കൂടെ പഠിക്കുന്നവരുടെ പീഡനം; വീഡിയോ... 19 കാരിയുടെ ആത്മഹത്യക്ക് പിന്നില്‍

Subscribe to Oneindia Malayalam

ബെംഗളൂരു: സഹപാഠികളുടെ ഭീഷണിയും പീഡനവും മൂലമാണ് തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്തത് എന്ന് രക്ഷിതാക്കള്‍. ബെംഗളൂരുവിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ആയിരുന്ന മേഘ്‌ന കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.

ബെംഗളൂരു ദയാനന്ദ് സാഗര്‍ എന്‍ജിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു മേഘ്‌ന. സഹപാഠികള്‍ മേഘ്‌നയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. രാജരാജേശ്വരി നഗറിലെ വീട്ടില്‍ വച്ചായിരുന്നു മേഘ്‌ന ജീവനൊടുക്കിയത്.

Meghana

മേഘ്‌നയും മറ്റ് മൂന്ന് കുട്ടികളും തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. തര്‍ക്കത്തിനൊടുവില്‍ ഒരു പെണ്‍കുട്ടി മേഘ്‌നയെ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ ഉണ്ട്. കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം എന്നാണ് റിപ്പോര്‍ട്ടുകള്‍, മേഘ്‌ന ക്ലാസ്സ് പ്രതിനിധി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

തന്നെ ആക്രമിച്ചത് സംബന്ധിച്ച് മേഘ്‌ന കോളേജ് അധികൃതര്‍ക്ക് പരാതി കൊടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. തന്റെ മകളുടെ മരണത്തിന് കാരണം നാല് വിദ്യാര്‍ത്ഥിനകളും കോഴ്‌സ് കോ ഓര്‍ഡിനേറ്ററും ആണ് എന്നാണ് അമ്മ ലത ചന്ദ്രശേഖര്‍ ആരോപിക്കുന്നത്. സഹപാഠികളുടേയും ഒരു അധ്യാപകന്റേയും പീഡനം മൂലം മകള്‍ കടുത്ത വിഷമത്തിലായിരുന്നു എന്നാണ് പിതാവ് ആരോപിക്കുന്നത്.

കഴിഞ്ഞ നവംബറില്‍ കോളേജില്‍ ഒരു മൊബൈല്‍ ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട് മേഘ്‌നയ്‌ക്കെതിരെ ആരോപണം ഉണ്ടായിരുന്നതായും രക്ഷിതാക്കള്‍ പറയുന്നുണ്ട്. തങ്ങളുെ മകള്‍ നിരപരാധിയായിരുന്നു എന്നും അതിന് ശേഷം ക്ലാസ്സ് മുഴുവന്‍ അവളെ ഒറ്റപ്പെടുത്തുകയായിരുന്നു എന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ട്.

English summary
A video surfaced on Thursday showing the 19-year-old engineering student, who committed suicide at her residence in Rajarajeshwari Nagar, being abused and attacked by her friends.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്