കാനുള്ള മുന്‍കരുതലുകള്‍ ഇപ്പോള്‍ തന്നെ സ്വീകരിക്കണം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ജനസാന്ദ്രത കൂടിയ പ്രദേശത്ത് രോഗം പടര്‍ന്നു പിടിച്ചാല്‍ നിയന്ത്രിക്കുക വളരെ പ്രയാസകരമായിരും.

zika-virus

വിമാനയാത്രക്കാരെ അടിസ്ഥാനമാക്കി നടക്കിയ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കാനഡയിലെ ടോറന്റോ യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനത്തില്‍ നിന്നാണ് ഇക്കാര്യം പുറത്ത് വിട്ടത്. സിക വൈറസ് ബാധിക സൗത്ത് അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഫ്രിക്കയിലേക്കും, ഇന്ത്യയിലേക്കും വിമാന മാര്‍ഗം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

രോഗ ബാധിത മേഖലയില്‍ നിന്നും ഇന്ത്യയിലേക്ക് ആളുകള്‍ എത്തുന്നത് വൈറസിനെ വഹിച്ച് കൊണ്ടുവരുന്നതിന് തുല്യമാണ് എന്നാണ് പറയുന്നത്. ഇത്തരത്തില്‍ ഇന്ത്യയിലേക്കും വൈറസ് ഉടന്‍ എത്തുമെന്നാണ് പറയുന്നത്. ഫിലിപൈന്‍സ്, വിയറ്റ്‌നാം, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് പറയുന്നത്.

നിലവില്‍ 65 രാജ്യങ്ങളില്‍ സിക വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു. കൊതുകുകളില്‍ നിന്നാണ് സിക വൈറസ് പരക്കുന്നത് എന്നും ഉറപ്പായിട്ടുണ്ട്. 2015 ല്‍ ബ്രസീലിലാണ് ആദ്യമായി സിക വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. നവജാത ശിശുക്കളുടെ തലയുടെ വലിപ്പത്തില്‍ വരുന്ന വ്യത്യാസമായിരുന്നു ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

English summary
More than two billion people could be at risk from Zika virus outbreaks in parts of Africa and Asia, according to scientists writing in The Lancet Infectious Diseases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X