• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരാണ് തേജസ്വി സൂര്യ? കര്‍ഷകരുടെ അവകാശങ്ങള്‍ ഉയര്‍ത്തി പിടിച്ച അഭിഭാഷകന്‍!!

ബെംഗളൂരു: ബിജെപി ബെംഗളൂരു സൗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരെയും അമ്പരിപ്പിച്ച് 28കാരനായ തേജസ്വി സൂര്യയെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. അനന്ത് കുമാറിന്റെ കുടുംബത്തെ തഴഞ്ഞാണ് ഈ നീക്കം. ആരാണ് തേജസ്വിയെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള എല്ലാവര്‍ക്കും അറിയാവുന്ന യുവ നേതാവാണ് സൂര്യ.

അതേസമയം ബിജെപി ഏറ്റവും ബുദ്ധിപൂര്‍വമെടുത്ത തീരുമാനമാണ് ഇത്. അനന്ത് കുമാറിന്റെ വിയോഗത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ സഹതാപ തരംഗം നിലനില്‍ക്കുന്നുണ്ട്. അത് തേജസ്വിക്ക് ഗുണം ചെയ്യും. അതിന് മുമ്പ് തേജസ്വിയെ കുറിച്ചറിയാനുള്ള ശ്രമത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. പെട്ടെന്നൊരു ദിവസം നേതാവായതല്ല അദ്ദേഹം. കര്‍ഷകര്‍ക്ക് വേണ്ടി നിലകൊണ്ട് അഭിഭാഷകന്‍ കൂടിയാണ്.

ജനകീയനായ യുവാവ്

ജനകീയനായ യുവാവ്

ബംഗളൂരുവിലെ ഏറ്റവും ജനകീയനായ യുവ നേതാവാണ് തേജസ്വി സൂര്യ. ബെംഗളൂരു ഹൈക്കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനുമാണ് അദ്ദേഹം. കര്‍ഷകരുടെ അവകാശങ്ങള്‍, വിദ്യാഭ്യാസ വിഷയങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കാര്യങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ബിജെപിക്ക് വേണ്ടി നിരവധി കേസുകള്‍ അദ്ദേഹം ഹൈക്കോടതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇതാണ് അദ്ദേഹം ബിജെപിയുമായി അടുക്കാനുള്ള കാരണം.

ഇന്ത്യന്‍ നാഗരികത

ഇന്ത്യന്‍ നാഗരികത

സുപ്രധാന ദേശീയ പ്രാദേശിക ദിനപത്രങ്ങളിലെ കോളമിസ്റ്റാണ് സൂര്യ. മികച്ച പ്രാസംഗികനുമാണ് അദ്ദേഹം. യൂണിവേഴ്‌സിറ്റികളിലും മറ്റ് ഇന്ത്യന്‍ നാഗരികതയെ കുറിച്ചുള്ള തേജസ്വി സൂര്യയുടെ പ്രഭാഷണങ്ങള്‍ വളരെ പ്രശസ്തമാണ്. രാഷ്ട്രീയം, ചരിത്രം, ഇന്ത്യന്‍ സാമ്പത്തിക മാറ്റങ്ങള്‍ എന്നിവയാണ് പ്രധാനമായും തേജസ്വി ഉന്നയിക്കുന്ന വിഷയങ്ങള്‍. അദ്ദേഹം ഉന്നയിച്ച വിഷയങ്ങളാണ് ബിജെപിയിലേക്ക് തേജസ്വിയുടെ വരവിന് കാരണമായത്. ബിജെപിയുടെ പോളിസി മേക്കിംഗില്‍ അദ്ദേഹം വലിയ പങ്കുണ്ടാവുമെന്നും സൂചനയുണ്ട്.

2014ലെ മുന്നേറ്റം

2014ലെ മുന്നേറ്റം

2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് തേജസ്വി. പൊതുപരിപാടികളുടെ സംഘാടനം നേരിട്ട് ഏറ്റെടുത്തിരുന്നു അദ്ദേഹം. ഇത് മോദിക്ക് ഏറെ സഹായകരമായിരുന്നു. നൂറിലധികം പൊതുപരിപാടികളില്‍ തേജസ്വി പങ്കെടുത്തിരുന്നു. യുവവോട്ടര്‍മാരെ ലക്ഷ്യമിട്ട് സാമൂഹി-സാമ്പത്തിക ഗ്രൂപ്പുകളുടെ യോഗത്തിലും തേജസ്വി പങ്കെടുത്തിരുന്നു. 2010ല്‍ മുന്‍ ഉപ പ്രധാനമന്ത്രി എല്‍കെ അദ്വാനിക്കായി കള്ളപണത്തിനെതിരെ ജന്‍ ചേതനാ യാത്രയും തേജസ്വി നടത്തിയിരുന്നു.

ബിജെപിയിലെ വളര്‍ച്ച

ബിജെപിയിലെ വളര്‍ച്ച

നിലവില്‍ ബിജെപിയുടെ യുവജന വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് തേജസ്വി സൂര്യ. ഈ നേട്ടം കുറഞ്ഞ പ്രായത്തില്‍ നേടുന്ന നേതാവാണ് 28കാരനായ സൂര്യ. 2018ല്‍ കര്‍ണാടക സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ടീമിന്റെ രൂപീകരണമാണ് അദ്ദേഹത്തെ ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്. പാര്‍ട്ടിക്കുള്ളില്‍ രാഷ്ട്രീയ പാരമ്പര്യമില്ലാത്തവരെ വളര്‍ത്തി കൊണ്ടുവരാനാണ് സൂര്യയുടെ ശ്രമം. പാര്‍ട്ടിയിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനം ഇതുവഴി ഉണ്ടാക്കാന്‍ സൂര്യക്ക് സാധിച്ചു. ഇതാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡമായത്.

ആര്‍എസ്എസിന്റെ പിന്തുണ

ആര്‍എസ്എസിന്റെ പിന്തുണ

സൂര്യക്ക് ആര്‍എസ്എസിന്റെ പിന്തുണയും ശക്തമായുണ്ടായിരുന്നു. അനന്ത് കുമാറിന്റെ ഭാര്യക്കായിരുന്നു ആദ്യ ഘട്ടത്തില്‍ മുന്‍തൂക്കം. എന്നാല്‍ മോദിയും അമിത് ഷായും ഒപ്പം ആര്‍എസ്എസും ചേര്‍ന്നതോടെ സര്‍പ്രൈസ് പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. ബെംഗളൂരുവിലെ യുവാക്കള്‍ക്കിടയില്‍ തേജസ്വി സൂര്യ മികച്ച പിന്തുണയാണ് ഉള്ളത്. അദ്ദേഹം ജനപ്രിയനുമാണ്. എളുപ്പത്തില്‍ മണ്ഡലത്തില്‍ വിജയിക്കാന്‍ സാധ്യതയുള്ള നേതാവാണ് സൂര്യയെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.

ആദ്യ പ്രതികരണമിങ്ങനെ

ആദ്യ പ്രതികരണമിങ്ങനെ

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അറിഞ്ഞ ഉടനെ എന്റെ ദൈവമെ, എനിക്കിത് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു സൂര്യയുടെ ആദ്യ പ്രതികരണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യ ത്തിലെ പ്രധാനമന്ത്രി എന്നെ പോലൊരു യുവാവിനെ വിശ്വസിച്ചതില്‍ നന്ദി അറിയിക്കുന്നു. ഇത് ബിജെപിയില്‍ മാത്രമേ സാധിക്കൂ എന്നായിരുന്ന സൂര്യയുടെ ട്വീറ്റ്. അതേസമയം ഇതിന് നിരവധി അഭിനന്ദനങ്ങളും വന്നിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിന്റെ അടുത്ത മാസ്റ്റര്‍ സ്‌ട്രോക്ക്.... പിന്നോക്ക വിഭാഗക്കാരിലെ ഭവനരഹിതര്‍ക്ക് വീട്!!

English summary
who is thejaswi surya from modis campaigner to candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X