• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളൂരു സ്ഫോടനം: ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ സംഘടന

Google Oneindia Malayalam News

മംഗളൂരു: ഓട്ടോറിക്ഷയിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ സംഘടന രംഗത്തെത്തിയെന്ന് കര്‍ണാടക പോലീസ്. ഇസ്ലാമിക് റസിസ്റ്റന്റ് കൗണ്‍സില്‍ (ഐ.ആര്‍.സി) എന്ന സംഘടനയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുസംബന്ധിച്ച കത്ത് ലഭിച്ചതായി പോലിസ് പറയുന്നു. പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയതെന്നും കത്തിലുണ്ട്.

സംഘടനയുടെ പേര് ആദ്യമായാണ് കേള്‍ക്കുന്നതെന്നും കത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഇംഗ്ലീഷിലാണ് കത്ത് എഴുതിയിരിക്കുന്നത്. കത്തെഴുതിയ കടലാസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഷരീഖിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുകയും അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിനെതിരായ തിരിച്ചടിയാണത്രെ സ്‌ഫോടനം. ഇക്കാര്യങ്ങളാണ് കത്തില്‍ പറയുന്നതെന്നും പോലിസ് പറഞ്ഞു.

ആ ആഗ്രഹം തന്നെ മണ്ടത്തരമാണ്... നേരിട്ട മോശം അനുഭവത്തെ കുറിച്ച് ഗ്രേസ് ആന്റണി പറയുന്നുആ ആഗ്രഹം തന്നെ മണ്ടത്തരമാണ്... നേരിട്ട മോശം അനുഭവത്തെ കുറിച്ച് ഗ്രേസ് ആന്റണി പറയുന്നു

മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അലോക് കുമാറിനെതിരേ കത്തില്‍ ഭീഷണിയുണ്ട്. കത്ത് എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമല്ല. ഇതേകുറിച്ച് പോലിസ് കൂടുതല്‍ വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് മംഗലാപുരം നഗരത്തിനോട് ചേര്‍ന്ന കങ്കനാടിയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചത്. ഡ്രൈവര്‍ പുരുഷോത്തയ്ക്കും ഷാരിഖിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാരിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ശിഹാബ് ചോറ്റൂരിന്റെ യാത്രയില്‍ പ്രതിസന്ധി; ഹര്‍ജി പാകിസ്താന്‍ കോടതി തള്ളി...ശിഹാബ് ചോറ്റൂരിന്റെ യാത്രയില്‍ പ്രതിസന്ധി; ഹര്‍ജി പാകിസ്താന്‍ കോടതി തള്ളി...

വന്‍ അപകടമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. കത്തിയ പ്രഷര്‍ കുക്കറും ബാറ്ററികളും ഓട്ടോറിക്ഷയില്‍നിന്നു കണ്ടെടുത്തു. ഷാരിഖുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തി. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കേരളത്തിലും തമിഴ്‌നാട്ടിലും മുമ്പ് താമസിച്ചിരുന്നുവത്രെ. അടുത്തിടെ കോയമ്പത്തൂരിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെടുത്തിയും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

English summary
Unknown Group Takes Responsibility of Mangaluru Auto Blast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X