ബൈജറ്റല്ല...ബജറ്റ്, തരൂരിന്റെ ട്വീറ്റിലെ തെറ്റ് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി;കിടിലന്‍ മറുപടിയുമായി തരൂര്‍
ന്യൂദല്‍ഹി: ഇംഗ്ലീഷ് ഭാഷയിലേയും പദസമ്പത്തിന്റേയും കാര്യത്തില്‍ ശശി തരൂര്‍ എം പിയ്ക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ ഏറെ പ്രസിദ്ധമാണ്. എന്നാല്‍ തരൂരിന് അക്ഷരത്തെറ്റ് സംഭവിച്ചാലോ? അങ്ങനെ ഒന്ന് സംഭവിക്കാന്‍ സാധ്യത കുറവാണെന്നാണ് പൊതുവെ എല്ലാവരും ധരിക്കുക. എന്നാല്‍ തരൂരിനും അടുത്തിടെ ട്വീറ്റ് ചെയ്തപ്പോ അക്ഷരത്തെറ്റ് സംഭവിച്ചു. അതാണെങ്കിലോ കേന്ദ്രമന്ത്രി രാംദാസ് അത്തേവാല കൈയോടെ പൊക്കുകയും ചെയ്തു.
എന്നാല്‍ ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ശശി തരൂര്‍ എത്തിയതോടെ സംഭവം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കേന്ദ്രധനമന്ത്രി കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ബജറ്റായിരുന്നു ശശി തരൂരിന്റെ ട്വീറ്റിലെ വിഷയം. ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രസംഗത്തിന് ശേഷമുള്ള മറുപടി ചര്‍ച്ചയിലെ അവകാശവാദങ്ങള്‍ ട്രെഷറി ബെഞ്ചുകള്‍ക്ക് പോലും വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെയുടെ അമ്പരപ്പോടെയുള്ള മുഖഭാവവും അദ്ദേഹം പങ്കുവെച്ച ട്വീറ്റിലുണ്ടായിരുന്നു.

എന്നാല്‍ ഈ ട്വീറ്റില്‍ റിപ്ലൈ, ബഡ്ജറ്റ് എന്നെഴുതിയ വാക്കുകള്‍ക്ക് അക്ഷരപിശകുണ്ടായിരുന്നു. റിപ്ലൈ എന്നതിന് പകരം റെലി എന്നും ബഡ്ജറ്റ് എന്നത് ബൈജറ്റ് എന്നുമായിരുന്നു തരൂര്‍ എഴുതിയിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അത്തേവാല രംഗത്തെത്തിയത്. 'പ്രിയപ്പെട്ട ശശി തരൂര്‍ ജീ, ആവശ്യമില്ലാത്ത വാദങ്ങള്‍ ഉയര്‍ത്തുമ്പോള്‍ തെറ്റു പറ്റുന്നത് സ്വഭാവികമാണ്. ബൈജെറ്റ് അല്ല ബജറ്റ്. അതുപോലെ റെലി അല്ല റിപ്ലെ. സാരമില്ല, ഞങ്ങള്‍ക്ക് മനസിലാകും,' എന്നായിരുന്നു തരൂരിനെ ട്രോളി കൊണ്ട് അത്തേവാല ട്വീറ്റ് ചെയ്തത്.
ഇതോടെ മറുപടിയുമായി ശശി തരൂര്‍ രംഗത്തെത്തി. തെറ്റ് തിരുത്താം രാംദാസ് ജി എന്ന് പറഞ്ഞ് തരൂര്‍ ട്വീറ്റ് ചെയ്തു. രംഗത്തെത്തി. അക്ഷരതെറ്റ് ടൈപ്പിങ് പിഴവാണെന്നും മോശം ഇംഗ്ലീഷിനേക്കാള്‍ പാപമാണ് അശ്രദ്ധമായ ടൈപ്പിംഗെന്നും തരൂര്‍ പറഞ്ഞു. ഒപ്പം ജെ എന്‍ യുവിന്റെ പുതിയ വി സിയെ കൂടി ഉന്നമിട്ടുള്ള ഒരു തിരിച്ചടിയും കേന്ദ്രമന്ത്രിക്ക് കൊടുക്കാനും തരൂര്‍ മറന്നില്ല. നിങ്ങളുടെ ട്യൂഷനില്‍ നിന്ന് പ്രയോജനം നേടുന്ന ഒരാള്‍ ജെ എന്‍ യുവിലുണ്ട് എന്നായിരുന്നു തരൂരിന്റെ കൊട്ട്. നേരത്തെ ജെ എന്‍ യു വിന്റെ പുതിയ വി സിയായി നിയമിതയായ ശാന്തിശ്രീ ധൂളിപ്പടി പണ്ഡിറ്റിന്റെ പ്രസ്താവനയില്‍ സര്‍വ്വത്ര വ്യാകരണ തെറ്റായിരുന്നു.
ഇത് ചൂണ്ടിക്കാട്ടി ബി ജെ പി എം പി വരുണ്‍ ഗാന്ധി തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പി ആര് ഒയുടെ ഭാഗത്ത് നിന്ന് വന്ന തെറ്റാണെന്നായിരുന്നു ശാന്തിശ്രീയുടെ മറുപടി. സംഘപരിവാര്‍ അനുഭാവിയായ ശാന്തിശ്രീയുടെ നിയമനം ഇതിനോടകം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
I stand corrected, Ramdas ji. Careless typing is a bigger sin than bad English!
— Shashi Tharoor (@ShashiTharoor) February 10, 2022
But while you're on a roll, there's someone at JNU who could benefit from your tuition.....
Nearly two-hour rely to the Bydget debate. The stunned & incredulous expression on Minister @RamdasAthawale’s face says it all: even the Treasury benches can’t believe FinMin @nsitharaman’s claims about the economy & her Budget! pic.twitter.com/wOGY7TJYg8
— Shashi Tharoor (@ShashiTharoor) February 10, 2022
Dear Shashi Tharoor ji, they say one is bound to make mistakes while making unnecessary claims and statements.
— Dr.Ramdas Athawale (@RamdasAthawale) February 10, 2022
It’s not “Bydget” but BUDGET.
Also, not rely but “reply”!
Well, we understand! https://t.co/sG9aNtbykT
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications