കശ്മീര്‍ സംഘര്‍ഷത്തിന് പിന്നില്‍ പാക് വാട്‌സ്ആപ്പ് ഗ്രൂപ്പ്! ഞെട്ടിയ്ക്കുന്ന കണ്ടെത്തല്‍

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന അക്രമവിരുദ്ധ ദൗത്യങ്ങളെ ജനങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് പിന്നില്‍ പാക് സാന്നിധ്യമെന്ന് സംശയം. പാകിസ്താനില്‍ നിന്ന് നിയന്ത്രിക്കുന്നതെന്ന് കരുതുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് കശ്മീര്‍ പോലീസില്‍ സംശയം ജനിപ്പിച്ചിട്ടുള്ളത്. പാകിസ്താനി നമ്പറുകള്‍ അഡ്മിനായിട്ടുള്ള രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പുകള്‍ക്ക് കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നതിനും ദക്ഷിണ കശ്മീരില്‍ സൈന്യം നടത്തിവരുന്ന അക്രമണ വിരുദ്ധ ദൗത്യങ്ങളിലും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.

കശ്മീരിലുള്ള 30 വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ 11 അഡ്മിന്‍മാരും 54 അംഗങ്ങളുമുള്‍പ്പെടെ 65 പേരെ കശ്മീര്‍ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിയിരുന്നു. ഭീകരവിരുദ്ധ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. താഴ് വരയില്‍ അനാവശ്യമായ സംഘര്‍ങ്ങള്‍ ഉണ്ടാക്കുന്നതിനും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നതിന് യുവാക്കളെ പ്രേരിപ്പിക്കുന്നതിന് പിന്നിലും ഈ ഗ്രൂപ്പുകള്‍ക്ക് ശക്തമായ സ്വാധീനമുണ്ടെന്നും കണ്ടെത്തിയിരുന്നു. വാര്‍ത്തകള്‍ കൈമാറാന്‍ എന്ന പേരില്‍ ആരംഭിച്ച ഗ്രൂപ്പുകളും വ്യാജവാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

whatsapp1

കശ്മീര്‍ താഴ് വരയില്‍ നടക്കുന്ന അക്രമവിരുദ്ധ ദൗത്യങ്ങളെ തടസ്സപ്പെടുത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈനിക തലവന്‍ ബിപിന്‍ റാവത്ത് നേരിട്ട് രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 24ന് സൈന്യം നടത്തിയ ദൗത്യത്തിനിടെ കല്ലേറുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. കശ്മീരിലെ യുവാക്കളോട് ഇസ്ലാമിന് വേണ്ടി സൈന്യത്തിനെതിരെ കല്ലെറിയാനുള്ള ആഹ്വാനവുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്റെ വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

English summary
Investigators are suspecting a Pakistani hand behind the crowd mobilisation to disrupt anti-militancy operations in Kashmir valley. The Jammu and Kashmir police have found at least two WhatsApp groups with Pakistani numbers as administrators, which were allegedly involved in rumour-mongering and crowd mobilisation during anti-militancy operations in south Kashmir.
Please Wait while comments are loading...