കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്ല, ആരാണീ സുബ്രത റോയ്?

  • By Soorya Chandran
Google Oneindia Malayalam News

ദേശീയ മാധ്യമങ്ങളിലൊക്കെ ഇപ്പോള്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് സുബ്രത റോയ്. സഹാറ ഗ്രൂപ്പിന്റെ ഉടമ. നിക്ഷേപത്തട്ടിപ്പുകാരന്‍ എന്ന ലേബലിലാണ് ഇപ്പോള്‍ സുബ്രത റോയ് അറിയപ്പെടുന്നത്.

കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞ ദിവസം ഹാജരാകാത്തിനെ തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഒടുവില്‍ സുബ്രത റോയ് അറസ്റ്റിലാവുകയും ചെയ്തു.

സുബ്രത റോയ് എന്ന് ബിസിനസ് രാജാവിന്റെ വളര്‍ച്ച എങ്ങനെയായിരുന്നു, എന്തൊക്കെയാണ് അദ്ദേഹത്തിന്റെ പ്രത്യേകതകള്‍... ഇതൊക്കെ അറിയേണ്ടേ...

2000 രൂപയില്‍ തുടങ്ങിയ ബിസിനസ്

2000 രൂപയില്‍ തുടങ്ങിയ ബിസിനസ്

വെറും 2000 രൂപ മൂലധനം കൊണ്ട് 1970 കളില്‍ സുബ്രത റോയ് തുടങ്ങിയ സ്ഥാപനമാണ് ഇപ്പോള്‍ കടികളുടെ ആസ്തിയുളള സഹാറ ഗ്രൂപ്പ് ആയി മാറിയത്.

മാനേജിങ് വര്‍ക്കര്‍

മാനേജിങ് വര്‍ക്കര്‍


സ്ഥാപനത്തിന്റെ ഉടമയാണെങ്കിലും 'മാനേജിങ് വര്‍ക്കര്‍' എന്നാണ് സുബ്രത റോയ് സ്വയം വിശേഷിപ്പിക്കുന്നത്.

68000 കോടി

68000 കോടി

രണ്ടായിരം രൂപ മുടക്കി തുടങ്ങിയ സഹാറ ഗ്രൂപ്പിന് ഇപ്പോള്‍ 68,000 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് പറയപ്പെടുന്നത്.

 സഹാറ കുടുംബം

സഹാറ കുടുംബം


സഹാറ ഇന്ത്യ പരിവാര്‍ അഥവാ സഹാറ ഇന്ത്യ കുടുംബം എന്നാണ് തന്റെ സ്ഥാപനത്തെ റോയ് വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനാണ് താനെന്ന് സുബ്രത റോയ് പറയുന്നു.

സഹാറ പ്രണാമം

സഹാറ പ്രണാമം

ലഖ്‌നൗവിലെ സഹാറ ആസ്ഥാനത്തെത്തിയാല്‍ അവിടത്തെ ജീവനക്കാര്‍ നിങ്ങളെ സ്വീകരിക്കുന്നത് പോലും ഒരു പ്രത്യേക രീതിയില്‍ ആയിരിക്കും. വലത് കൈ ഹൃദയത്തോട് ചേര്‍ത്ത് വച്ച് അവര്‍ പറയും 'സഹാറ പ്രണാമം'

പാവം കോടീശ്വരന്‍

പാവം കോടീശ്വരന്‍


ശതകോടീശ്വരന്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും സുബ്രത റോയ് ഇതുവരെ ഫോര്‍ബ്‌സ് ഇന്ത്യ മാഗസിന്റെ കോടീശ്വര പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടില്ല.

തീണ്ടാപ്പാടകലം

തീണ്ടാപ്പാടകലം

രാജ്യത്തെ മുഖ്യധാരാ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍മാരെല്ലാം സഹാറാ ഗ്രൂപ്പിനേയും സുബ്രത റോയിയേയും ഒരു തീണ്ടാപ്പാട് അകലത്തേ നിര്‍ത്താറുള്ളൂ എന്ന് ചില പിന്നാമ്പുറ കഥകള്‍ ഉണ്ട്.

ബോളിവുഡും രാഷ്ട്രീയവും

ബോളിവുഡും രാഷ്ട്രീയവും


മറ്റ് ബിസിനസുകാരുമായി സുബ്രത റോയക്കും അത്ര ബന്ധമൊന്നും ഇല്ല. പക്ഷേ ബോളിവുഡ് താരങ്ങളോടും രാഷ്ട്രീക്കാരോടും അടുത്ത ബന്ധമാണത്രെ ഇദ്ദേഹത്തിനുള്ളത്.

ക്രിക്കറ്റും ഹോക്കിയും

ക്രിക്കറ്റും ഹോക്കിയും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയില്‍ പതിഞ്ഞിരുന്നു പേരായിരുന്നു ഒരിടവരെ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് സഹാറ ഗ്രൂപ്പ് എന്ന സ്ഥാപനം. ഇപ്പോള്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരില്‍ ഒരാളാണ് സഹാറ.

ഫോര്‍മുല വണ്ണിലും ഒരു കൈ

ഫോര്‍മുല വണ്ണിലും ഒരു കൈ

ഇന്ത്യയുടെ ഫോര്‍മുല വണ്‍ പ്രാനിധ്യമായ ഫോഴ്‌സ് ഇന്ത്യയുടെ 42 ശതമാനം ഓഹരിയും സഹാറ ഗ്രൂപ്പിന്റെ കയ്യിലാണ്.

English summary
Who is Subrata Roy?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X