കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റ് മ്യൂസിയം സ്ഥാപകന്‍ ബല്‍റാം ജാക്കര്‍ അന്തരിച്ചു

  • By Athul
Google Oneindia Malayalam News

ദില്ലി: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാ മുന്‍ സ്പീക്കറുമായിരുന്ന ബല്‍റാം ജാക്കര്‍ (93) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ദില്ലിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയോടെ ജന്മനാടായ പഞ്ചാബിലെ അബോഹറില്‍ നടക്കും.

1972ല്‍ പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജാക്കര്‍ വൈദ്യുതി-കൃഷി വകുപ്പുകളുടെ മന്ത്രിസ്ഥാനം കൈകാര്യം ചെയ്തിരുന്നു. ഏഴാം ലോക്‌സഭയിലേക്ക് ഫിറോസ്പൂരില്‍ നിന്നും അടുത്ത തവണ സികാറില്‍ നിന്നും ജയിച്ചു. 1980 മുതല്‍ 89 വരെ ലോക്‌സഭാ സ്പീക്കറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. പാര്‍ളമെന്റ് നടപടികളില്‍ കംപ്യൂട്ടര്‍ വല്‍ക്കരണം കൊണ്ടുവരുന്നതിലും പാര്‍ളമെന്റ് മ്യൂസിയം സ്ഥാപിച്ചതിലും പ്രധാന പങ്കുവഹിച്ചു.

balram jakhar

ദീര്‍ഘകാലം എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ജാക്കര്‍ 1991 നരസിംഹറാവു മന്ത്രിസഭയില്‍ കൃഷി മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Former Lok Sabha speaker and Congress veteran Balram Jakhar died on Wednesday morning, his son Sunil Jakhar said. He was 92.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X