സിവില്‍ സര്‍വീസ് റാങ്കുകാരന്റെ വൈദ്യപരിശോധനാരേഖ വ്യാജം!!! ഹൈദരാബാദ് ഹൈക്കോടതി നോട്ടീസയച്ചു!!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാം റാങ്കുകാരാൻ സമർപിച്ച വൈദ്യപരിശോധനാ രേഖകൾ വ്യാജമെന്നു ആരോപണം. ഗോപാലകൃഷ്ണ റോണാങ്കി സമർപ്പിച്ച രേഖകളാണ് വ്യാജമെന്ന് ആരോപിക്കുന്നത്. തുടർന്ന് ഹൈദരാബാദ് ഹൈക്കോടതി റോണങ്കിക്ക് നോട്ടീസ് അയച്ചു.അഡ്വ. എം മുരളീ കൃഷ്ണ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ നോട്ടിസ്. മൂന്ന് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് രമോശ് രാംനാഥിന്റെ നേത്യത്വത്തിലുള്ള ഡിവിഷണൽ ബെഞ്ച് യുപിഎസ് സിക്കും ആന്ധ്ര പ്രദേശ് സർക്കാരിനോടും ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.

ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയ്ക്ക് 45 ശതമാനം വികലാംഗനാണെന്ന് കാണിച്ച വൈദ്യ പരിശോധന രേഖകളാണ് റോണാങ്കി സമർപ്പിച്ചത്. എന്നാൽ ആ രേഖകൾ വ്യാജമാണെന്നാണ് മുരളി കൃഷ്ണയുടെ ആരോപണം. സിവിൽ സർവീസ് പരീക്ഷയിൽ ഒബിസി വിഭാഗം വിദ്യാർഥികളുടെ ക‍ട്ട് ഓഫ് മാർക്ക് 110.66 ആണ്.എന്നാൽ ഭിന്നശേഷിക്കാർക്ക് 75.34 മാർക്കാണ്. പരീക്ഷയിൽ 91.34 മാർക്കാണ് റോണാങ്കി നേടിയത്. എന്നാൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചതു കൊണ്ടാണ് ഇയാൾക്ക് പരീക്ഷ എഴുതാൻ യോഗ്യത നേടിയതെന്നും അത്ര വലിയ പ്രശ്നങ്ങൾ ഒന്നു തന്നെ ഇയാൾക്ക് ഇല്ലെന്നാണ് മുരളികൃഷ്ണ പറയുന്നത്.

ias

എന്നാൽ അഡ്വ. മുരളി കൃഷണയുടെ വാദത്തെ എതിർത്തു കൊണ്ട് റോണാങ്കി രംഗത്തെത്തിട്ടുണ്ട്. 2002 ൽ താൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ മരത്തിൽ നിന്ന് വീണ്  വലതു കൈയുടെ സ്വാദീനം നഷ്ടപ്പെട്ടിരുന്നു. ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ് താൻ. വളരെ കഷ്ടപ്പെട്ടാണ് ഇതുവരെ പഠിച്ചത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണെന്നും സത്യം ജയിക്കുമെന്നും റോണാങ്കി പറഞ്ഞു.

English summary
The Hyderabad high court on Tuesday issued notices to Gopalakrishna Ronanki, who was ranked third in the civil services examination this year, to prove the disability certificate that he submitted to the Union Public Service Commission (UPSC) while appearing for the examination, was genuine.
Please Wait while comments are loading...