പ്രതിഷേധം ശക്തമായപ്പോൾ നിറവും മാറി, യുപിയിൽ കാവി പൂശിയ ഹജ് ഹൗസിന് വീണ്ടും വെള്ള പെയിന്റടിച്ചു

  • Posted By:
Subscribe to Oneindia Malayalam

ലക്നൗ: ഉത്തർപ്രദേശിലെ ഹജ് ഹൗസ് കാവിയടിച്ചതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വീണ്ടും വെള്ള പെയിന്റ് അടിച്ചു. കാവി പെയിന്റടിച്ചതിന്റെ ഉത്തരവാദിത്തം കരാറുകാരനു നൽകിയാണ് ഹജ് ഹൗസിന് സർക്കാർ വീണ്ടു വെള്ള നിറം പൂശിയത്. ഹജ്ഹൗസിന് കവി പെയിന്റ് നൽകിയതിനു പിന്നാലെ പ്രതിഷേധവുമായി സമാജ് പാർട്ടി ഉൾപ്പെടെയുളളവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ 24 മണിക്കൂറിനകം കാവി പെയിന്റ് മാറ്റി വെള്ള നിറം നൽകി.

പാകിസ്താനെതിരെ ആരോപണവുമായി രാജനാഥ് സിങ്; ഇന്ത്യക്കെതിരെ കല്ലെറിയാൻ യുവാക്കളെ പ്രേരിപ്പിക്കുന്നു

ഹജ് ഹൗസിന് കാവിപൂശിയതിനു പിന്നാലെ സംസ്ഥാനത്തെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാൽ കാവി പെയിന്റ് നൽകിയതിനു വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. പെയിന്റിങ്ങിന്റെ കരാറെടുത്ത വ്യക്തിയോട് വ്യത്യസ്തമായ കളര്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി യുപിയിലെ സംസ്ഥാന ഹജ് കമ്മിറ്റി സെക്രട്ടറി ആര്‍.പി. സിങ് പറഞ്ഞു. എന്നാല്‍, അയാള്‍ കാവി കളറാണ് തിരഞ്ഞെടുത്തതെന്നും സിങ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

 നിയമസഭ മന്ദിരവും കാവി പൂശി

നിയമസഭ മന്ദിരവും കാവി പൂശി

സംസ്ഥാനത്തെ നിയമസഭാ മന്ദിരത്തിനു കാവിനിറമടിച്ചതിനു പിന്നാലെ, രാത്രി എതിര്‍വശത്തു സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശ് ഹജ് ഹൗസിന്റെ പുറംമതിലിനും കാവി പൂശിയിരുന്നു. പച്ചയും വെള്ളയും നിറമായിരുന്നു ആദ്യം ഹജ്ജ് ഹൗസിന്റെ നിറം . എന്നാൽ അതുമാറ്റി പുറം ചുമരുകൾ മുഴുവനും കാവി പെയിന്റടിച്ചത്.

ബസുകൾക്ക് കാവി നിറം

ബസുകൾക്ക് കാവി നിറം

യോഗി ആദിത്യനാഥ് സർക്കാർ യുപിയിൽ അധികാരത്തിവേറിയതിനു ശേഷം ഉത്തർ പ്രദേശിന്റെ നിറം തന്നെ മാറിപ്പോയിരുന്നു. യോഗി ഇരിക്കുന്ന മുഖ്യമന്ത്രി കസേരയുടെ വിരി മുതൽ ബസുകളുടെ നിറം വരെ കാവിയാക്കിയിരുന്നു. ‌ കാവിനിറം നൽകി മോഡി കൂട്ടിയ സർക്കാർ ബസുകൾക്ക് സങ്കൽപ് സേവയെന്നും പേര് നൽകിയിരുന്നു. അതിനു ശേഷ ബസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് അലങ്കരിച്ച ബലൂണിന് വരെ കാവി നിറമായിരുന്നു

 സ്കൂളുകളിലും കാവി

സ്കൂളുകളിലും കാവി

യോഗി സർക്കാരിന്റെ അജണ്ഡയിൽ ഒന്നായിരുന്നു സംസ്ഥാനത്തെ കാവിവത്കരണം. അധികാരത്തിലെത്തിയപ്പോൾ തന്നെ യോഗി മുഖ്യമന്ത്രി ഓഫീസായ ലാല്‍ ബഹാദൂർ ശാസ്ത്രി ബില്‍ഡിങിന് കാവി പെയിന്റടിച്ചിരുന്നു. കൂടാതെ യുപിയിലെ സ്കൂളുകളേയും കാവികൊണ്ട് പുതച്ചിരുന്നു.. മുൻമുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രം പതിപ്പിച്ച് സ്കൂൾ ബാഗുകൾക്ക് പകരം കാവിനിറമുള്ള ബാഗുകൾ കൊണ്ടു വന്നിരുന്നു. കൂടാതെ സ്ഫോട്സ് താരങ്ങൾക്ക് നൽകി സർട്ടിഫിക്കറ്റ്പ്പോലും കാവി നിറമായിരുന്നു.

ബുക്ക് ലെറ്റും ഡയറക്ടറിയും കാവിനിറം

ബുക്ക് ലെറ്റും ഡയറക്ടറിയും കാവിനിറം

സർക്കാർ പുറത്തിറക്കുന്ന ബുക്കലെറ്റുകൾക്ക് വരെ കാവിനിറമാണ് സർക്കാർ നൽകിയിരുന്നത് . കൂടാതെ പിആർടി പുറത്തു വിട്ട മന്ത്രിമാരുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും നമ്പറും മേൽ വിലാസവും ഉൾക്കെള്ളിച്ച ഡയറക്ടറിയുടെ നിറവും കാവിയായിരുന്നു. എന്നാൽ ഇത് സമാജ്വാദി സർക്കാരിന്റെ കാലത്ത് ചുവപ്പും മായവതിയുടെ കാലത്ത് നീല നിറവുമായിരുന്നു. യോഗി സർക്കാർ അധികാരത്തിലേറിയതിനു ശേഷം സംസ്ഥാനത്തെ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഐഡികാർഡിന്റെ നീല ടാഗിനു പകരം കാവി ടാഗാക്കുകയായും ചെയ്തിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Boundary wall of the Haj samiti office in Lucknow got back its original colour on Saturday, within 24 hours after the saffron colour on the structure evoked criticism.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്