കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വജ്രായുധമൊരുക്കി മായാവതി, ലക്ഷ്യം കണ്ടാല്‍ യുപിക്കൊപ്പം ഉത്തരാഖണ്ഡും പിടിക്കാം; തന്ത്രം ഇങ്ങനെ...

Google Oneindia Malayalam News

ലഖ്‌നൗ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ട ബി എസ് പി, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടിമുടി മാറ്റത്തിനൊരുങ്ങുന്നു. മുസ്ലീം-ദൡത് എന്ന പതിവ് ഫോര്‍മുല ലക്ഷ്യമിട്ടാണ് മായാവതി കരുക്കള്‍ നീക്കുന്നത്. ഇതിനായി പത്ത് വര്‍ഷത്തിലേറെയായി പടിഞ്ഞാറന്‍ യുപിയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ ന്യൂനപക്ഷ മുഖമായിരുന്ന ഇമ്രാന്‍ മസൂദ് നിര്‍ണായക റോള്‍ വഹിക്കും.

കോണ്‍ഗ്രസ് വിട്ട ഇമ്രാന്‍ മസൂദ് പിന്നീട് എസ് പിക്കൊപ്പമായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇമ്രാന്‍ മസൂദ് ബി എസ് പിയില്‍ ചേര്‍ന്നത്. ബി എസ് പിയില്‍ നിര്‍ണായക ചുമതലയാണ് ഇമ്രാന്‍ മസൂദിന് മായാവതി നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ഇമ്രാന്‍ മസൂദിനോട് ഉത്തരാഖണ്ഡിലും പടിഞ്ഞാറന്‍ യു പിയിലും സജീവമാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

1

ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള പടിഞ്ഞാറന്‍ യു പിയുടെ ബി എസ് പി കണ്‍വീനറായി മായാവതി മസൂദിനെ നിയമിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ എസ് പി-ആര്‍എല്‍ഡി സഖ്യത്തിനായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറന്‍ യു പിയില്‍ നിരവധി സീറ്റുകള്‍ സഖ്യം നേടിയിരുന്നു.

ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കും, എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചെന്നിത്തല?ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കും, എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചെന്നിത്തല?

2

ഇത് പൊളിക്കാനാണ് മായാവതിയുടെ നീക്കം. മുസ്ലീങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്ഥാനം ഉറപ്പിക്കാന്‍ ഇമ്രാന്‍ മസൂദിന്റെ സേവനം കൊണ്ട് സാധിക്കും എന്നാണ് മായാവതിയുടെ കണക്കുകൂട്ടല്‍. ജനങ്ങളുമായി ബന്ധപ്പെടാന്‍ മസൂദ് സംസാരിക്കുന്ന യോഗങ്ങളില്‍ മതിയായ ക്രമീകരണങ്ങള്‍ ഉറപ്പാക്കാനും അദ്ദേഹത്തിന് അര്‍ഹമായ ബഹുമാനം നല്‍കാനും മായാവതി നിര്‍ദേശിച്ചിട്ടുണ്ട്.

3

Image Credit: Twitter@ImranMasood_in

ഇതിനായി പടിഞ്ഞാറന്‍ യുപിയിലെ ബി എസ് പി ഡിവിഷണല്‍ കോര്‍ഡിനേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗങ്ങളില്‍ മസൂദിന് കൂടുതല്‍ സമയം സംസാരിക്കാന്‍ അനുവാദം നല്‍കും. ഉത്തരാഖണ്ഡിലേക്കും, മുസ്ലീം ജനസംഖ്യ കൂടുതലുള്ള ഡെറാഡൂണ്‍, ഹരിദ്വാര്‍, ഉദ്ദം സിംഗ് നഗര്‍, നൈനിറ്റാള്‍ എന്നീ ജില്ലകളിലേക്കും നിരന്തരം യാത്ര ചെയ്യാന്‍ മായാവതി മസൂദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

'സ്വപ്‌ന അത്ര തരംതാണ സ്ത്രീയല്ല, നല്ല കഴിവുള്ളയാള്‍... ആരോപണങ്ങള്‍ അന്വേഷിക്കണം'; കെ സുധാകരന്‍'സ്വപ്‌ന അത്ര തരംതാണ സ്ത്രീയല്ല, നല്ല കഴിവുള്ളയാള്‍... ആരോപണങ്ങള്‍ അന്വേഷിക്കണം'; കെ സുധാകരന്‍

4

ഇവിടങ്ങളിലെ മുസ്ലീങ്ങള്‍ മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിനെയും ബി എസ് പിയെയും പിന്തുണച്ചവരായിരുന്നു. ബി എസ് പിക്കുള്ളില്‍ കാര്യമായ മുസ്ലീം മുഖം അടുത്തകാലത്തായി ഉയര്‍ന്ന് വന്നിട്ടില്ല. മുന്‍കാദ് അലി, നൗഷാദ് അലി, ഷംസുദ്ദീന്‍ റെയിന്‍ തുടങ്ങിയ നേതാക്കള്‍ ബി എസ് പിയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സംഘടനാപരമായി നിര്‍ണായക റോള്‍ വഹിക്കാനായിരുന്നില്ല.

ബീഫിനോട് നോ, സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ് ഗീത തൊട്ട്..; 'ഇന്ത്യന്‍ പാരമ്പര്യം' മറക്കാത്ത ഋഷി സുനക്ബീഫിനോട് നോ, സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ് ഗീത തൊട്ട്..; 'ഇന്ത്യന്‍ പാരമ്പര്യം' മറക്കാത്ത ഋഷി സുനക്

5

മുന്‍ എംപിയായ മുന്‍കാദ് മുമ്പ് പാര്‍ട്ടിയുടെ യു പി പ്രസിഡന്റായിരുന്നു. ഷംസുദ്ദീന്‍ നിലവില്‍ പടിഞ്ഞാറന്‍ യു പിയുടെയും അസംഗഢ്, ഝാന്‍സി ഡിവിഷനുകളുടെയും കോര്‍ഡിനേറ്ററാണ്. നൗഷാദ് അലിയുടെ കാണ്‍പൂര്‍ ഡിവിഷന്റെ കോര്‍ഡിനേറ്ററാണ്. പുതിയ സാഹചര്യത്തില്‍ ഇവരുടെ എല്ലാം മുകളിലാണ് മസൂദിന്റെ നിയമനം.

6

മുന്‍ നേതാവായ നസിമുദ്ദീന്‍ സിദ്ദിഖിക്കാണ് ബി എസ് പിയില്‍ പിന്നേയും നിര്‍ണായക സ്ഥാനം ലഭിച്ചത്. എന്നാല്‍ അദ്ദേഹം 2018 ല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. നിലവില്‍ പടിഞ്ഞാറന്‍ യു പിയിലെ കോണ്‍ഗ്രസിന്റെ റീജിയണല്‍ പ്രസിഡന്റാണ് സിദ്ദിഖി. ഈ സാഹചര്യത്തില്‍ ഇമ്രാന്‍ മസൂദിന്റെ നിയമനം സിദ്ദീഖി - മസൂദ് പോരിന് സാക്ഷ്യം വഹിക്കും. അതിനാല്‍ ഇമ്രാന്‍ മസൂദിന്റെ നിയമനത്തെ വലിയ ആവേശത്തോടെയാണ് ബി എസ് പി പ്രവര്‍ത്തകര്‍ നോക്കി കാണുന്നത്.

English summary
who is Imran Masood, the mastermind of Mayawati's strategy in 2024 Loksabha Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X